Question:

താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

1.ബാഹ്യകർണം, മധ്യകർണം, ആന്തരകർണം എന്നിങ്ങനെ ചെവിയുടെ ഭാഗങ്ങളെ മൂന്നായി തിരിച്ചിരിക്കുന്നു.

2. സെറുമിനസ് ഗ്രന്ഥികൾ മധ്യകർണത്തിൽ ആണ് കാണപ്പെടുന്നത്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

D1ഉം 2ഉം തെറ്റ്

Answer:

A. 1 മാത്രം.

Explanation:

മനുഷ്യന്റെ കർണ്ണത്തിന്‌ ബാഹ്യകർണ്ണം, മദ്ധ്യകർണ്ണം, ആന്തരകർണ്ണം എന്ന് മൂന്നു ഭാഗങ്ങളുണ്ട്. ചെവിയുടെ പുറമേ കാണാവുന്ന ഭാഗമാണ് ബാഹ്യകർണ്ണം. ചെവിയിൽ പതിക്കുന്ന ശബ്ദത്തിനനുസരിച്ച് കമ്പനം ചെയ്യുന്ന മൂന്ന് അസ്ഥികളുൾപ്പെട്ട ഒരു ചെറിയ അറയെ ആണ്‌ മദ്ധ്യകർണ്ണം എന്നു വിളിക്കുന്നത്. സങ്കീർണ്ണങ്ങളായ നാഡികളും, നാളികളും, സഞ്ചികകളും ചേർന്നുള്ള ഭാഗമാണ് ആന്തരകർണം. ബാഹ്യ കർണത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രത്യേകതരം സുഡോറിഫറസ് ഗ്രന്ഥികളാണ് (വിയർപ്പ് ഗ്രന്ഥികൾ) സെറുമിനസ് ഗ്രന്ഥികൾ.


Related Questions:

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ജീവജാലങ്ങൾ തമ്മിലുള്ളതും അവയും പരിസ്ഥിതിയുമായുള്ളതുമായ ബന്ധങ്ങളെ കുറിച്ചുള്ള പഠനമാണ് പരിസ്ഥിതി ശാസ്ത്രം അഥവാ എക്കോളജി.

2.ഏണസ്റ്റ് ഹെക്കൽ ആണ് 'എക്കോളജി' എന്ന പദത്തിൻറെ ഉപജ്ഞാതാവ്.

ഇവയിൽ പാർക്കിൻസൺസ് രോഗവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

1.കൈകാലുകള്‍ക്ക് അനുഭവപ്പെടുന്ന വിറയല്‍ പ്രധാന രോഗലക്ഷണമായതുകൊണ്ട് "വിറവാതം' എന്നും പറയാറുണ്ട്.

2.ഡോപ്പാമിൻറെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗമാണ് വിറവാതം 

ജനിതക ശാസ്ത്രത്തിൻ്റെ പിതാവ് ?

മനുഷ്യ പരിണാമ ചരിത്രത്തിലെ ആദ്യത്തെ സുപ്രധാന സംഭവം?

ഡിഫ്തീരിയ: തൊണ്ട :: പ്രമേഹം: ---