Question:

നാൽപ്പത്തിരണ്ടാം ഭേദഗതിയുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏത്?

  1. ലോക സഭയുടെയും സംസ്ഥാന അസ്സംബിളികളുടെയും കാലാവധി അഞ്ചു വർഷത്തിൽ നിന്ന് ആറു വർഷമായി ഉയർത്തി

  2. മിനി കോൺസ്റ്റിറ്റ്യൂഷൻ (ചെറു ഭരണഘടന )എന്നറിയപ്പെടുന്നു.

  3. 10 മൗലികകടമകൾ കൂട്ടിച്ചേർത്തു

  4. ഭരണഘടനയുടെ ആമുഖത്തിൽ ഭേദഗതി വരുത്തി

Aഇവയെല്ലാം

Biv മാത്രം

Ci, iii എന്നിവ

Dii മാത്രം

Answer:

A. ഇവയെല്ലാം

Explanation:

42 ആം ഭേദഗതി

  • ഇന്ത്യൻ ഭരണഘടനയുടെ ഏറ്റവും വലിയ ഭേദഗതി. 
  • മിനി കോൺസ്റ്റിട്യൂഷൻ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി
  • ‘കോൺസ്റ്റിറ്റ്യൂഷൻ ഓഫ് ഇന്ദിര’ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി
  • ഈ ഭേദഗതി ശിപാർശ ചെയ്ത കമ്മിറ്റി : സ്വരൺ സിങ് കമ്മിറ്റി
  • 42 ആം ഭേദഗതി നിലവിൽ വരുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി : ഇന്ദിരാഗാന്ധി
  • 42 ആം ഭേദഗതി നിലവിൽ വരുമ്പോൾ ഇന്ത്യൻ രാഷ്ട്രപതി : ഫക്രുദീൻ അലി അഹമ്മദ് 
  • പാർലമെന്റിൽ പാസായ വർഷം : 1976
  • നിലവിൽ വന്ന വർഷം : 1977 ജനുവരി 3
  • ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലഘട്ടത്തിലാണ് 42ആം ഭേദഗതി നിലവിൽ വരുന്നത്.
  • ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്ത ഏക ഭരണഘടനാഭേദഗതി

  • ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള അധികാരം പാർലമെൻറ്റിന്   നൽകുകയും അവ കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ പാടില്ല എന്ന വ്യവസ്ഥയും ഉൾപ്പെടുത്തി അനുച്ഛേദം 368 ഭേദഗതി ചെയ്തു.

  • ഇന്ത്യയിൽ ഒരു ഭാഗത്ത് മാത്രമായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരം രാഷ്ട്രപതിക്ക് നൽകിയ ഭരണഘടന ഭേദഗതി.

  • ലോക്സഭയുടെയും സംസ്ഥാന നിയമ നിർമാണ സഭയുടെയും കാലാവധി 5 വർഷത്തിൽ നിന്ന് 6 വർഷമായി ഉയർത്തിയ ഭരണഘടനാ ഭേദഗതി :  (44 ആം ഭേദഗതിയിലൂടെ ഇത് പുനഃസ്ഥാപിക്കപ്പെട്ടു)

  • 1971 ലെ സെൻസസ് അടിസ്ഥാനത്തിൽ 2001 വരെ ലോക്സഭയുടെയും സംസ്ഥാന നിയമനിർമ്മാണ സഭയുടെയും സീറ്റുകൾ മരവിപ്പിച്ച ഭരണഘടനാ ഭേദഗതി. 

  • ഈ ഭരണഘടന ഭേദഗതിയിലൂടെ സംസ്ഥാനങ്ങളിലെ രാഷ്ട്രപതി ഭരണം ഒരു പ്രാവശ്യത്തേക്ക് 6 മാസത്തിൽ നിന്നും 1 വർഷമായി  വർധിപ്പിച്ചു 

  • ഗുരുതരമായ ക്രമസമാധാന സാഹചര്യം നേരിടുന്നതിനായി സംസ്ഥാനങ്ങളിൽ സായുധസേനയെ വിന്യസിക്കാൻ കേന്ദ്രത്തെ അധികാരപ്പെടുത്തിയ ഭരണഘടനാ ഭേദഗതി

