Question:

മലയാളിമെമ്മോറിയലുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. തിരുവിതാംകൂറിലെ ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ പരദേശികളായ തമിഴ്‌ ബ്രാഹ്മണന്‍മാരെ നിയമിച്ചിരുന്നതില്‍ അമര്‍ഷംപൂണ്ട്‌ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്‌ നാട്ടുകാര്‍ സമര്‍പ്പിച്ച നിവേദനമാണ്‌ “മലയാളി മെമ്മോറിയൽ".

  2. “ തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്‌ " എന്ന ആശയത്തിന്റെ ഉപജ്ഞാതാവായ ബാരിസ്റ്റര്‍ ജി.പി.പിള്ളയും, കെ.പി.ശങ്കരമേനോന്‍, സി.വി.രാമന്‍പിള്ള എന്നിവരുമാണ്‌ ഇതിനു മുന്‍കൈയെടുത്തത്‌.

  3. 1791 ജനുവരിയില്‍ ശ്രീമൂലം തിരുനാൾ മഹാരാജാവിനു സമര്‍പ്പിച്ച ഹര്‍ജിയില്‍ നാനാജാതിമതസ്ഥരായ 10028 പേര്‍ ഒപ്പിട്ടിരുന്നു. 

  4. തദ്ദേശീയർക്ക് നാടിൻറെ ഭരണത്തിൽ നല്ലൊരു പങ്ക് നിഷേധിക്കപ്പെടുന്നതിനെയും വിശേഷിച്ച് സർക്കാർ സർവീസിലെ ഉന്നത ഉദ്യോഗങ്ങളിൽ നിന്ന് അവരെ മനഃപൂർവ്വമായി ഒഴിച്ച് നിർത്തുന്നതിനെതിനുമെതിരായിരുന്നു ഹർജി

A1 തെറ്റ്, 3 ശരി

Bഎല്ലാം ശരി

C1, 2, 4 ശരി

D3, 4 ശരി

Answer:

C. 1, 2, 4 ശരി

Explanation:

1891 ജനുവരിയിലാണ് മലയാളി മെമ്മോറിയൽ മഹാരാജാവിന് സമർപ്പിക്കപ്പെട്ടത്. തദ്ദേശീയർക്ക് നാടിൻറെ ഭരണത്തിൽ നല്ലൊരു പങ്ക് നിഷേധിക്കപ്പെടുന്നതിനെയും വിശേഷിച്ച് സർക്കാർ സർവീസിലെ ഉന്നത ഉദ്യോഗങ്ങളിൽ പരദേശികളായ തമിഴ്‌ ബ്രാഹ്മണരെ നിയമിച്ചുകൊണ്ട് തദ്ദേശീയരെ മനഃപൂർവ്വമായി ഒഴിച്ച് നിർത്തുന്നതിനെതിനുമെതിരായിരുന്നു ഹർജി.


Related Questions:

മലബാറിലെ പ്രസിദ്ധ സ്വാതന്ത്ര്യ സമര സേനാനി മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് ജനിച്ചത് എവിടെയാണ്?

കേരളത്തില്‍ സൂക്ഷ്മശിലായുധങ്ങള്‍ കണ്ടെടുക്കപ്പെട്ട സ്ഥലം ഏത് ?

' നമഃശിവായ ' എന്ന വന്ദന വാക്യത്തോടെ ആരംഭിക്കുന്ന ശാസനം ഏത് ?

മലബാറിൽ കോഴിക്കോട് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന പത്രം ?

ചട്ടവരിയോലകൾ എന്നപേരിൽ നിയമസംഹിത തയ്യാറാക്കിയത് ആര്?