Question:

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറേയും മറ്റ് രണ്ട് കമ്മിഷണർമാരെയും നിയമിക്കുന്നത് ആര് ?

Aപ്രധാനമന്ത്രി

Bഗവർണർ

Cരാഷ്‌ട്രപതി

Dഉപരാഷ്ട്രപതി

Answer:

C. രാഷ്‌ട്രപതി

Explanation:

ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഘടന

  • തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും,കാലാകാലങ്ങളിൽ രാഷ്ട്രപതി നിശ്ചയിക്കുന്ന അംഗസംഖ്യക്ക് അനുസൃതമായി മറ്റ് ഇലക്ഷൻ കമ്മീഷണർമാരും ഉണ്ടായിരിക്കും.

  • ആവശ്യമെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ സഹായിക്കുവാൻ 'റീജിയണൽ കമ്മീഷണർമാരെ' (Regional Commissioners) കമ്മീഷനുമായി കൂടി ആലോചിച്ച ശേഷം രാഷ്ട്രപതിക്ക് നിയമിക്കാവുന്നതാണ്.

  • തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളുടെ യോഗ്യത ഭരണഘടനയിൽ നിർദ്ദേശിച്ചിട്ടില്ല.

  • മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (Chief election commissioner) ആയിരിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധ്യക്ഷൻ.

  • അധ്യക്ഷ സ്ഥാനം വഹിക്കുന്നുവെങ്കിലും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെക്കാൾ എന്തെങ്കിലും പ്രത്യേക അധികാരങ്ങൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് നൽകപ്പെട്ടിട്ടില്ല.

  • അതായത്, ഒരു കൂട്ടായ സമിതി എന്ന നിലയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും കമ്മീഷൻ അംഗങ്ങൾക്കും തുല്യ അധികാരം ഉണ്ടായിരിക്കും.

  • ഏതെങ്കിലും കാര്യത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും മറ്റു തെരഞ്ഞെടുപ്പ് കമ്മീഷണർമാരും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായാൽ കമ്മീഷനിലെ ഭൂരിപക്ഷാഭിപ്രായം അനുസരിച്ചാണ് തീരുമാനങ്ങൾ നടപ്പിലാക്കുന്നത്.

  • എന്നാൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ശുപാർശ ഇല്ലാതെ മറ്റേതെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷണർ റീജണൽ കമ്മീഷണർ നീക്കം ചെയ്യാൻ സാധിക്കില്ല

  • ഇലക്ഷൻ കമ്മീഷണർമാരുടെയും, റീജിനൽ കമ്മീഷണർമാരുടെയും സേവനത്തിന്റെയും കാലാവധിയുടെയും വ്യവസ്ഥകൾ രാഷ്ട്രപതി തന്നെ നിശ്ചയിക്കുന്നതാണ്.

  • ചീഫ് ഇലക്ഷൻ കമ്മീഷണർക്കും മറ്റു ഇലക്ഷൻ കമ്മീഷണർമാർക്കും തുല്യ ശമ്പളവും അലവൻസും ആയിരിക്കും.

  • നിലവിൽ ചീഫ് ഇലക്ഷൻ കമ്മീഷണർക്കും മറ്റ് ഇലക്ഷൻ കമ്മീഷണർമാർക്കും ലഭിക്കുന്ന വേതനം : 2,50,000 ₹.

  • ന്യൂഡൽഹിയിലെ നിർവാചൻ സദനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനം

കാലാവധി

  • തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളുടെ കാലാവധി ഭരണഘടനയിൽ വ്യക്തമാക്കിയിട്ടില്ല.

  • എന്നാൽ സാധാരണയായി അനുവർത്തിക്കുന്നത് അനുസരിച്ച് ഇലക്ഷൻ കമ്മീഷണർമാരുടെ കാലാവധി 6 വർഷം അല്ലെങ്കിൽ 65 വയസ്സാണ് (ഏതാണോ ആദ്യം അതിനെ പരിഗണിക്കുന്നു).

  • മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ സ്ഥാനത്തു നിന്നും നീക്കം ചെയ്യുന്നത് രാഷ്ട്രപതിയാണ്.

  • ഒരു സുപ്രീംകോടതി ജഡ്ജിയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്ന അതേ നടപടിക്രമങ്ങൾ('ഇംപീച്ച്മെന്റ്)  തന്നെയാണ് ഇതിനും സ്വീകരിക്കുന്നത്.

  • വിരമിക്കുന്ന ഇലക്ഷൻ കമ്മീഷണർമാരെ സർക്കാരിന്റെ തുടർന്നുള്ള നിയമനങ്ങളിൽ നിന്ന് ഭരണഘടന വിലക്കിയിട്ടില്ല.

Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.1957-ലാണ് ബൽവന്ത്റായി കമ്മീഷൻ  നിലവിൽ വന്നത് 

2.പഞ്ചായത്തീരാജ്ന്റെ പിതാവ് എന്നറിയപ്പെടുന്നത് ബൽവന്ത് റായി മേത്ത ആണ്.

3.മണ്ഡൽ പഞ്ചായത്ത് എന്ന ആശയം അവതരിപ്പിച്ചത് ബൽവന്ത് റായി കമ്മീഷൻ ആണ് 

താഴെപ്പറയുന്നവയിൽ കൺകറന്റ് ലിസ്റ്റിൽ പെടുന്ന വിഷയങ്ങൾ ഏവ ?

  1. വിദ്യാഭ്യാസം 
  2. ജയിൽ 
  3. വനം 
  4. ബാങ്കിങ് 

കൺകറന്റ് ലിസ്റ്റിൽപ്പെട്ട വിഷയങ്ങളിൽ നിയമ നിർമ്മാണം നടത്താനുള്ള അധികാരംനിക്ഷിപ്തമായിരിക്കുന്നത് ?

' എ ചെക്ക് ഓൺ എ ബാങ്ക് പേയബിൾ അറ്റ് ദ കൺവീനിയൻസ് ഓഫ് ദ ബാങ്ക് ' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?

താഴെ തന്നിരിക്കുന്നതിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.

1. അഡ്മിനിസ്ട്രേഷനുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നതാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ധർമ്മം

2.അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ  കുറിച്ച് പ്രതിപാദിക്കുന്നത് ആർട്ടിക്കിൾ 323-A ൽ ആണ് 

3.അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ രൂപീകരിക്കാനുള്ള അധികാരം  രാഷ്ട്രപതിക്ക് ആണ്.

4.പബ്ലിക് സർവീസിലേക്ക് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ റിക്രൂട്ട്മെന്റുമായി  ബന്ധപ്പെട്ട കാര്യങ്ങളും സർവീസ്  കണ്ടീഷനുമായി ബന്ധപ്പെട്ട കാര്യങ്ങളും എന്തെങ്കിലും തർക്കങ്ങൾ ഉണ്ടായാൽ അത് പരിഹരിക്കാൻ വേണ്ടിയണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ നിയമിച്ചിരിക്കുന്നത്.