Question:

മലബാർ കലാപവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?

1.മലബാർ ലഹളയുടെ കാലത്ത് ആദ്യത്തെ സുസംഘടിതവും പ്രത്യക്ഷവുമായ ആക്രമണം പൊട്ടിപ്പുറപ്പെട്ടത് പൂക്കോട്ടൂരാണ്.. 

2.1918 ഓഗസ്റ്റിൽ നടന്ന ഈ ആക്രമണത്തിൽ 3000 കലാപകാരികൾ പങ്കെടുത്തു

3.പൂക്കോട്ടൂർ ഏറ്റുമുട്ടലിൽ നൂറുകണക്കിനു പേർ കൊല്ലപ്പെടുകയുണ്ടായി.

A1,2

B1 മാത്രം.

C2 മാത്രം.

D1,2,3

Answer:

C. 2 മാത്രം.

Explanation:

മലബാർ ലഹളയുടെ കാലത്ത് ആദ്യത്തെ സുസംഘടിതവും പ്രത്യക്ഷവുമായ ആക്രമണം പൊട്ടിപ്പുറപ്പെട്ടത് പൂക്കോട്ടൂരാണ്. 1921 ഓഗസ്റ്റിൽ നടന്ന ഈ ആക്രമണത്തിൽ 3000 കലാപകാരികൾ പങ്കെടുത്തു. പൂക്കോട്ടൂർ എന്ന സ്ഥലത്തെ ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറിയായ മുഹമ്മദിനെ ഒരു മോഷണക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യാൻ പോലീസ് വന്നതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. കലാപം ചുരുങ്ങിയ സമയത്തിനുള്ളതിൽ കത്തിപ്പടർന്നു. ജില്ലാ മജിസ്‌ട്രേറ്റായ തോമസ് കലാപത്തെ അമർച്ച ചെയ്യുന്നതിന് സൈന്യത്തിന്റെ സഹായം തേടി. കോമൂസ് എന്ന യുദ്ധകപ്പൽ കോഴിക്കോട് തുറമുഖത്തെത്തിക്കാനുള്ള ഒരുക്കങ്ങളും നടത്തി. യുദ്ധക്കപ്പൽ പ്രത്യക്ഷപ്പെടുമ്പോൾ കലാപകാരികളുടെ ആത്മവീര്യം തകരുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ പൂക്കോട്ടൂർ ഏറ്റുമുട്ടലിൽ നൂറുകണക്കിനു പേർ കൊല്ലപ്പെടുകയുണ്ടായി.


Related Questions:

The Megalithic site of cheramangadu is locally known as :

കോഴഞ്ചേരി പ്രസംഗം നടന്ന വർഷം ഏത് ?

സി അച്യുതമേനോൻ മന്ത്രിസഭ 1969 പാസാക്കിയ ഭൂപരിഷ്കരണ ഭേദഗതി നിയമം നിലവിൽ വന്ന വർഷം?

മധ്യകാല കേരളത്തിൽ താഴ്ന്ന ജാതിക്കാർക്ക് മാത്രം നല്കിയിരുന്ന ശിക്ഷയായിരുന്നു ശരീരത്തിലുടെ ഇരുമ്പുപാര അടിച്ചുകയറ്റി ദിവസങ്ങളോളം മരത്തിൽ കെട്ടിയിട്ട് കൊല്ലുകഎന്നത്. ഈ ശിക്ഷ ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത് ?

കേരള പരാമർശമുള്ള ആദ്യത്തെ ശിലാരേഖ :