Question:

റീജിയണൽ റൂറൽ ബാങ്കുകളുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഗ്രാമീൺ ബാങ്ക് എന്നറിയപ്പെടുന്നു

  2. നരസിംഹം കമ്മിറ്റിയുടെ ശുപാർശപ്രകാരം രൂപീകൃതമായി

  3. ഏറ്റവും കൂടുതൽ റീജിയണൽ റൂറൽ ബാങ്കുകളുള്ള സംസ്ഥാനം മധ്യപ്രദേശ് ആണ്

  4. 1976 ലാണ് റീജിയണൽ റൂറൽ ബാങ്ക് ആക്ട് നിലവിൽ വന്നത്

Aഎല്ലാം ശരി

Bഇവയൊന്നുമല്ല

Civ മാത്രം ശരി

Di, ii, iv ശരി

Answer:

D. i, ii, iv ശരി

Explanation:

  • ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ പ്രാദേശിക ബാങ്കിംഗ് സേവനങ്ങൾ നൽകുന്നതിനായി സ്ഥാപിച്ച ബാങ്കുകളാണ് റീജിയണൽ റൂറൽ ബാങ്ക് എന്നറിയപ്പെടുന്നത്.
  • 1976ലാണ് റീജിയണൽ റൂറൽ ബാങ്ക് ആക്ട് നിലവിൽ വന്നത്
  • എങ്കിലും 1975ൽ തന്നെ ആദ്യ റീജിയണൽ റൂറൽ ബാങ്ക് സ്ഥാപിതമായിരുന്നു.
  • ഉത്തർപ്രദേശിലെ മൊറാദാബാദിൽ ആണ് ആദ്യ റീജിയണൽ റൂറൽ ബാങ്ക് സ്ഥാപിച്ചത്.
  • 'ഗ്രാമീൺ ബാങ്ക്' എന്നറിയപ്പെടുന്ന റീജിയണൽ റൂറൽ ബാങ്കുകൾ നരസിംഹം കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് രൂപീകൃതമായത്.
  • ഏറ്റവും കൂടുതൽ റീജിയണൽ റൂറൽ ബാങ്കുകളുള്ള സംസ്ഥാനം ഉത്തർപ്രദേശാണ്.
  • റീജിയണൽ റൂറൽ ബാങ്കിന് ശാഖകൾ ഇല്ലാത്ത സംസ്ഥാനങ്ങൾ സിക്കിം, ഗോവ എന്നിവയാണ്.

Related Questions:

RBI ഗവർണറാകുന്ന ആദ്യ RBI ഉദ്യോഗസ്ഥൻ ആരായിരുന്നു ?

UPI ഇടപാട്‌ 1 ബില്യൺ കടന്ന ആദ്യത്തെ അപ്ലിക്കേഷൻ ?

സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) എന്ന പേരിൽ ഔദ്യോഗിക ഡിജിറ്റൽ കറൻസി പുറത്തിറക്കുന്ന രാജ്യം ഏതാണ് ?

"India's International Bank" എന്നത് ഏത് ബാങ്കിൻ്റെ മുദ്രാവാക്യമാണ് ?

കേന്ദ്ര സർക്കാർ നോട്ട് പിൻവലിച്ചതിന് അനുകൂലമായി നിയമസഭയിൽ പ്രമേയം പാസ്സാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത് ?