Question:

പോര്‍ച്ചുഗീസുകാരുടെ ചാലിയം കോട്ട തകര്‍ത്തതാര്?

Aകുഞ്ഞാലി ഒന്നാമന്‍

Bകുഞ്ഞാലി മൂന്നാമന്‍

Cകുഞ്ഞാലി രണ്ടാമന്‍

Dകുട്ടി അലി

Answer:

B. കുഞ്ഞാലി മൂന്നാമന്‍

Explanation:

ചാലിയം കോട്ട

  • കോഴിക്കോട് ജില്ലയിലെ ചാലിയത്ത് പോർച്ചുഗീസുകാർ നിർമിച്ച കോട്ട
  • 1531ലാണ് കോട്ടയുടെ നിർമ്മാണം പൂർത്തിയായത്.
  • നുനോ ഡ കുൻഹ ആയിരുന്നു ചാലിയം കോട്ടയുടെ നിർമ്മാണ കാലഘട്ടത്തിലെ പോർച്ചുഗീസ് ഗവർണർ.
  • കടൽമാർഗവും പുഴമാർഗവും മലബാർ കീഴടക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അറബിക്കടലും ചാലിയാറും ചേരുന്ന അഴിമുഖത്തോട് കോട്ട നിർമ്മിക്കപ്പെട്ടത്.
  • മുല്ലമ്മേൽ കോട്ട എന്നും അറിയപ്പെടുന്നു
  • 'സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി' എന്ന് വിശേഷിപ്പിക്കപെട്ട കോട്ട
  • 1571-ൽ സാമൂതിരിയുടെ നിർദ്ദേശപ്രകാരം കുഞ്ഞാലിമരയ്ക്കാർ മൂന്നാമൻ ചാലിയം കോട്ട ആക്രമിച്ച് തകർത്തു.

Related Questions:

ഇടപെടാതിരിക്കൽ നയം നടപ്പിലാക്കിയ ബംഗാൾ ഗവർണർ ജനറൽ ആര് ?

എല്ലാവര്‍ഷവും ആഗസ്റ്റ് 15 ന് ചുവപ്പ് കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തുന്ന ചടങ്ങ് ആരംഭിച്ചത് ഏത് വര്‍ഷം മുതലാണ്?

താഴെ പറയുന്നതിൽ സൈമൺ കമ്മിഷനുമായി ബന്ധപ്പെട്ട ശരിയല്ലാത്ത പ്രസ്താവന ഏതാണ് ? 

1) ' ഇന്ത്യൻ സ്റ്റാറ്റ്യുട്ടറി കമ്മീഷൻ ' എന്നതാണ് ഔദ്യോഗിക നാമം

2) സൈമൺ കമ്മിഷനെ നിയമിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി - സ്റ്റാൻലി ബാൾഡ്വിൻ

3) സൈമൺ കമ്മിഷനിലെ അംഗങ്ങളുടെ എണ്ണം - 9 

4) ഷെഡ്യുൾഡ് കാസ്റ്റ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് സൈമൺ കമ്മിഷനാണ് 

പോര്‍ച്ചുഗീസ് അധീനതയില്‍ നിന്ന് ഗോവയെ മോചിപ്പിച്ച വര്‍ഷം?

 ശരിയായജോഡികൾ തിരഞ്ഞെടുക്കുക 

 വർഷം          സംഭവം 

(i) 1766       -         (a) മസ്ദൂർ  കിസാൻ    ശക്തിസംഘടനരൂപീകരണം

(ii) 1987       -       (b) ഫ്രീഡംഓഫ്ഇൻഫർമേഷൻ ഇന്ത്യനിയമം  

(iii) 1997     -       (c ) സ്വീഡൻ ആദ്യമായി വിവരാവകാശനിയമം
                               കൊണ്ടുവന്നു
 

(iv) 2002     -       (d) RTI ആക്ട്പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനമായി
                            തമിഴ്നാട്