Question:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.നെപ്പോളിയൻ ബോണപാർട്ട് 'കോൺകോർഡാറ്റ്' എന്നറിയപ്പെടുന്ന കരാർ ആത്മീയ നേതാവായ പോപ്പും ആയി ഉണ്ടാക്കി.

2.ഫ്രാൻസിൽ മതപരമായിട്ടുളള ഒരു സമാധാനം പുനസ്ഥാപിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു കരാർ ഒപ്പിട്ടത്.

3.1805 ലായിരുന്നു 'കോൺകോർഡാറ്റ്' എന്ന കരാർ നെപ്പോളിയനും പോപ്പും  തമ്മിൽ ഒപ്പു വെച്ചത്

A1,2

B1,3

C2,3

D1,2,3

Answer:

A. 1,2

Explanation:

ഫ്രഞ്ച് വിപ്ലവത്തിന് ശേഷം ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ട ഒരു ഇൻസ്റ്റിറ്റ്യൂഷൻ ആയിരുന്നു ഫ്രാൻസിലെ കാത്തോലിക് ചർച്ച്. ഈ ഒരാക്രമണം ഫ്രാൻസിലെ ദൈവഭക്തിയും മതവിശ്വാസവും ഉള്ള സാധാരണ ജനങ്ങളെ വല്ലാതെ വിഷമിപ്പിച്ചു. അവരുടെ ഈ ഒരു ദുഃഖം ഇല്ലാതാക്കാൻ വേണ്ടി നെപ്പോളിയൻ കൊണ്ടുവന്ന നടപടിയായിരുന്നു 1801 ലെ (concordat) കോൺകോർഡാറ്റ് എന്ന കരാർ. കോൺകോർഡാറ്റ് കരാർ നെപ്പോളിയനും റോമിലെ കാത്തോലിക് പോപ്പും തമ്മിൽ ഒപ്പുവെച്ച ഒരു കരാറായിരുന്നു. ഫ്രാൻസിൽ മതപരമായിട്ടുളള ഒരു സമാധാനം പുനസ്ഥാപിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു കരാർ ഒപ്പിട്ടത്.


Related Questions:

"മനുഷ്യൻ സ്വതന്ത്രനായാണ് ജനിക്കുന്നത് എന്നാൽ എല്ലായിടത്തും അവൻ ചങ്ങലകളിലാണ്" എന്ന് അഭിപ്രായപ്പെട്ട ഫ്രഞ്ച് ചിന്തകൻ ആര് ?

എത്ര വർഷം പൂർത്തിയാകുമ്പോഴാണ് പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നത് ?

ലോങ്ങ് പാർലമെന്റ് വിളിച്ചു കൂട്ടിയ ഭരണാധികാരി ?

സ്റ്റാമ്പ് നിയമം പാസായ വർഷം ഏത്?

വാർസോ ഉടമ്പടി നിലവിൽ വന്നത് ?