Question:

പി .സി മഹലനോബിസ് ആരംഭിച്ച പ്രസിദ്ധീകരണം ഏത് ?

Aസംഖ്യ

Bജനറൽ തിയറി

Cമൈക്രോ എക്കണോമിക്സ്

Dദി എക്കണോമിക്സ്

Answer:

A. സംഖ്യ

Explanation:

പ്രശാന്തചന്ദ്ര മഹലനോബിസ്

  • ഭാരതീയ സ്ഥിതിവിവരശാസ്ത്രത്തിന്റെ (Statistics) പിതാവ് എന്നറിയപ്പെടുന്നു.
  • ഇദ്ദേഹത്തിൻറെ ജന്മദിനമായ ജൂൺ 29 'സ്റ്റാറ്റിറ്റിക്‌സ് ദിന'മായി ആചരിക്കുന്നു.
  • 1931ൽ ഇന്ത്യൻ സ്ഥിതിവിവരശാസ്ത്ര പഠനകേന്ദ്രം (Indian Statistical Institute) സ്ഥാപിച്ചത് അദ്ദേഹമായിരുന്നു.
  • സാംഖ്യ എന്ന പ്രസിദ്ധീകരണം 1933-ൽ ആരംഭിച്ചു.
  • 1945-ൽ ലണ്ടനിലെ റോയൽ സ്റ്റാറ്റിസ്റ്റിക്കൽ സൊസൈറ്റി അദ്ദേഹത്തിന് വിശിഷ്ട അംഗത്വം നൽകി.
  • 1956ലെ രണ്ടാം പഞ്ചവത്സര പദ്ധതി രൂപകൽപന ചെയ്തു.
  • രണ്ടാം പഞ്ചവത്സര പദ്ധതി 'മഹലനോബിസ് മോഡൽ' എന്നറിയപ്പെടുന്നു.
  • 1957-58ൽ ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ പ്രസിഡന്റായിരുന്നു

Related Questions:

എല്ലാ മേഖലകളിലും മുതൽ മുടക്കാനുള്ള സാമ്പത്തിക ശേഷി പൊതുമേഖലക്ക് കുറവായതിനാൽ അത് സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കുന്നത് ഏത് സമ്പദ്‌വ്യവസ്ഥയിലാണ് ?

ഇന്ത്യയിൽ ആദ്യമായി സെൻസസ് നടത്തിയ വൈസ്രോയി ?

ഇന്ത്യയിൽ ആദ്യമായി ഇടക്കാല ബജറ്റ് അവതരിപ്പിച്ചത് ?

പ്രത്യക്ഷ പരോക്ഷ നികുതികളെ കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിറ്റി ഏത് ?

ഭക്ഷ്യസുരക്ഷാ നിയമവുമായി ബന്ധപ്പെട്ടിട്ടുള്ള പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു അവയിൽ ശരിയായത് ഏതെല്ലാം?

1.2015 ൽ ഭക്ഷ്യസുരക്ഷാനിയമം പാർലമെൻറ് അംഗീകരിച്ചു.

2.ഭക്ഷ്യ സുരക്ഷ സർക്കാരിന്റെ നിയമപരമായ കടമയാണ്.

3.ആവശ്യമുള്ളത്രയും പോഷകപ്രദവും ഗുണമേന്മയുള്ളതുമായ ഭക്ഷ്യവസ്തുക്കൾ മിതമായ വിലയ്ക്ക് എല്ലാവർക്കും ഉറപ്പാക്കുക എന്നത് ഭക്ഷ്യസുരക്ഷാ നിയമത്തിൻറെ പ്രഥമ ലക്ഷ്യം ആണ്.

4.ഭക്ഷ്യവസ്തുക്കളുടെ ലഭ്യത പൗരന്റെ നിയമപരമായ അവകാശമാണ്.