Question:

പാമ്പാറുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ചിന്നാർ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി.

2.കാവേരി നദിയാണ്  പതനസ്ഥാനം.

3. ഇരവികുളം, മറയൂർ എന്നിവ പാമ്പാർ നദി തീരപട്ടണങ്ങൾ ആണ്.

A1,2

B2,3

C1,3

D1,2,3

Answer:

D. 1,2,3

Explanation:

കേരളത്തിലെ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽപ്പെടുന്ന മറയൂരിനടുത്ത് സ്ഥിതി ചെയ്യുന്ന വന്യമൃഗസംരക്ഷണകേന്ദ്രമാണ് ചിന്നാർ വന്യമൃഗസംരക്ഷണകേന്ദ്രം.ഇതിലൂടെ ഒഴുകുന്ന നദി പാമ്പാർ ആണ്. ഇടുക്കി ജില്ലയിലെ ദേവികുളത്തുനിന്ന് ഉദ്ഭവിച്ച്, 25 കിലോമീറ്റർ കേരളത്തിലൂടെ ഒഴുകിയശേഷം, തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്ന നദിയാണ് പാമ്പാർ..തമിഴ്നാട്ടിലെ കാവേരി നദിയിലാണ് പാമ്പാർ നദി പതിക്കുന്നത്. ഇരവികുളം, മറയൂർ എന്നിവ പാമ്പാർ നദി തീരപട്ടണങ്ങൾ ആണ്.


Related Questions:

ഭവാനി നദി ഒഴുകുന്ന കേരളത്തിലെ ജില്ല എത് ?

ഭാരതപ്പുഴയുടെ തീരത്ത് അരങ്ങേറിയിരുന്ന ഉത്സവം?

കേരളത്തിലെ ഏത് ജില്ലയിലാണ് ഏറ്റവും കൂടുതൽ അണക്കെട്ടുകളുള്ളത്?

ചാലിയാർ അറബിക്കടലിനോട് ചേരുന്ന സ്ഥലം ഏത് ?

കേരളത്തിൽ പാമ്പാർ ഒഴുകുന്ന ദൂരം എത്ര ?