Question:

ബാക്ടീരിയയുടെ ഘടനയുമായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ദണ്ഡ് ആകൃതിയിൽ കാണപ്പെടുന്ന ബാക്ടീരിയകളെ ബാസില്ലസ് എന്ന് വിളിക്കുന്നു.

2.വൃത്താകൃതിയിൽ കാണപ്പെടുന്ന ബാക്ടീരിയകളെ കോക്കസ് എന്ന് വിളിക്കുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. 1ഉം 2ഉം

Explanation:

ആകൃതിയുടെ അടിസ്ഥാനത്തിൽ ബാക്ടീരിയകളെ തരംതിരിച്ചിരിക്കുന്നു.ദണ്ഡ് ആകൃതിയിൽ കാണപ്പെടുന്ന ബാക്ടീരിയകളെ ബാസില്ലസ് എന്ന് വിളിക്കുന്നു.വൃത്താകൃതിയിൽ കാണപ്പെടുന്ന ബാക്ടീരിയകളെ കോക്കസ് എന്ന് വിളിക്കുന്നു.


Related Questions:

തെറ്റായ പ്രസ്താവന കണ്ടെത്തുക:

1.കണ്ണിലെ സുതാര്യമായ ഭാഗമാണ് കോർണിയ. 

2.മനുഷ്യശരീരത്തിൽ അന്തരീക്ഷത്തിൽ നിന്നും നേരിട്ട് ഓക്സിജൻ സ്വീകരിക്കുന്ന കണ്ണിലെ ഭാഗമാണ് കോർണിയ. 

3.കോർണിയയുടെ പിൻഭാഗത്തായി കാണുന്ന രക്തപടലത്തിന്റെ ഭാഗമാണ് ഐറിസ്

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്? 

  1. ഒരു കോശത്തിന്റെ ആവരണം പ്ലാസ്മ സ്തരം എന്നറിയപ്പെടുന്നു. 
  2. പ്ലാസ്മാസ്തരം ഒരു വരണതാര്യ സ്തരമാണ്

മനുഷ്യന് വ്യക്തമായ കാഴ്ചക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം (നികട ബിന്ദു) എത്ര സെന്റിമീറ്ററാണ് ?

ചെവിയെക്കുറിച്ചുള്ള പഠനം എന്ത് പേരിൽ അറിയപ്പെടുന്നു ?

ഡിഫ്തീരിയ: തൊണ്ട :: പ്രമേഹം: ---