Question:

താഴെ തന്നിരിക്കുന്നവയിൽ കാർത്തികതിരുനാളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ മാറ്റിയ രാജാവ്‌ 

2.ആധുനികതിരുവിതാംകൂറിന്റെ സ്ഥാപകനായി അറിയപ്പെടുന്ന അനിഴം തിരുനാൾ വീരമാർത്താണ്ഡവർമ്മയുടെ പിന്തുടർച്ചാവകാശിയായാണ്‌ കാർത്തിക തിരുനാൾ.

3.ടിപ്പുവിൻറെ ആക്രമണത്തിൽപെട്ടവർക്ക് തിരുവിതാംകൂറിൽ അഭയം നൽകിയ മഹാരാജാവ്.

4.ആട്ടക്കഥകൾ രചിച്ച തിരുവിതാംകൂർ മഹാരാജാവ്.

A1,2,3

B1,2,4

C2,3,4

D1,2,3,4

Answer:

D. 1,2,3,4

Explanation:

തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ മാറ്റിയത് കാർത്തികതിരുനാൾ രാമവർമ്മ യാണ്. ആധുനികതിരുവിതാംകൂറിന്റെ സ്ഥാപകനായി അറിയപ്പെടുന്ന അനിഴം തിരുനാൾ വീരമാർത്താണ്ഡവർമ്മയുടെ പിന്തുടർച്ചാവകാശിയായാണ്‌ കാർത്തിക തിരുനാൾ ഭരണമേറ്റെടുത്തത്. തന്റെ മുൻ‌ഗാമി നേടിയെടുത്ത എല്ലാ പ്രദേശങ്ങളും നിലനിർത്തുക മാത്രമല്ല, അവയെല്ലാം വിജയകരമായ രീതിയിൽ ഭരിക്കാനും കഴിഞ്ഞു എന്നതും ഇദ്ദേഹത്തിന്റെ നേട്ടങ്ങളായി വിലയിരുത്തപ്പെടുന്നു. ടിപ്പുവിൻറെ ആക്രമണത്തിൽ പെട്ട അനേകർക്ക് തിരുവിതാംകൂറിൽ അഭയം നൽകിയതിനാലാണ് 'ധർമ്മരാജാ' എന്ന പേര് കാർത്തികതിരുനാളിന് സിദ്ധിച്ചത്. ബാലരാമഭാരതം , പാഞ്ചാലീസ്വയംവരം തുടങ്ങി അനേകം പ്രശസ്തമായ ആട്ടക്കഥകൾ കാർത്തിക തിരുനാൾ രാമവർമ്മ രചിച്ചിട്ടുണ്ട്.


Related Questions:

കോഴഞ്ചേരി പ്രസംഗം നടന്ന വർഷം ഏത് ?

മധ്യകാലത്ത് കേരളം ഭരിച്ചിരുന്ന പെരുമാക്കൻമാരുടെ തലസ്ഥാനം

മലബാർ കലാപവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?

1.മലബാർ ലഹളയുടെ കാലത്ത് ആദ്യത്തെ സുസംഘടിതവും പ്രത്യക്ഷവുമായ ആക്രമണം പൊട്ടിപ്പുറപ്പെട്ടത് പൂക്കോട്ടൂരാണ്.. 

2.1918 ഓഗസ്റ്റിൽ നടന്ന ഈ ആക്രമണത്തിൽ 3000 കലാപകാരികൾ പങ്കെടുത്തു

3.പൂക്കോട്ടൂർ ഏറ്റുമുട്ടലിൽ നൂറുകണക്കിനു പേർ കൊല്ലപ്പെടുകയുണ്ടായി.

തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന സ്വാതി തിരുനാൾ രാമവർമ്മയുമായിബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത് ?

i) "ഗർഭ ശ്രീമാൻ' എന്നറിയപ്പെട്ടു.

ii) തിരുവനന്തപുരത്ത് വാനനിരീക്ഷണ കേന്ദ്രം തുടങ്ങി.

iii) ഒരു സത്യപരീക്ഷയായിരുന്ന "ശുചീന്ദ്രം പ്രത്യയം' അഥവാ "ശുചീന്ദ്രംകൈമുക്കൽ' നിർത്തലാക്കി.

iv) ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരണാധികാരിയായി.

1834-ൽ തിരുവനന്തപുരത്ത് ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ച തിരുവിതാംകൂർ മഹാരാജാവ് ?