Question:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ജീവകം ഡിയുടെ കുറവ് മൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗമാണ് കണ.

2.ഓസ്റ്റിയോ മലേഷ്യ എന്ന രോഗവും ജീവകം ഡി യുടെ അപര്യാപ്തത മൂലമാണ് ഉണ്ടാകുന്നത്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റ്

Answer:

C. 1ഉം 2ഉം

Explanation:

കുട്ടികളിലെ ആവശ്യ ഘടകമായ കാത്സ്യം, വിറ്റാമിന്‍ ഡി എന്നിവയുടെ അപര്യാപ്‌തതമൂലം ഉണ്ടാകുന്ന രോഗമാണ്‌ റിക്കറ്റ്‌സ്. തലയോട്ടിയുടെയും നെഞ്ചിന്റെയും രൂപ വ്യത്യാസം, കൈകാലുകള്‍ക്ക്‌ വളവ്‌ എന്നിവയാണ്‌ രോഗ ലക്ഷണങ്ങള്‍.മണിബന്ധത്തിന്റെ എക്‌സറേയിലൂടെ രോഗനിര്‍ണയവും ചികിത്സാ പുരോഗതിയും അറിയാന്‍ കഴിയുന്നതാണ്‌. കാത്സ്യം, വിറ്റാമിന്‍ ഡി എന്നിവ നല്‍കിയുള്ള ചികിത്സാരീതിയാണ്‌ ഇത്തരം കുട്ടികള്‍ക്ക്‌ നല്‍കുന്നത്‌.അസ്ഥികളുടെ ബലത്തിന് വൈറ്റമിൻ ഡി അത്യാവശ്യമാണ്. കുട്ടികളിൽ വൈറ്റമിൻ ഡിയുടെ അളവ് കുറഞ്ഞാൽ ളർച്ചക്കുറവും അംഗവൈകല്യവും ഉണ്ടാകാം. മുതിർന്നവരിൽ അസ്ഥികൾ മൃദുവായി പോകുന്ന ഓസ്റ്റിയോ മലേഷ്യ ന്നറിയപ്പെടുന്ന അവസ്ഥ ഉണ്ടാകാം. പൊതുവേ വെയിലു കൊള്ളാത്തവരിലും, വ്യായാമരഹിതമായ ജീവിതം നയിക്കുന്നവരിലുമാണ് ഈ അവസ്ഥകൾ കണ്ടു വരാറുള്ളത്.


Related Questions:

ബാക്ടീരിയയുടെ ഘടനയുമായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ദണ്ഡ് ആകൃതിയിൽ കാണപ്പെടുന്ന ബാക്ടീരിയകളെ ബാസില്ലസ് എന്ന് വിളിക്കുന്നു.

2.വൃത്താകൃതിയിൽ കാണപ്പെടുന്ന ബാക്ടീരിയകളെ കോക്കസ് എന്ന് വിളിക്കുന്നു.

ചെവിയെക്കുറിച്ചുള്ള പഠനം എന്ത് പേരിൽ അറിയപ്പെടുന്നു ?

വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിൻ ഏതാണ് ?

ഹൈപ്പോതലാമസിൽ നിന്ന് ഗൊണാഡോട്രോപ്പിൻ റിലീസിംഗ് ഹോർമോൺ ഉൽപ്പാദിപ്പിക്കപ്പെടുന്നതൻ്റെ ഫലമായി സംഭവിക്കുന്ന പ്രവർത്തനങ്ങൾ ഏതെല്ലാം?

1.പിറ്റ്യൂട്ടറിയുടെ മുൻദളത്തിൽ നിന്നും ഫോളിക്കിൾ സ്റ്റിമുലേറ്റിംഗ് ഹോർമോണിന്റെ (FSH) ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു.

2.പിറ്റ്യൂട്ടറിയുടെ മുൻദളത്തിൽ നിന്നും ല്യൂട്ടിനൈസിംഗ് ഹോർമോണിന്റെ (LH) ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു.

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ശ്രവണത്തിന് സഹായിക്കുന്ന ചെവിയിലെ ഭാഗം കോക്ലിയയാണ്.

2.കോക്ലിയയിലെ അറകളുടെ എണ്ണം 5 ആണ്.

3.കോക്ലിയ ഒച്ചിൻ്റെ ആകൃതിയിൽ കാണപ്പെടുന്നു.

4.പെരി ലിംഫ് എന്ന ദ്രവം കോക്ലിയയിൽ നിറഞ്ഞിരിക്കുന്നു.