Question:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.മദ്രാസ് ഉടമ്പടിയോടെയാണ് ഒന്നാം മൈസൂർ യുദ്ധം അവസാനിച്ചത്.

2.ഒന്നാം ആംഗ്ലോ മൈസൂർ യുദ്ധസമയത്ത് ബ്രിട്ടീഷ് ഗവർണർ ജനറൽ ഡൽഹൗസി പ്രഭു ആയിരുന്നു.

A1 മാത്രം.

B2 മാത്രം,

C1ഉം 2ഉം

Dരണ്ട് പ്രസ്താവനകളും തെറ്റ്

Answer:

A. 1 മാത്രം.

Explanation:

1769 ൽ ചെന്നൈയിൽ വച്ച് മൈസൂർ സുൽത്താനായിരുന്ന ഹൈദരാലിയും ബ്രിട്ടീഷുകാരും തമ്മിൽ ഉണ്ടാക്കിയ മദ്രാസ് ഉടമ്പടിയോടെ ആണ് ഒന്നാം മൈസൂർ യുദ്ധം അവസാനിച്ചത്. ഒന്നാം ആംഗ്ലോ മൈസൂർ യുദ്ധസമയത്ത് ബ്രിട്ടീഷ് ഗവർണർ ജനറൽ വാറൻ ഹേസ്റ്റിംഗ്സ് ആയിരുന്നു.


Related Questions:

എല്ലാവര്‍ഷവും ആഗസ്റ്റ് 15 ന് ചുവപ്പ് കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തുന്ന ചടങ്ങ് ആരംഭിച്ചത് ഏത് വര്‍ഷം മുതലാണ്?

താഴെ പറയുന്നതിൽ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് 1919 മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ? 

1) മൊണ്ടേകു - ചെംസ്ഫോർഡ് റിഫോംസ് എന്നും അറിയപ്പെടുന്നു 

2) ഇന്ത്യയിൽ ആദ്യമായി ദ്വിസഭയും നേരിട്ടുള്ള തിരഞ്ഞെടുപ്പും അവതരിപ്പിച്ചു 

3) ഗവർണറുടെ ലെജിസ്ലേറ്റീവ് കൗൺസിലിലെ 6 അംഗങ്ങളിൽ 3 പേര് ഇന്ത്യക്കാർ ആയിരിക്കണം എന്ന് നിർദേശിച്ചു

4) ലണ്ടനിൽ ഇന്ത്യ ഹൈക്കമ്മീഷണർക്ക് ഒരു പുതിയ ഓഫീസ് നിർമ്മിച്ചു 

 

 

വർത്തമാന പത്രവുമായി ബന്ധപ്പെട്ട് ശരിയായ ഉത്തരം കണ്ടെത്തുക.

i) ബംഗാൾ ഗസ്റ്റ് ആണ് ഇന്ത്യയിലെ ആദ്യ ദിനപ്പത്രം.

ii) മുംബൈ സമാചാർ പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ദിനപ്രതമാണ്.

iii) ഹിന്ദി ഭാഷയിലാണ് മുംബൈ സമാചാർ പ്രസിദ്ധീകരിക്കുന്നത്.

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതാണ് ? 

A) ഗുജറാത്തിലെ കച്ച് ജില്ലയിൽ സ്ഥിതി ചെയ്യുന്ന സിന്ധു നദീതട സാംസ്കാരിക കേന്ദ്രമാണ് - ധോളവിര 

B) ധോളവിരയിലെ ഉദ്ഖനന പ്രവർത്തങ്ങൾ നയിച്ചത് - എസ് ആർ റാവു   

വാസ്കോഡഗാമ കാപ്പാട് വന്നിറങ്ങിയ കപ്പലിന്റെ പേര് ?