Question:

നാലാം ആംഗ്ലോ-മൈസൂർ യുദ്ധവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.കർണാടക സംസ്ഥാനത്തിലെ മാണ്ഡ്യ ജില്ലയിലെ മലവല്ലി എന്ന പ്രദേശത്ത് വച്ചാണ് ബ്രിട്ടീഷ് സൈന്യവും ടിപ്പുസുൽത്താന്റെ സൈന്യവും തമ്മിൽ ഏറ്റുമുട്ടിയത്.

2.ഈ യുദ്ധത്തിൽ മൈസൂർ സാമ്രാജ്യം നാലു വശത്തുനിന്നും ആക്രമിക്കപ്പെട്ടു.

3. ഈ യുദ്ധത്തിൽ ടിപ്പു പരാജയപ്പെടുകയും ശ്രീരംഗപട്ടണം ബ്രിട്ടീഷ് അധീനതയിൽ ആവുകയും ചെയ്തു. 


A1,2

B2,3

C1,3

D1,2,3

Answer:

D. 1,2,3

Explanation:

കർണാടക സംസ്ഥാനത്തിലെ മാണ്ഡ്യ ജില്ലയിലെ മലവല്ലി എന്ന പ്രദേശത്ത് വച്ചാണ് ബ്രിട്ടീഷ് സൈന്യവും ടിപ്പുസുൽത്താന്റെ സൈന്യവും തമ്മിൽ ഏറ്റുമുട്ടിയ യുദ്ധമാണ് നാലാം ആംഗ്ലോ-മൈസൂർ യുദ്ധം. മൈസൂർ നാലു വശത്തുനിന്നും ആക്രമിക്കപ്പെട്ടു. ഹൈദ്രബാദ് നിസാമും മറാഠരും വടക്കുനിന്നും ടിപ്പുവിൻറെ സൈന്യത്തെ ആക്രമിച്ചു.ടിപ്പു യുദ്ധം ചെയ്ത് ധീരമായി മരിച്ചു,ഇതോടുകൂടി ശ്രീരംഗപട്ടണം പൂർണമായും ബ്രിട്ടീഷുകാരുടെ അധീനതയിലായി.


Related Questions:

ഗോത്രവർഗ്ഗക്കാരായ ഖോണ്ടുകളുടെ ഇടയിൽ നിലനിന്നിരുന്ന നരബലി അമർച്ച ചെയ്‌ത ഗവർണർ ജനറൽ ആര് ?

താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത്

1.മറാത്ത ഭരിച്ചിരുന്ന മാൾവാ രാജവംശത്തിലെ റാണി ആയിരുന്നു അഹല്യഭായി ഹോൾക്കർ. 

2.ഇൻഡോറിനെ ഒരു ചെറിയ ഗ്രാമമെന്ന നിലയിൽ നിന്നും ഒരു നഗരമെന്ന നിലയിലും രാജ്യതലസ്ഥാനമെന്ന നിലയിലും വളർത്തിയത് അഹല്യ ഭായിയാണ്.

3.1767 മുതൽ 1795 വരെയായിരുന്നു അഹല്യ ഭായിയുടെ ഭരണകാലം.

4.1776 ൽ കാശി വിശ്വനാഥ ക്ഷേത്രം പുനരുദ്ധരിച്ചത് അഹല്യ ഭായിയായിരുന്നു.

 

ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് ഇന്ത്യയിൽ കച്ചവടം നടത്താൻ അനുമതി നൽകിയ മുഗൾ ഭരണാധികാരി ആര് ?

1956 ൽ നിലവിൽ വന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടാത്തത്?

താഴെ നൽകിയിട്ടുള്ള പ്രസ്താവനകളെ പരിഗണിക്കുക ?

  1. ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൻറെ കാലഘട്ടം 1745 മുതൽ മുതൽ1747 വരെ ആയിരുന്നു.
  2. യൂറോപ്പിലുണ്ടായ ആംഗ്ലോ ഫ്രഞ്ച് യുദ്ധത്തിൻറെ പരിണത ഫലമായിരുന്നു ഒന്നാം കർണാട്ടിക് യുദ്ധം.