Question:

വാസ്കോഡഗാമ യുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.വാസ്കോഡഗാമയെ ഇന്ത്യയിലേക്ക് അയച്ച രാജാവ്  മാനുവൽ ഒന്നാമനായിരുന്നു.

2.വാസ്കോഡഗാമ സഞ്ചരിച്ച പ്രസിദ്ധമായ കപ്പലിൻ്റെ പേര്  സൈൻ്റ് തോമസ് എന്നായിരുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

A. 1 മാത്രം.

Explanation:

വാസ്കോഡഗാമ സഞ്ചരിച്ച പ്രസിദ്ധമായ കപ്പലിൻ്റെ പേര് സാവൊ ഗാബ്രിയേൽ എന്നായിരുന്നു.ഇതിൽ ഗാമയും 150 കൂട്ടാളികളും സഞ്ചരിച്ചു. 178 ടൺ ഭാരമുണ്ടായിരുന്ന ഈ പായ്ക്കപ്പലിന് 27 മീറ്റർ നീളവും 8 മീറ്റർ വീതിയും ഉണ്ടായിരുന്നു.


Related Questions:

കേരളപ്പഴമ എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ആര് ?

സ്വാതി തിരുനാളിൻ്റെ ആസ്ഥാന കവിയായിരുന്നത് ആര് ?

ചട്ടമ്പിസ്വാമികളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ചട്ടമ്പിസ്വാമികളുടെ ആദ്യകാല ഗുരു പേട്ടയിൽ രാമൻപിള്ള ആശാൻ ആയിരുന്നു.

2.രാമൻപിള്ള ആശാൻൻ്റെ ഗുരുകുലത്തിലെ വിദ്യാർത്ഥികളുടെ പ്രതിനിധിയായും അവരെ നിയന്ത്രിക്കുന്നതിനായയും  കുഞ്ഞൻപിള്ള എന്ന ബാല്യകാലനാമം ഉണ്ടായിരുന്ന ചട്ടമ്പിസ്വാമിയെ മോണിറ്റർ ആയി നിയോഗിച്ചു.

3.അങ്ങനെയാണ് 'ചട്ടമ്പി' എന്ന വിശേഷണം സ്വാമികൾക്ക് ലഭിച്ചത്

താഴെ പറയുന്നവയിൽ വിശാഖം തിരുനാളുമായി ബന്ധപ്പെട്ട പ്രസ്താവന ഏത് ?

1) തിരുവിതാംകൂറിൽ ഹൈക്കോടതി സ്ഥാപിച്ചു 

2) കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത് വിശാഖം തിരുനാളിൻ്റെ കാലത്താണ് 

3) മുല്ലപ്പെരിയാർ പാട്ടക്കരാറിനെ "എൻ്റെ ഹൃദയരക്തം കൊണ്ടാണ് ഇത് എഴുതുന്നത്" എന്ന് വിശേഷിപ്പിച്ചു 

4) തിരുവിതാംകൂറിൽ ഭൂപണയ ബാങ്ക് സ്ഥാപിച്ചു 

1957ൽ കേരള നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട വിദ്യാഭ്യാസ ബില്ലുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.1957 ജൂൺ 13നാണ് വിദ്യാഭ്യാസ ബില്ല് കരട് രൂപത്തിൽ നിയമസഭയിൽ അവതരിപ്പിച്ചത്.

2.1957 സെപ്റ്റംബർ 2ന് സഭയിൽ ബില്ല് പാസ്സാക്കപ്പെട്ടു.

3.സംസ്ഥാന നിയമസഭ പാസാക്കിയ ഒരു നിയമം ഇന്ത്യൻ പ്രസിഡൻറ് സുപ്രീംകോടതിക്ക് കൈമാറിയ ആദ്യ അവസരമായിരുന്നു വിദ്യാഭ്യാസ ബില്ല്.

4.1959 ഫെബ്രുവരി 19 നാണ് വിദ്യാഭ്യാസ ബില്ലിന് പ്രസിഡൻറ് അംഗീകാരം നൽകിയത്.