Question:

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

1.ആന്തരിക സമസ്ഥിതി പരിപാലിക്കാനുള്ള  ഒരു ജീവിയുടെ കഴിവാണ് ഹോമിയോസ്റ്റാസിസ്.

2.'ഹോമിയോസ്റ്റാസിസ്" എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1932 ൽ അമേരിക്കൻ ഫിസിയോളജിസ്‌റ്റായ  വാൾട്ടർ ബ്രാഡ്‌ഫോർഡ് കാനൻ ആണ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം ശരി.

Explanation:

ആന്തരിക സമസ്ഥിതി പരിപാലിക്കാനുള്ള  ഒരു ജീവിയുടെ കഴിവാണ് ഹോമിയോസ്റ്റാസിസ്.ഈ പദം ആദ്യമായി ഉപയോഗിച്ചത് 1932 ൽ അമേരിക്കൻ ഫിസിയോളജിസ്‌റ്റായ  വാൾട്ടർ ബ്രാഡ്‌ഫോർഡ് കാനൻ ആണ്. ഗ്രീക്ക് ഭാഷയിൽ നിന്നാണ് ഈ പദം നിർമിച്ചിട്ടുള്ളത്.ഗ്രീക്ക് ഭാഷയിൽ "സമാനമായ അവസ്ഥ, അചഞ്ചലത'' എന്നൊക്കെ അർത്ഥം വരുന്ന വാക്കുകളിൽ നിന്നാണ് ഹോമിയോസ്റ്റാസിസ് എന്ന പദം ഉണ്ടായത്.


Related Questions:

DDT യുടെ ദോഷവശങ്ങളെ പ്രതിപാദിച്ചുകൊണ്ട് റെയ്ച്ചൽ കാഴ്സൺ എഴുതിയ ഒരു പുസ്തകത്തിൻറെ സ്വാധീനത്താൽ അമേരിക്കയിൽ DDT നിരോധിക്കുകയുണ്ടായി ഏതാണ് ഈ പുസ്തകം ?

ഒരു പ്രത്യേക പ്രദേശത്ത് മാത്രം കാണപ്പെടുകയും അവിടുത്തെ കാലാവസ്ഥയിൽ മാത്രം ഇണങ്ങി ജീവിക്കുകയും ചെയ്യുന്ന ജീവികൾ അറിയപ്പെടുന്നത്?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.വിഷ പദാർത്ഥങ്ങൾ ഭക്ഷ്യ ശൃംഖലയിൽ പ്രവേശിച്ച് ജീവികളുടെ ശരീരത്തിലെത്തി ഉയർന്ന ട്രോഫിക് തലത്തിൽ അടിഞ്ഞു കൂടുന്ന പ്രതിഭാസത്തെ ബയോ മാഗ്നിഫിക്കേഷൻ അഥവാ ജൈവാവർത്തനം എന്ന് വിളിക്കുന്നു.

2.ഏറ്റവും കൂടുതൽ ബയോ മാഗ്നിഫിക്കേഷന് കാരണമാകുന്ന രണ്ട് രാസവസ്തുക്കളാണ്  DDT, മെർക്കുറി എന്നിവ.

മോൺഡ്രിയൽ ഉടമ്പടിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്? 

1.  ആഗോളതാപനം കുറയ്ക്കാൻ രൂപംകൊണ്ട ഉടമ്പടിയാണ് 

2.  1989 ൽ ഒപ്പു വച്ചു 

3. കാനഡയിലെ മോൺഡ്രിയയിൽവച്ചാണ്  ഉടമ്പടി ഒപ്പു വച്ചത്‌ 

4.  1987 ൽ ഉടമ്പടി നിലവിൽ വന്നു

 പാരീസ് ഉടമ്പടിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവനകൾ ഏത്? 

1. ലോകത്തെ  കാർബൺഡയോക്സൈഡിനെ അളവ് കുറയ്ക്കാൻ വേണ്ടി ഒരു രൂപം കൊണ്ട ഉടമ്പടി 

2. പാരീസ് ഉടമ്പടിയിൽ ഇന്ത്യ ഒപ്പ് വെച്ചത് 2015 ഒക്ടോബർ രണ്ടിനാണ് 

3. ക്യോട്ടോ പ്രോട്ടോകോൾ ഇന്ന് പകരമായി വന്നതാണ് പാരീസ് ഉടമ്പടി 

4. 2014 ലാണ് പാരീസ് ഉടമ്പടി നിലവിൽ വന്നത്