Question:

2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ സ്ത്രീ സാക്ഷരതാ നിരക്ക് ഏറ്റവും കുറവുള്ള കേന്ദ്രഭരണ പ്രദേശം?

Aഡൽഹി

Bലക്ഷ്വദീപ്

Cദാദ്ര & നാഗർ ഹവേലി

Dചണ്ഡീഗഡ്‌

Answer:

C. ദാദ്ര & നാഗർ ഹവേലി

Explanation:

💠 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ : • സ്ത്രീ സാക്ഷരതാ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനം - കേരളം (92.07%) • സ്ത്രീ സാക്ഷരതാ നിരക്ക് ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം - ലക്ഷ്വദീപ്(87.9%) • സ്ത്രീ സാക്ഷരതാ നിരക്ക് ഏറ്റവും കുറവുള്ള കേന്ദ്രഭരണ പ്രദേശം - ദാദ്ര & നാഗർ ഹവേലി(64.3%) • പുരുഷ സാക്ഷരതാ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനം - കേരളം (96.11%) • പുരുഷ സാക്ഷരതാ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം - ബീഹാർ (71.2%) • പുരുഷ സാക്ഷരതാ നിരക്ക് ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം - ലക്ഷ്വദീപ്(95.6%) • പുരുഷ സാക്ഷരതാ നിരക്ക് ഏറ്റവും കുറവുള്ള കേന്ദ്രഭരണ പ്രദേശം - ദാദ്ര & നാഗർ ഹവേലി(85.2%)


Related Questions:

മൊത്ത ആഭ്യന്തര ഉൽപാദനവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.ഒരു സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ആഭ്യന്തര അതിര്‍ത്തിക്കുള്ളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പണമൂല്യമാണ് മൊത്ത ആഭ്യന്തര ഉല്‍പ്പന്നം.

2.വിദേശത്ത്ജോലി ചെയ്യുന്ന വ്യക്തികളുടെ വരുമാനം , വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടെയും ലാഭം തുടങ്ങിയവ കൂടി മൊത്ത ആഭ്യന്തര ഉല്‍പ്പന്നം കണക്കാക്കുമ്പോൾ ഉൾപ്പെടുത്തുന്നു.

ഇന്ത്യൻ എൻജിനീയറിങിൻ്റെ പിതാവ് ആരാണ് ?

ഇന്ത്യയിൽ ആദ്യമായി ഇടക്കാല ബജറ്റ് അവതരിപ്പിച്ചത് ?

ഇന്ത്യയിൽ വാണിജ്യബാങ്കുകളുടെ വളർച്ചയുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ് ചുവടെ നല്കിയിരിക്കുന്നത്. ഇതിൽ ശരിയായ പ്രസ്താവന / പ്രസ്താവനകൾ കണ്ടെത്തുക :

(i) ഇന്ത്യയിൽ ബാങ്കിംഗ് സമ്പ്രദായം ആരംഭിക്കുന്നത് 1786 ൽ ജനറൽ ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിച്ചതോടെയാണ്

(ii) 1934 ലെ റിസർവ്വ് ബാങ്ക് ആക്ട് (ആർ.ബി.ഐ. ആക്ട്) പ്രകാരം 1935 ൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായി

(iii) വാണിജ്യബാങ്കുകളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനായി ഇന്ത്യാ ഗവണ്മെന്റ് 1949 ൽ ബാങ്കിംഗ് റെഗുലേഷൻസ് ആക്ട് നടപ്പിലാക്കി

(iv) ഇമ്പീരിയൽ ബാങ്ക് ഓഫ് ഇന്ത്യയെ ദേശസാൽക്കരിച്ച് യുണൈറ്റഡ് കൊമേഴ്സ്യൽ ബാങ്ക് എന്ന പേരിലാക്കി 

റിസർവ്വ് ബാങ്കിന്റെ ചുമതലകളിൽ പെടാത്തത് ഏത് ?