Question:

ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന പീഠഭൂമിയേത് ?

Aഡക്കാണ്‍ പീഠഭൂമി

Bഛോട്ടാ നാഗ്പൂര്‍ പീഠഭൂമി

Cമാള്‍വ പീഠഭൂമി

Dഇതൊന്നുമല്ല

Answer:

B. ഛോട്ടാ നാഗ്പൂര്‍ പീഠഭൂമി

Explanation:

ഛോട്ടാ നാഗ്പുർ പീഠഭൂമി (The Chota Nagpur Plateau)

  • കിഴക്കൻ ഇന്ത്യയിലെ ഒരു പീഠഭൂമി(Plateau)യാണ് ഛോട്ടാ നാഗ്പൂർ പീഠഭൂമി.

  • ഝാർഖണ്ഡ് സംസ്ഥാനത്തിന്റെ ഭൂരിഭാഗവും ഒഡീഷ, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളുടെ സമീപ ഭാഗങ്ങളും ഈ പീഠഭൂമി ഉൾക്കൊള്ളുന്നു.

  • ഛോട്ടാ നാഗ്പൂർ പീഠഭൂമിയുടെ മൊത്തം വിസ്തീർണ്ണം ഏകദേശം 65000 ചതുരശ്ര കിലോമീറ്റർ ആണ്.

  • പീഠഭൂമിയുടെ ശരാശരി ഉയരം സമുദ്രനിരപ്പിൽ നിന്ന് 700 മീറ്ററാണ്.

  • പീഠഭൂമിയുടെ വടക്കും കിഴക്കും ഗംഗാ സമതലമാണ്,വടക്ക് സോൺ നദിയും, തെക്ക് ഭാഗത്ത് മഹാനദിയുടെ തടപ്രദേശമാണ്.

  • ദാമോദർ നദി ഒഴുകുന്നത് ഛോട്ടാ നാഗ്പുർ പീഠഭൂമിയിലൂടെയാണ്

  • ഛോട്ടാ നാഗ്പുർ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി - പരസ്‌നാഥ്

ഛോട്ടാ നാഗ്പൂർ പീഠഭൂമിയുടെ രൂപീകരണം

  • ഛോട്ടാ നാഗ്പൂർ പീഠഭൂമി ഒരു ഭൂഖണ്ഡാന്തര പീഠഭൂമി(Continental plateau)യാണ്

  • ഭൂമിയുടെ ഫലക ചലനത്തിലൂടെ രൂപം കൊള്ളുന്ന പീഠഭൂമികളാണ് 'ഭൂഖണ്ഡാന്തര പീഠഭൂമികൾ'

  • ഭൂമിക്കുള്ളിൽ നടക്കുന്ന ഭൗമാന്തര പ്രവർത്തനങ്ങളുടെ ശക്തിയാൽ സംഭവിച്ച ഭൂഖണ്ഡാന്തര ഉയർച്ച (Continental uplift) യാണ് ഛോട്ടാ നാഗ്പൂർ പീഠഭൂമിയുടെ രൂപീകരണത്തിന് കാരണം എന്ന് ഭൗമശാസ്ത്രജ്ഞർ വിലയിരുത്തുന്നു

  • ഈ പീഠഭൂമിയുടെ ഭൂരിഭാഗവും ഗോണ്ട്വാന ശിലകൾ (Gondwana rocks) കൊണ്ടാണ് രൂപീകൃതമായിരിക്കുന്നത്.

  • ഈ ഗോണ്ട്വാന ശിലകൾ പീഠഭൂമിയുടെ പുരാതന ഉത്ഭവത്തിന്റെ തെളിവുകൾ നൽകുന്നു.

  • ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ (Cretaceous period) തെക്കൻ ഭൂഖണ്ഡത്തിൽ നിന്ന് വേർപ്പെട്ട ഡെക്കാൻ ഫലകത്തിന്റെ ഒരു ഭാഗമാണ് ചോട്ട നാഗ്പൂർ പീഠഭൂമി എന്ന് കരുതപ്പെടുന്നു.

  • 50 ദശലക്ഷം വർഷത്തെ പ്രയാണത്തിന് ശേഷം ഇത് യുറേഷ്യൻ ഫലകവുമായി കൂട്ടിയിടിക്കുകയും ഇന്ന് കാണുന്ന അവസ്ഥയിൽ ആവുകയും ചെയ്തു
  • 'ഇന്ത്യയുടെ ധാതു കലവറ' എന്നറിയപ്പെടുന്ന പീഠഭൂമിയാണ് ഛോട്ടാനാഗ്പൂർ

  • മൈക്ക, ബോക്സൈറ്റ്, ചെമ്പ്, ചുണ്ണാമ്പു കല്ല്, ഇരുമ്പയിര്, കൽക്കരി തുടങ്ങിയ ധാതു വിഭവങ്ങളുടെ കേന്ദ്രമാണ് ഇവിടം.

  • കൽക്കരി കൊണ്ട് സമ്പന്നമായ ദാമോദർ താഴ്‌വര രാജ്യത്തെ കൽക്കരിയുടെ പ്രധാന കേന്ദ്രമായി കണക്കാക്കപ്പെടുന്നു.

  • 2,883 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ചോട്ടാ നാഗ്പൂർ പീഠഭൂമിയുടെ മധ്യ തടത്തിൽ വൻതോതിൽ കൽക്കരി നിക്ഷേപം കാണപ്പെടുന്നു .

ഈ പീഠഭൂമിയിലെ പ്രധാന കൽക്കരി നിക്ഷേപ കേന്ദ്രങ്ങൾ:

  • ജരിയ
  • റാണിഗന്ജ്
  • വെസ്റ്റ് ബൊക്കാറോ
  • ഈസ്റ്റ് ബൊക്കാറോ
  • രാംഗഡ്
  • സൗത്ത് കരൺപുര
  •  നോർത്ത് കരൺപുര

  • ലോകത്തിലെ മൈക്കയുടെ പ്രാഥമിക നിക്ഷേപ കേന്ദ്രങ്ങളിൽ ഒന്നാണ് ചോട്ടാ നാഗ്പൂർ പീഠഭൂമിയിലെ ഹസാരിബാഗ് പ്രദേശം.

Related Questions:

താര്‍ മരുഭൂമിയുടെ കിഴക്കായി സ്ഥിതി ചെയ്യുന്ന പര്‍വ്വതനിര ?

രാജ്മഹല്‍ കുന്നുകള്‍ സ്ഥിതി ചെയ്യുന്നത് എവിടെ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ് ?

1.ഉയർന്ന താപനിലയുള്ള പ്രദേശങ്ങളിൽ ബാഷ്പീകരണ തോത് കൂടുതലായിരിക്കും ഇവിടങ്ങളിലെ അന്തരീക്ഷത്തിൽ ജലാംശം കൂടുതൽ കാണുന്നു.

2.ഉപരിതല ജലസ്രോതസ്സുകൾ ആയ സമുദ്രങ്ങൾ നദികൾ മറ്റ് ജലാശയങ്ങൾ എന്നിവയുടെ അടുത്തുള്ള അന്തരീക്ഷ ഭാഗങ്ങളിൽ ജലാംശം കൂടുതലായിരിക്കും.

"ഭൂമിയുടെ ആൽബദോ' എന്നറിയപ്പെടുന്നത് ?

‘ഹിരാക്കുഡ്’ അണക്കെട്ട് ഏത് നദിയിലാണ്?