Question:

മൈസൂർ യുദ്ധങ്ങളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ദക്ഷിണേന്ത്യയിൽ ബ്രിട്ടീഷുകാരും മൈസൂർ സുൽത്താന്മാരും തമ്മിൽ നടന്ന യുദ്ധങ്ങൾ ആണ് മൈസൂർ യുദ്ധങ്ങൾ എന്ന് അറിയപ്പെടുന്നത്.

2.ദക്ഷിണേന്ത്യയിൽ ഇംഗ്ലീഷ് കമ്പനിക്ക് നേരിടേണ്ടിവന്ന പ്രബല ശക്തിയായിരുന്നു മൈസൂർ സുൽത്താന്മാർ

3.ഹൈദരലി , ടിപ്പു സുൽത്താൻ എന്നിവരാണ് മൈസൂർ യുദ്ധങ്ങൾ നയിച്ച മൈസൂർ സുൽത്താന്മാർ.

4.1747 മുതൽ 1749 വരെ ആയിരുന്നു ഒന്നാം മൈസൂർ യുദ്ധത്തിൻറെ കാലഘട്ടം.

A1,2

B2,3

C1,2,3,4

D1,2,3

Answer:

D. 1,2,3

Explanation:

  • പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന മൂന്നു ദശാബ്ദങ്ങളിൽ മൈസൂർ രാജ്യവും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും തമ്മിൽ നടന്ന യുദ്ധങ്ങളുടെ പരമ്പരയാണ് ആംഗ്ലോ-മൈസൂർ യുദ്ധങ്ങൾ എന്ന് അറിയപ്പെടുന്നത്.
  • ദക്ഷിണേന്ത്യയിൽ ഇംഗ്ലീഷ് കമ്പനിക്ക് നേരിടേണ്ടിവന്ന പ്രബല ശക്തിയായിരുന്നു മൈസൂർ സുൽത്താന്മാർ.
  • ഹൈദരലി , ടിപ്പു സുൽത്താൻ എന്നിവരാണ് മൈസൂർ യുദ്ധങ്ങൾ നയിച്ച മൈസൂർ സുൽത്താന്മാർ.
  • 1767 മുതൽ 1769 വരെ ആയിരുന്നു ഒന്നാം മൈസൂർ യുദ്ധത്തിൻറെ കാലഘട്ടം.
  • ഒന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ ഹൈദർ അലി, "മറാഠർ, ഹൈദ്രബാദ് നിസാം, ബ്രിട്ടീഷുകാർ " എന്നിവരുടെ സഖ്യ സേനയെ പരാജയപ്പെടുത്തി

Related Questions:

പ്രഭുവായിപ്പിറന്ന ദർവേഷ് എന്ന് വിളിക്കപ്പെട്ട മുഗൾ ചക്രവർത്തി ആരായിരുന്നു?

താഴെ തന്നിരിക്കുന്ന സാമൂഹിക മത പരിഷ്കരണ പ്രസ്ഥാനങ്ങളും സ്ഥാപകരും എന്ന ഗ്രൂപ്പിൽ ശരിയായ ജോടി തിരഞ്ഞെടുക്കുക.

i) സേവാസമിതി - എൻ. എം. ജോഷി

ii) സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി - ഗോപാലകൃഷ്ണ ഗോഖലെ

iii) ആര്യസമാജം - സ്വാമി ദയാനന്ദ സരസ്വതി

1950 ൽ നിലവിൽ വന്ന ആസൂത്രണ കമ്മീഷൻറ്റെ ആദ്യ ചെയർമാൻ

വാൻഗാർഡ് എന്ന പ്രസിദ്ധീകരണം തുടങ്ങിയത് ആരാണ് ?

മാഹി ഏത് രാജ്യത്തിന്റെ കോളനിയായി രുന്നു ?