Question:

മാനവദാരിദ്ര്യ സൂചികയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഐക്യരാഷ്ട്ര സംഘടന വികസിപ്പിച്ചെടുത്ത സൂചിക

  2. 1987 ലാണ് ഇതിൻറെ ആദ്യ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്

  3. ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം, അറിവ്, അന്തസ്സുറ്റ ജീവിതനിലവാരം എന്നിങ്ങനെ മൂന്ന് ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ സൂചിക തയ്യാറാക്കുന്നത്.

Aഒന്ന് മാത്രം ശരി

Bഒന്നും മൂന്നും ശരി

Cമൂന്ന് മാത്രം ശരി

Dഎല്ലാം ശരി

Answer:

B. ഒന്നും മൂന്നും ശരി

Explanation:

മാനവ ദാരിദ്ര്യ സൂചിക 

  • മാനവ വികസന സൂചികയുടെ പുരകമായി ഐക്യരാഷ്ട്ര സംഘടന വികസിപ്പിച്ചെടുത്ത സൂചികയാണ് മാനവ ദാരിദ്ര്യ സൂചിക (Human Poverty Index - HPI)
  • മാനവ ദാരിദ്ര്യ സൂചികയുടെ ആദ്യ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് - 1997 

 മാനവ ദാരിദ്ര്യ സൂചിക തയ്യാറാക്കുന്നതിന് പരിഗണിക്കുന്ന മാനദണ്ഡങ്ങൾ :

  • സുദീർഘവും ആരോഗ്യകരവുമായ ജീവിതം 
  • അറിവ് 
  • ജീവിത നിലവാരം 

2010-ൽ, ഐക്യരാഷ്ട്ര സംഘടന ഇതിന് പകരമായി ബഹുമുഖ ദാരിദ്ര്യ സൂചിക (Multidimensional Poverty Index) വികസിപ്പിച്ചു.


Related Questions:

ലോകബാങ്ക് സ്ഥാപിതമായത്?

' World Summit for Social Development ' നടന്ന വർഷം ഏതാണ് ?

അളവിലും തൂക്കത്തിലും ഉള്ള കബളിപ്പിക്കലുകൾ തടയുന്നതിന് ഉപകരിക്കുന്ന നിയമം?

സാമ്പത്തിക പ്രവർത്തനങ്ങളിൽ ഗവൺമെന്റിന്റെ ഇടപെടൽ പരിമിതപ്പെടുത്തണമെന്നും വ്യക്തി സ്വാതന്ത്രത്തിനു പ്രാധാന്യം നൽകണമെന്നുമുള്ള ആശയമാണ് ?

ബ്രിട്ടീഷ് ചൂഷണത്തെ സംബന്ധിച്ച് പഠനം നടത്തിയ സാമ്പത്തിക ശാസ്ത്രജ്ഞൻ ആരാണ് ?