Question:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ടർണർ സിൻഡ്രോം പുരുഷന്മാരിൽ മാത്രം കണ്ടുവരുന്ന ജനിതക വൈകല്യമാണ്.

2.ക്ലീൻ ഫിൽറ്റർ സിൻഡ്രോം സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന ജനിതക വൈകല്യമാണ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്.

Answer:

D. രണ്ടു പ്രസ്താവനകളും തെറ്റാണ്.

Explanation:

പുരുഷന്മാരിൽ മാത്രം കണ്ടുവരുന്ന രോഗമാണ് ക്ലീൻ ഫിൽറ്റർ സിൻഡ്രോം പുരുഷന്മാരിൽ ലിംഗ ക്രോമസോമിൽ ഒന്നായ എക്സ് ഒരെണ്ണം കൂടുന്ന അവസ്ഥയാണിത്.ഈ രോഗം ഉള്ള ഒരു പുരുഷൻറെ ശരീരത്തിൽ 47 ക്രോമസോമുകൾ കാണപ്പെടുന്നു. ടർണർ സിൻഡ്രോം ആകട്ടെ സ്ത്രീകളിൽ മാത്രം കാണപ്പെടുന്ന ജനിതക വൈകല്യമാണ്.45 ക്രോമസോമുകൾ ആണ് ടർണർ സിൻഡ്രോം ഉള്ള ഒരു സ്ത്രീയിൽ കാണപ്പെടുക.


Related Questions:

ഹൈപ്പോതലാമസിൽ നിന്ന് ഗൊണാഡോട്രോപ്പിൻ റിലീസിംഗ് ഹോർമോൺ ഉൽപ്പാദിപ്പിക്കപ്പെടുന്നതൻ്റെ ഫലമായി സംഭവിക്കുന്ന പ്രവർത്തനങ്ങൾ ഏതെല്ലാം?

1.പിറ്റ്യൂട്ടറിയുടെ മുൻദളത്തിൽ നിന്നും ഫോളിക്കിൾ സ്റ്റിമുലേറ്റിംഗ് ഹോർമോണിന്റെ (FSH) ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു.

2.പിറ്റ്യൂട്ടറിയുടെ മുൻദളത്തിൽ നിന്നും ല്യൂട്ടിനൈസിംഗ് ഹോർമോണിന്റെ (LH) ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു.

ഇവയിൽ ആഗോളതാപനത്തിൻ്റെ പരിണിത ഫലങ്ങൾ ഏതെല്ലാമാണ് ?

1.ആഗോള കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്നു 

2.പർവ്വതങ്ങളുടെ മുകളിലുള്ള മഞ്ഞുരുകുന്നതിന് കാരണമാകുന്നു 

3.സമുദ്ര ആവാസവ്യവസ്ഥയുടെ പ്രധാന പരിപാലകാരായ പവിഴപ്പുറ്റുകളുടെ നാശത്തിന് കാരണമാകുന്നു

4.അതികഠിനമായ ശൈത്യവും അതികഠിനമായ വേനൽക്കാലവും ഉണ്ടാക്കുന്നു 

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1. സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് തിയോഡർ ഷ്വാൻ കണ്ടെത്തി.

2.ജന്തുശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് മാത്യാസ് ജേക്കബ് ഷ്ലീഡനും കണ്ടെത്തി

ഇവയിൽ പാർക്കിൻസൺസ് രോഗവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

1.കൈകാലുകള്‍ക്ക് അനുഭവപ്പെടുന്ന വിറയല്‍ പ്രധാന രോഗലക്ഷണമായതുകൊണ്ട് "വിറവാതം' എന്നും പറയാറുണ്ട്.

2.ഡോപ്പാമിൻറെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗമാണ് വിറവാതം 

ആൻറിബയോട്ടിക് കളുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായതിനെ മാത്രം കണ്ടെത്തുക:

1.ബാക്ടീരിയകളെ നശിപ്പിക്കുവാൻ ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കുന്നു.

2.ബാക്ടീരിയക്ക് ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാനുള്ള കഴിവ് നൽകുന്നത് പ്ലാസ്മിഡ് ഡി എൻ എ ആണ്