Question:

ഉത്രം തിരുനാൾ മാർത്താണ്ഡ വർമ്മയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. തിരുവിതാംകൂറിൽ പോസ്റ്റ് ഓഫീസ് സംവിധാനം നിലവിൽ വന്നത് ഉത്രംതിരുനാൾ മാർത്താണ്ഡ വർമയുടെ കാലഘട്ടത്തിലാണ്.

  2. വൈദ്യശാസ്ത്രം , ശരീരവിജ്ഞാനിയം എന്നീ വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന തിരുവിതാംകൂര്‍ ഭരണാധികാരി.

  3. ഒന്നാം സ്വാതന്ത്ര്യസമരം (ശിപായിലഹള) നടന്ന സമയത്തെ തിരുവിതാംകൂര്‍ ഭരണാധികാരി.

  4. 'തിരുവിതാംകൂറിൻ്റെ സുവർണ്ണ കാലഘട്ടം' എന്നറിയപ്പെടുന്നത് ഉത്രം തിരുനാളിൻ്റെ ഭരണകാലമാണ്.

Aഎല്ലാം ശരി

Bഇവയൊന്നുമല്ല

Ci, iv ശരി

Di, ii, iii ശരി

Answer:

D. i, ii, iii ശരി

Explanation:

പത്തൊമ്പതാം നൂറ്റാണ്ടിൽ ((1847-1860) തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവാണ് ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ.ശ്രീ പത്മനാഭ ദാസ വഞ്ചിപാല ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ കുലശേഖര കിരീടപതി എന്നാണ് മുഴുവൻ പേര്. കേരള സംഗീതത്തിന്റെ ചക്രവർത്തിയായിരുന്ന സ്വാതി തിരുനാൾ മഹാരാജാവിന്റെ അനുജനായിരുന്നു. സ്വാതി തിരുനാളിന്റെ മരണശേഷം അദ്ദേഹം രാജാവായി. തിരുവിതാംകൂറിൽ പോസ്റ്റ് ഓഫീസ് സംവിധാനം നിലവിൽ വന്നത് ഉത്രംതിരുനാൾ മാർത്താണ്ഡ വർമയുടെ കാലഘട്ടത്തിലാണ്.1857ൽ ആലപ്പുഴയിലാണ് ആദ്യ പോസ്റ്റ് ഓഫീസ് നിലവിൽ വന്നത്. 1857ലെ ശിപായി ലഹളയുടെ കാലഘട്ടത്തിൽ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന അത് ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയാണ്.വൈദ്യശാസ്ത്രം , ശരീരവിജ്ഞാനിയം എന്നീ വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്നു ഇദ്ദേഹം. .'തിരുവിതാംകൂറിൻ്റെ സുവർണ്ണ കാലഘട്ടം' എന്നറിയപ്പെടുന്നത് സ്വാതിതിരുനാളിൻ്റെ ഭരണകാലമാണ്.


Related Questions:

വാസ്കോ ഡ ഗാമ മൂന്നാം തവണ കേരളത്തിൽ വന്നത് ഏത് വർഷം?

ബ്രിട്ടീഷ് മലബാറിലെ ആദ്യത്തെ കളക്ടർ ?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?

1.ഹെർമൻ ഗുണ്ടർട്ട് 1847-ൽ ആരംഭിച്ച മലയാള പ്രസിദ്ധീകരണമാണ് രാജ്യ സമാചാരം

2.ഇത് മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ആനുകാലിക പത്രമായി വിലയിരുത്തപ്പെടുന്നു. 

3.തലശ്ശേരിക്കടുത്ത് ഇല്ലിക്കുന്നു ബംഗ്ലാവിൽ നിന്നാണ് രാജ്യസമാചാരം പ്രസിദ്ധീകരണം ആരംഭിച്ചത്. 

"അടിച്ചിട്ട് കടന്ന് കളയുക" എന്ന യുദ്ധതന്ത്രം ആവിഷ്കരിച്ച കുഞ്ഞാലി മരക്കാർ ആരായിരുന്നു ?

Who was the founder of Muhammadeeya sabha in Kannur ?