Question:

ആർത്രൈറ്റിസ് ബാധിക്കുന്നത് ഏത് അവയവത്തെയാണ്?

Aകരൾ

Bകണ്ണ്

Cസന്ധികൾ

Dനാക്ക്

Answer:

C. സന്ധികൾ

Explanation:

  • മനുഷ്യശരീരത്തിലെ സന്ധികളിൽ ഉണ്ടാവുന്ന കോശജ്വലനമാണ് (വീക്കം) സന്ധിവാതം.
  • നൂറില്പരം വ്യത്യസ്തതരത്തിലുള്ള സന്ധിവാതങ്ങളുണ്ട്,ഏറ്റവും സാധാരണയായി കാണപ്പെടുന്നത് ഓസ്റ്റിയോ ആർത്രൈറ്റിസ് ആണ്.
  • ശരീര ചലനങ്ങളിൽ നിന്ന് സന്ധിക്കുണ്ടാകുന്ന ഉരവും തേയ്മാനവും കാരണമാണ് പ്രധാനമായി ഈ അസുഖമുണ്ടാകുന്നത്. 
  • ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം ശരീരകലകളെ ആക്രമിക്കുന്ന ഒരു തരം സന്ധിവാതം ആണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ്.
  • സന്ധികളിൽ യൂറിക് ആസിഡ് ക്രിസ്റ്റലുകൾ അടിയുന്നതുകൊണ്ടുള്ള കോശജ്വലനമാണ് ഗൗട്ട് എന്ന സന്ധിവാതം.

Related Questions:

ഇവയിൽ ആഗോളതാപനത്തിൻ്റെ പരിണിത ഫലങ്ങൾ ഏതെല്ലാമാണ് ?

1.ആഗോള കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്നു 

2.പർവ്വതങ്ങളുടെ മുകളിലുള്ള മഞ്ഞുരുകുന്നതിന് കാരണമാകുന്നു 

3.സമുദ്ര ആവാസവ്യവസ്ഥയുടെ പ്രധാന പരിപാലകാരായ പവിഴപ്പുറ്റുകളുടെ നാശത്തിന് കാരണമാകുന്നു

4.അതികഠിനമായ ശൈത്യവും അതികഠിനമായ വേനൽക്കാലവും ഉണ്ടാക്കുന്നു 

താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഉൾപ്പെടുന്ന മേഖലയെ ജൈവമണ്ഡലം എന്ന് വിളിക്കുന്നു.

2.ശിലാമണ്ഡലം,ജലമണ്ഡലം,വായുമണ്ഡലം എന്നീ മൂന്ന് മണ്ഡലങ്ങളുടെയും പരസ്പര പ്രവർത്തനങ്ങളുടെ ഫലമായാണ് ജൈവമണ്ഡലം നിലനിൽക്കുന്നത്

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ടർണർ സിൻഡ്രോം പുരുഷന്മാരിൽ മാത്രം കണ്ടുവരുന്ന ജനിതക വൈകല്യമാണ്.

2.ക്ലീൻ ഫിൽറ്റർ സിൻഡ്രോം സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന ജനിതക വൈകല്യമാണ്.

മനുഷ്യ പരിണാമ ചരിത്രത്തിലെ ആദ്യത്തെ സുപ്രധാന സംഭവം?

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ജീവജാലങ്ങൾ തമ്മിലുള്ളതും അവയും പരിസ്ഥിതിയുമായുള്ളതുമായ ബന്ധങ്ങളെ കുറിച്ചുള്ള പഠനമാണ് പരിസ്ഥിതി ശാസ്ത്രം അഥവാ എക്കോളജി.

2.ഏണസ്റ്റ് ഹെക്കൽ ആണ് 'എക്കോളജി' എന്ന പദത്തിൻറെ ഉപജ്ഞാതാവ്.