Question:

പൊതുഭരണത്തെ "ഗവണ്മെൻറ്റ് ഭരണവുമായി ബന്ധപ്പെട്ടത് " എന്ന് നിർവചിച്ചതാര് ?

Aഎൻ. ഗ്ലാഡൻ

Bഎൽ. ഡി. വൈറ്റ്

Cവൂഡ്രോ വിൽ‌സൺ

Dകെ. ഹെന്‍റെഴ്സൺ

Answer:

A. എൻ. ഗ്ലാഡൻ

Explanation:

പൊതുഭരണം 

  • രാജ്യത്ത് നിലവിലുള്ള നിയമങ്ങളും സർക്കാരിന്റെ നയപരിപാടികളും വികസന പദ്ധതികളും നടപ്പിലാക്കുന്നതിന് ഭൗതിക സാഹചര്യങ്ങളും മനുഷ്യവിഭവവും ഫലപ്രദമായി വിനിയോഗിക്കുന്നതാണ് പൊതുഭരണം.

  • ജനാധിപത്യഭരണം കൂടുതൽ ഫലപ്രദവും കാര്യക്ഷമവുമാകാൻ കാരണമായ സംവിധാനമാണ് പൊതുഭരണം .

പൊതു ഭരണത്തിൻെറ  പ്രധാന ലക്ഷ്യങ്ങൾ :

  • ഗവൺമെന്റ് നയങ്ങൾ രൂപപ്പെടുത്തുക
  • ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക
  • ജനക്ഷേമം ഉറപ്പുവരുത്തുക
  • ആവശ്യമായ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുക.
  • പൊതുഭരണം എന്ന ആശയം ആവിർഭവിച്ച രാജ്യം : അമേരിക്ക.
  • പൊതുഭരണത്തിൻ്റെ  പിതാവ് എന്നറിയപ്പെടുന്നത് - വുഡ്രോ വിൽസൺ
  • ഇന്ത്യൻ പൊതുഭരണത്തിൻ്റെ പിതാവ് - പോൽ എച്ച് ആപ്പിൾബേ.

  • വികസന ഭരണത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് - ജോർജ്ജ് ഗാൻറ് 
  • ആപേക്ഷിക പൊതുഭരണത്തിൻ്റെ (Comparative Public Administration) പിതാവ് - F.W റിഗ്ഗ്‌സ് .
  • നൂതന പൊതുഭരണത്തിൻ്റെ (New Public Administration) പിതാവ് - ഡ്വിറ്റ് വാൾഡോ.

Related Questions:

Bureaucracy in the country is based on :

ചുവടെ കൊടുത്തവയിൽ പൊതു ഭരണത്തിൻറെ കാതലായ മൂന്ന് മൂല്യങ്ങളിലൊന്ന് ഏത് ?

ലാല്‍ബാഗ് ഗാര്‍ഡന്‍ എവിടെയാണ്?

പാക് കടലിടുക്ക് നീന്തി കടക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വനിത ?

പ്രസിദ്ധമായ രാംലീല മൈതാനം സ്ഥിതിചെയ്യുന്ന നഗരം :