Question:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. മനുഷ്യനിൽ ആന്തര സമസ്ഥിതി പാലിക്കാൻ സഹായിക്കുന്ന മസ്തിഷ്ക്ക ഭാഗം തലാമസ് ആണ്.

  2. ഹൃദയസ്പന്ദനം, ശ്വാസോച്ഛാസം എന്നിവയെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം മെഡുല്ല ഒബ്ലോംഗേറ്റ  ആണ്.

Aഒന്നും രണ്ടും ശരി

Bഎല്ലാം ശരി

Cരണ്ട് മാത്രം ശരി

Dഒന്ന് മാത്രം ശരി

Answer:

C. രണ്ട് മാത്രം ശരി

Explanation:

മനുഷ്യമസ്തിഷ്കം

  • ശരീരവലുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ മസ്തിഷ്ക്കമുള്ള പ്രൈമേറ്റ് - മനുഷ്യൻ

  • ഏറ്റവും കൂടുതൽ വികാസം പ്രാപിച്ച മസ്തിഷ്കമുള്ള ജീവി - മനുഷ്യൻ

  • ശ്വസിക്കുന്ന ഓക്സിജന്റെ 20 ശതമാനത്തോളം ഉപയോഗിക്കുന്ന അവയവം - മസ്തിഷ്‌കം

  • സെറിബ്രം, സെറിബല്ലം, ഹൈപ്പോതലാമസ്, മെഡുല്ല ഒബ്‌ളാംഗേറ്റ എന്നിവ മസ്തിഷ്കത്തിൻ്റെ ഭാഗങ്ങളാണ്.

  • മസ്തിഷ്കത്തെ പൊതിഞ്ഞുസൂക്ഷിക്കുന്ന അസ്ഥി നിര്‍മിതമായ കവചമാണ്‌ കപാലം (cranium).

  • മസ്തിഷ്കത്തെ പൊതിഞ്ഞുള്ള മൂന്നു പാളികളാണ്‌ മെനിന്‍ജിസ്‌

സെറിബ്രം

  •  മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗമാണ്‌ സെറിബ്രം.

  • ഐച്ഛിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന സെറിബ്രമാണ്‌ ഭാവന, ചിന്ത, ഓര്‍മ, സുബോധം, യുക്തിചിന്ത എന്നിവയുടെ കേന്ദ്രം.

  • കാഴ്ച, കേൾവി, ഗന്ധം, രുചി, സ്പര്‍ശം, ചൂട്‌ എന്നിവയെപ്പറ്റി ബോധമുളവാക്കുന്നതും സെറിബ്രമാണ്‌

  • സംസാരഭാഷയ്ക്കുള്ള പ്രത്യേക കേന്ദ്രമായ 'ബ്രോക്കാസ്‌ ഏരിയ' (broca's area) സെറിബ്രത്തിനുള്ളിലാണ്‌

  • പരിചയമുള്ള വസ്തുക്കളുടെ പേരു കേൾക്കുന്ന മാത്രയില്‍ അതിന്റെ ചിത്രം മനസ്സില്‍ തെളിയിക്കുന്ന മസ്തിഷ്ക ഭാഗമാണ്‌ "വെര്‍ണിക്കിന്റെ പ്രദേശം" (Wernicke's' Area). സെറിബ്രത്തിലാണിതും സ്ഥിതി ചെയ്യുന്നത് 

സെറിബെല്ലം

  • പേശിപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന സെറിബെല്ലമാണ്‌ ശരീരത്തിന്റെ തുലനാവസ്ഥ നിലനിര്‍ത്തുന്നത്‌.

  • മസ്തിഷ്കത്തിലെ രണ്ടാമത്തെ വലിയ ഭാഗം.

  • ചുളിവുകളും ചാലുകളും കാണപ്പെടുന്ന മസ്തിഷ്കത്തിലെ ഭാഗം

  • പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന  മസ്തിഷ്കത്തിന്റെ ഭാഗം

  • "ലിറ്റില്‍ ബ്രെയിന്‍” എന്നറിയപ്പെടുന്നത്‌ : സെറിബെല്ലം.

മെഡുല ഒബ്ലാംഗേറ്റ

  • ദണ്ഡ് ആകൃതിയിൽ കാണപ്പെടുന്നു

  • അനൈച്ഛിക പ്രവര്‍ത്തനങ്ങളായ ഹൃദയസ്പന്ദനം, ശ്വസനം, രക്തക്കുഴലുകളുടെ സങ്കോചം, ഛര്‍ദി, തുമ്മല്‍, ചുമ എന്നിവയെ നിയന്ത്രിക്കുന്നു.

തലാമസ്‌ 

  • ശരീരത്തിലെ സംവേദന പ്രേരക സന്ദേശങ്ങളുടെ ഏകോപന കേന്ദ്രം

  • മനുഷ്യ ശരീരത്തിലെ റിലേ സ്റ്റേഷൻ എന്നറിയപ്പെടുന്നു

  • വേദനസംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിലെ ഭാഗം

  • ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആവേഗങ്ങളെ പരിശോധിച്ചു പ്രാധാന്യമുള്ളവയെ സെറിബ്രത്തിലേക്ക് അയക്കുന്ന ഭാഗം

  • നിദ്രാ വേളകളിൽ സെറിബ്രത്തിലേക്കുള്ള ആവേഗങ്ങളെ തടയുന്ന ഭാഗം

ഹൈപ്പോതലാമസ്

  • തലാമസിന് ചുവട്ടിലായി കാണപ്പെടുന്ന ഹൈപ്പോതലാമസിൽ ഹോർമോണുകൾ സ്രവിക്കുന്ന നാഡീയ സ്രവണ കോശങ്ങളും കാണപ്പെടുന്നു

  • ആന്തര സമസ്ഥിതി പരിപാലത്തിന് പ്രധാന പങ്കുവയ്ക്കുന്ന മസ്തിഷ്ക ഭാഗം.

  • ശരീരോഷ്മാവ് നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം

  • ശരീരത്തിലെ ജലത്തിൻറെ അളവ് നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം

  • വിശപ്പ്, ദാഹം, ലൈംഗികാസക്തി എന്നിവയെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം.

  • ഓക്സിറ്റോസിന്‍, വാസോപ്രിസ്സിന്‍ എന്നീ ഹോര്‍മോണുകൾ ഉത്പാദിപ്പിക്കുന്നതും ഹൈപ്പോതലാമസാണ്‌.

Related Questions:

മനുഷ്യ ഹൃദയത്തിന്റെ അറകളായ ഇടതു ഏട്രിയത്തിനും ഇടതു വെൻട്രിക്കിളിനും ഇടയിൽ കാണപ്പെടുന്ന വാൽവിന്റെ പേര് എഴുതുക ?

ടാർസസ് എന്ന എല്ല് കാണപ്പെടുന്നത് എവിടെ?

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി?

ആക്സോണിനെ ആവരണം ചെയ്തിരിക്കുന്ന കൊഴുപ്പു നിറഞ്ഞ തിളങ്ങുന്ന വെള്ളനിറമുള്ള സ്തരം ഏത് ?

മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ നാഡി ?