Question:

ഇവയിൽ എന്തെല്ലാമാണ്  ജൈവവൈവിധ്യം നഷ്ടമാകുന്നതിനുള്ള പ്രധാന കാരണങ്ങൾ ?

1.ആവാസ വ്യവസ്ഥയുടെ  നാശം.

2.പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം.

3.അന്യ ജീവിവർഗങ്ങളുടെ കടന്നുകയറ്റം.

A1,2

B1 മാത്രം.

C1,3

D1,2,3

Answer:

D. 1,2,3

Explanation:

ജൈവവൈവിധ്യം നഷ്ടമാകുന്നതിന് പ്രധാനമായും നാലു കാരണങ്ങളാണുള്ളത്. അവ Evil  quartet എന്നറിയപ്പെടുന്നു. അവ താഴെ നൽകിയിരിക്കുന്നു: 1.  Loss of habitat or it's  fragmentation (ആവാസ വ്യവസ്ഥയുടെ  നാശം ) 2. Over Exploitation (അമിതമായ ചൂഷണം ) 3. Alien Species  invasion (അന്യ ജീവിവർഗങ്ങളുടെ കടന്നുകയറ്റം ) 4.  Co- extinction(ഒരുമിച്ചുള്ള നാശം )


Related Questions:

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

1.ആന്തരിക സമസ്ഥിതി പരിപാലിക്കാനുള്ള  ഒരു ജീവിയുടെ കഴിവാണ് ഹോമിയോസ്റ്റാസിസ്.

2.'ഹോമിയോസ്റ്റാസിസ്" എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1932 ൽ അമേരിക്കൻ ഫിസിയോളജിസ്‌റ്റായ  വാൾട്ടർ ബ്രാഡ്‌ഫോർഡ് കാനൻ ആണ്.

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.ഒരു ലിറ്റർ ജലത്തിൽ അടങ്ങിയിരിക്കുന്ന മുഴുവൻ ജൈവ പദാർഥങ്ങളുടെയും അപചയത്തിന്  ബാക്ടീരിയ ഉപയോഗിക്കുന്ന ഓക്സിജൻറെ അളവാണ് ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡ്.

2.ഗാർഹിക മലിനജലത്തിലുള്ള ജൈവ വിഘടനത്തിന്  വിധേയമാകുന്ന ജൈവ വസ്തുവിൻ്റെ അളവ് കണക്കാക്കുന്ന ഏകകം ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡാണ്.

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1.ജന്തുലോകത്തെ ചില ജീവികൾ ശിശിരകാലങ്ങളിൽ ഉപാപചയ പ്രവർത്തനങ്ങൾ കുറച്ച് നിദ്രാവസ്ഥയിൽ കഴിയുന്നതിനെയാണ് ശിശിരനിദ്ര എന്ന് വിളിക്കുന്നത്.

2.ശിശിരകാലത്തെ അതിശൈത്യത്തിൽ നിന്നും രക്ഷപ്പെടാനും അക്കാലങ്ങളിൽ ഭക്ഷണ ലഭ്യത കുറയുന്നതിനാലുമാണ് ജീവികൾ ശിശിരനിദ്രയിലേർപ്പെടുന്നത്.

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ലോകത്തിൽ ഏറ്റവും കൂടുതൽ ആണവോർജ നിലയങ്ങൾ സ്ഥിതിചെയ്യുന്ന രാജ്യം റഷ്യയാണ്.

2.നിലവിൽ ലോകമെമ്പാടുമായി നാനൂറിലധികം ആണവോർജ നിലയങ്ങൾ സ്ഥിതി ചെയ്യുന്നു.

3.പൂർണമായും തദ്ദേശീയമായി നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ ആണവോർജ കേന്ദ്രം തമിഴ്നാട്ടിലാണ് സ്ഥിതിചെയ്യുന്നത്.

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ?

1. പ്രകാശസംശ്ലേഷണ സമയത്ത്  ഓസോൺ പുറത്തുവിടുന്ന സസ്യമാണ് തുളസി 

2.  ഓസോൺപാളിക്ക് വരുന്ന കേടുപാടുകൾ അറിയപ്പെടുന്നതാണ് ഓസോൺ ശോഷണം 

3.  ട്രോപ്പോസ്ഫിയർ എന്ന വാക്കിനർത്ഥം 'സംയോജന മേഖല ' എന്നാണ് 

4. സെപ്റ്റംബർ 16 ലോക ഒസോൺദിനമാണ്