Question:

എം.വിശ്വേശ്വരയ്യയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ഇന്ത്യൻ ആസൂത്രണത്തിൻറെ പിതാവ് എന്നറിയപ്പെടുന്നു.

2.ഇന്ത്യൻ എൻജിനീയറിങ് ടെക്നോളജിയടെ പിതാവ് എന്നറിയപ്പെടുന്നതും വിശ്വേശ്വരയ്യ തന്നെയാണ്.

3.അദ്ദേഹത്തിൻറെ ജന്മദിനമായ ഒക്ടോബർ 15 'ഇന്ത്യൻ എൻജിനീയേഴ്സ് ഡേ' ആയി ആചരിക്കുന്നു.

A1,2

B1,3

C2,3

D1,2,3

Answer:

A. 1,2

Explanation:

🔹മുൻ മൈസൂർ ദിവാനും മികച്ച രാജ്യതന്ത്രജ്ഞനായിരുന്നു സർ എം വിശ്വേശരയ്യ. 🔹മോക്ഷഗുണ്ടം വിശ്വേശരയ്യ എന്നാണ് പൂർണ്ണനാമം. 🔹എഞ്ചിനീയറും ആസൂത്രണ വിദഗ്ദ്ധനുമായ ഇദ്ദേഹത്തെ, ഇന്ത്യയുടെ ആസൂത്രണത്തിന്റെ പിതാവായും, ഇന്ത്യൻ എൻജിനീയറിങ് ടെക്നോളജിയുടെ പിതാവായും കണക്കാക്കപ്പെടുന്നു. 🔹ആധുനിക മൈസൂറിന്റെ ശില്പി എന്നറിയപ്പെടുന്നതും വിശ്വേശ്വരയ്യ ആണ്. 🔹വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15 ഇന്ത്യയിൽ എഞ്ചിനിയേഴ്‌സ് ദിനം ആയി ആചരിക്കുന്നു.


Related Questions:

പുരാതന ഇന്ത്യയിൽ കാനേഷുമാരിക്ക്‌ തുടക്കമിട്ട ഭരണാധികാരി ?

ഗാന്ധിയൻ പദ്ധതിയുടെ ലക്ഷ്യങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

1.സാമ്പത്തിക വികേന്ദ്രീകരണം 

2.കുടിൽ വ്യവസായങ്ങളുടെ ഉന്നമനം

3.ഗ്രാമവികസനം

4.നഗരവികസനം

ഇന്ത്യയിൽ ദരിദ്രരെ നിർണയിക്കുന്നതിന് സ്വാതന്ത്ര്യത്തിനു മുൻപ് തന്നെ മാർഗം നിർദ്ദേശിച്ച വ്യക്തി ?

ഇന്ത്യയില്‍ പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കിയ വര്‍ഷം?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (R.B.I.] യുടെ പണനയ [Monetary Policy) വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം ?

i.സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ സപ്ലൈ [Money Supply) കുറയ്ക്കുന്നതിനായി ഗവൺമെന്റ് ബോണ്ടുകൾ കമ്പോളത്തിൽ വിൽക്കും.

ii) സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ സപ്ലൈ കൂട്ടണമെങ്കിൽ ബാങ്ക് റേറ്റ് [Bank Rate) കൂട്ടണം.

iii) സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ സപ്ലൈ കൂട്ടേണ്ടി വരുമ്പോൾ കമ്പോളത്തിൽ നിന്ന് ഗവൺമെന്റ് ബോണ്ടുകൾ വാങ്ങും.