  • സുപ്രീം കോടതിയുടെയും, ഹൈക്കോടതിയുടെയും അധികാരങ്ങൾ വെട്ടിക്കുറച്ച ഭരണഘടനാഭേദഗതി (44 ആം ഭേദഗതിയിലൂടെ ഇത് പുനഃസ്ഥാപിക്കപ്പെട്ടു)

ഈ ഭേദഗതിയിലൂടെ ആമുഖത്തിനുണ്ടായ പ്രധാന മാറ്റങ്ങൾ:

  1. പരമാധികാര ജനാധിപത്യ റിപ്പബ്ലിക് എന്നതിനു പകരം, പരമാധികാര സ്ഥിതിസമത്വ, മതേതര, ജനാധിപത്യ, റിപ്പബ്ലിക് (Sovereign, Socialist, Secular, Democratic, Republic) എന്നായി.

  2. രാജ്യത്തിന്റെ ഐക്യം എന്ന പ്രയോഗത്തിന് പകരം രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും (integrity) എന്നാക്കി.

ഈ ഭേദഗതിയിലൂടെ ആമുഖത്തിൽ കൂട്ടിച്ചേർത്ത വാക്കുകൾ:

  1. സ്ഥിതിസമത്വം (Socialism)
  2. മതേതരത്വം (Secular)
  3. അഖണ്ഡത (Integrity)

42 ആം ഭരണഘടന ഭേദഗതിയിലൂടെ കൂട്ടിച്ചേർത്ത് ഭാഗങ്ങൾ:

  1. മൗലികകടമകളെ പറ്റി പ്രതിപാദിക്കുന്ന ഭാഗം : ഭാഗം IV-A
  2. ട്രിബ്യൂനളിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം : ഭാഗം XIV A (ആർട്ടിക്കിൾ 323A, 323B) 
  • ആർട്ടിക്കിൾ 323 A : അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ
  • ആർട്ടിക്കിൾ 323 B : മറ്റ് ആവശ്യങ്ങൾക്കായുള്ള ട്രിബ്യൂണൽ

  • 42 ആം ഭേദഗതി പ്രകാരം സംസ്ഥാന ലിസ്റ്റിൽ നിന്നും കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റപ്പെട്ട വിഷയങ്ങളുടെ എണ്ണം
    : 5

ഈ ഭേദഗതിയിലൂടെ സംസ്ഥാന ലിസ്റ്റിൽ നിന്നും കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റപ്പെട്ട വിഷയങ്ങൾ:

  1. വിദ്യാഭ്യാസം
  2. വനം
  3. അളവ് തൂക്കം
  4. വന്യജീവികളുടെയും പക്ഷികളുടെയും സംരക്ഷണം
  5. സുപ്രീം കോടതിയും ഹൈക്കോടതിയും ഒഴികെയുള്ള മറ്റ് കോടതികളിലെ ഭരണസമ്പ്രദായം

42 ആം ഭരണഘടന ഭേദഗതിയിലൂടെ നിർദ്ദേശക തത്ത്വങ്ങളിൽ കൂട്ടിച്ചേർത്ത് അനുഛേദങ്ങളുടെ എണ്ണം : 3

  1. ആർട്ടിക്കിൾ 39 A : തുല്യനീതി, സൗജന്യ നിയമസഹായം
  2. ആർട്ടിക്കിൾ 43 A : വ്യവസായങ്ങളുടെ നടത്തിപ്പിലും, പരിസ്ഥിതി സംരക്ഷണത്തിലും, തൊഴിലാളികളുടെ പങ്കാളിത്തം
  3. ആർട്ടിക്കിൾ 48 A : വനങ്ങളും /വന്യജീവികളും
  • ഈ ഭേദഗതി ലൂടെ കൂട്ടിച്ചേർത്ത മൗലിക കടമകളുടെ എണ്ണം : 10

Related Questions:

പൊതുജനങ്ങളുടെ ആരോഗ്യകാര്യങ്ങളിലുള്ള പുരോഗതി , പോഷക നിലവാരം , ജീവിതനിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

പഞ്ചായത്തുകളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

The concept of welfare state is included in the Constitution of India in:

Number of Directive Principles of State Policy that are granted in Indian Constitution :

'നോവൽ ഫീച്ചേഴ്സ് ഓഫ് ദ ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?