Question:

മൂന്നാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.1962 ലെ ഇന്ത്യ-ചൈന യുദ്ധവും 1965 ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധവും ഈ പദ്ധതിയെ അതിൻറെ ലക്‌ഷ്യം കൈവരിക്കുന്നതിൽ നിന്നും തടഞ്ഞു.

2.1965 ൽ ഉണ്ടായ കടുത്ത വരൾച്ചയും മൂന്നാം പഞ്ചവത്സര പദ്ധതിയെ പ്രതികൂലമായി ബാധിച്ചു

A1 മാത്രം

B2 മാത്രം.

C1ഉം 2ഉം

Dരണ്ട് പ്രസ്താവനകളും ശരി.

Answer:

D. രണ്ട് പ്രസ്താവനകളും ശരി.

Explanation:

1962 ലെ ഇന്ത്യ-ചൈന യുദ്ധവും 1965 ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധവും ഈ പദ്ധതിയെ അതിൻറെ ലക്‌ഷ്യം കൈവരിക്കുന്നതിൽ നിന്നും തടഞ്ഞു. യുദ്ധം കാരണം പ്രതിരോധ മേഖലയ്ക്ക് കൂടുതൽ ഊന്നൽ കൊടുക്കേണ്ടി വന്നതാണ് സാമ്പത്തികമായി ക്ഷീണം ഉണ്ടാക്കിയത്. മാത്രമല്ല 1965 ൽ കടുത്ത വരൾച്ചയും നേരിടേണ്ടിവന്നു.


Related Questions:

നാഷണൽ ഹൈവേ ആക്ട് നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതി കാലത്തായിരുന്നു ?

വൻ വ്യവസായങ്ങൾക്ക് ഊന്നൽ നൽകിയ ഇന്ത്യൻ പഞ്ചവത്സര പദ്ധതി ഏതാണ് ?

രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ശില്പിയായി അറിയപ്പെടുന്നതാര് ?

ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാര്യത്തിൽ തെറ്റായ പ്രസ്താവനകൾ ഏവ ? 

  1. 1950-ൽ ഒന്നാം പദ്ധതി ആരംഭിച്ചു. 
  2. ഒന്നാം പദ്ധതിയുടെ ഉപാദ്ധ്യക്ഷൻ ഗുൽസാരിലാൽ നന്ദ ആയിരുന്നു. 
  3. ലക്ഷ്യം കാർഷിക പുരോഗതി. 
  4. സോവിയറ്റ് യൂണിയന്റെ സഹായത്തോടെ ഇന്ത്യയിൽ ഉരുക്ക് നിർമ്മാണ ശാലകൾ ആരംഭിച്ചു.

ഇന്ത്യ നടപ്പിലാക്കിയ പഞ്ചവൽസര പദ്ധതികളുടെ എണ്ണം എത്ര ?