Question:

ലോഹങ്ങളുടെ ക്രിയാശീല ശ്രേണിയുമായി ബന്ധപ്പെട്ട ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏതാണ് ?

Aക്രിയാശീല ശ്രേണിയിൽ മുകളിൽ നിന്ന് താഴേക്ക് വരുന്തോറും ലോഹങ്ങളുടെ ക്രിയാശീലം കൂടി വരുന്നു

Bക്രിയാശീലം കൂടിയ ലോഹങ്ങൾക്ക് ക്രിയാശീലം കുറഞ്ഞ ലോഹങ്ങളെ അവയുടെ ലവണ ലായനിയിൽ നിന്ന് ആദേശം ചെയ്യാൻ കഴിയും

Cക്രിയാശീല ശ്രേണിയിൽ ഹൈഡ്രജനു മുകളിലായി വരുന്ന ലോഹങ്ങൾ നേർപ്പിച്ച ആസിഡുമായി പ്രവർത്തിച്ച് ഹൈഡ്രജനെ ആദേശം ചെയ്യുന്നവയാണ്

Dക്രിയാശീല ശ്രേണിയിൽ ഹൈഡ്രജനു താഴെയായി വരുന്ന ലോഹങ്ങൾ നേർപ്പിച്ച ആസിഡുമായി പ്രവർത്തിക്കാത്തവയുമാണ്

Answer:

A. ക്രിയാശീല ശ്രേണിയിൽ മുകളിൽ നിന്ന് താഴേക്ക് വരുന്തോറും ലോഹങ്ങളുടെ ക്രിയാശീലം കൂടി വരുന്നു


Related Questions:

തെറ്റായ ജോഡി ഏത് ? സംയുക്തം - സംയുക്തത്തിലെ ആറ്റങ്ങൾ

ഭാവിയിലെ ലോഹം എന്ന പേരിലറിയപ്പെടുന്ന ലോഹം ?

താഴെ പറയുന്ന ലോഹങ്ങളിൽ കുലീന ലോഹത്തിൽ പെടാത്തത് ? 

  1. സ്വർണ്ണം 
  2. വെള്ളി 
  3. പലേഡിയം 
  4. പ്ലാറ്റിനം

കരിമണലിൽ നിന്ന് ലഭിക്കുന്ന ആണവ ഇന്ധനം ?

ഇരുമ്പിന്‍റെ പ്രധാന അയിരിന്‍റെ പേര് ?