Question:

താഴെ കൊടുത്തവരിൽ കൊച്ചി രാജ്യ പ്രജാ മണ്ഡലവുമായി ബന്ധമില്ലാത്ത വ്യക്തി ?

Aവി.ആർ.കൃഷ്ണൻ എഴുത്തച്ഛൻ

Bഇക്കണ്ട വാര്യർ

Cഎസ്.നീലകണ്‌ഠ അയ്യർ

Dഇ.എം.എസ് .നമ്പൂതിരിപ്പാട്

Answer:

D. ഇ.എം.എസ് .നമ്പൂതിരിപ്പാട്

Explanation:

ഇന്ത്യൻ സ്വാതന്ത്രസമരവുമായി ബന്ധപ്പെട്ട് 1941 ൽ തൃശ്ശൂരിൽ രൂപപ്പെട്ട രാഷ്ട്രീയ പാർട്ടിയാണ് കൊച്ചി രാജ്യ പ്രജാമണ്ഡലം. ഇക്കണ്ടവാര്യർ, വി.ആർ. കൃഷ്ണനെഴുത്തച്ഛൻ, എസ്.നീലകണ്ഠ അയ്യർ, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് എന്നിവരായിരുന്നു സംഘടന രൂപീകരിക്കുന്നതിൽ പ്രധാനികൾ. സ്വാതന്ത്ര്യത്തിന് ശേഷം കൊച്ചി രാജ്യ പ്രജാമണ്ഡലം പിന്നീട് കോൺഗ്രസിൽ ലയിച്ചു.


Related Questions:

പോർച്ചുഗീസ് രാജാവിൻ്റെ സൈനിക സഹോദരൻ എന്ന് അറിയപ്പെട്ടിരുന്നത് ?

1957ൽ കേരള നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട വിദ്യാഭ്യാസ ബില്ലുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.1957 ജൂൺ 13നാണ് വിദ്യാഭ്യാസ ബില്ല് കരട് രൂപത്തിൽ നിയമസഭയിൽ അവതരിപ്പിച്ചത്.

2.1957 സെപ്റ്റംബർ 2ന് സഭയിൽ ബില്ല് പാസ്സാക്കപ്പെട്ടു.

3.സംസ്ഥാന നിയമസഭ പാസാക്കിയ ഒരു നിയമം ഇന്ത്യൻ പ്രസിഡൻറ് സുപ്രീംകോടതിക്ക് കൈമാറിയ ആദ്യ അവസരമായിരുന്നു വിദ്യാഭ്യാസ ബില്ല്.

4.1959 ഫെബ്രുവരി 19 നാണ് വിദ്യാഭ്യാസ ബില്ലിന് പ്രസിഡൻറ് അംഗീകാരം നൽകിയത്.

ആദ്യത്തെ മലയാളം - ഇംഗ്ലീഷ് നിഘണ്ടു തയാറാക്കിയത് ആര് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.പോർച്ചുഗീസുകാരും ഇന്ത്യക്കാരും തമ്മിലുള്ള വിവാഹത്തെ (മിശ്ര കോളനി വ്യവസ്ഥ ) നിരോധിച്ച പോർച്ചുഗീസ് വൈസ്രോയിയായിരുന്നു അൽബുക്കർക്ക്.

2.അൽബുക്കർക്ക് നാണയം നിർമ്മാണശാല ആരംഭിക്കുകയും സ്വർണനാണയങ്ങളും വെള്ളിനാണയങ്ങളും പുറത്തിറക്കുകയും ചെയ്തു.

രാജാകേശവദാസുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?

1.ധർമ്മരാജയുടെ പ്രശസ്തനായ ദിവാൻ 

2.തിരുവിതാംകൂറിൽ 'ദിവാൻ' എന്ന് ഔദ്യോഗിക നാമം സ്വീകരിച്ച ആദ്യ വ്യക്തിവ്യക്തി

3.വലിയ ദിവാൻജി എന്നറിയപ്പെടുന്ന തിരുവിതാംകൂർ ദിവാൻ

4.രാജാകേശവദാസിന് 'രാജ' എന്ന പദവി നൽകിയത് മോണിംഗ്ഡൺ പ്രഭു ആണ്.