Question:

പോര്‍ച്ചുഗീസുകാരുടെ ചാലിയം കോട്ട തകര്‍ത്തതാര്?

Aകുഞ്ഞാലി ഒന്നാമന്‍

Bകുഞ്ഞാലി മൂന്നാമന്‍

Cകുഞ്ഞാലി രണ്ടാമന്‍

Dകുട്ടി അലി

Answer:

B. കുഞ്ഞാലി മൂന്നാമന്‍

Explanation:

ചാലിയം കോട്ട

  • കോഴിക്കോട് ജില്ലയിലെ ചാലിയത്ത് പോർച്ചുഗീസുകാർ നിർമിച്ച കോട്ട
  • 1531ലാണ് കോട്ടയുടെ നിർമ്മാണം പൂർത്തിയായത്.
  • നുനോ ഡ കുൻഹ ആയിരുന്നു ചാലിയം കോട്ടയുടെ നിർമ്മാണ കാലഘട്ടത്തിലെ പോർച്ചുഗീസ് ഗവർണർ.
  • കടൽമാർഗവും പുഴമാർഗവും മലബാർ കീഴടക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അറബിക്കടലും ചാലിയാറും ചേരുന്ന അഴിമുഖത്തോട് കോട്ട നിർമ്മിക്കപ്പെട്ടത്.
  • മുല്ലമ്മേൽ കോട്ട എന്നും അറിയപ്പെടുന്നു
  • 'സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി' എന്ന് വിശേഷിപ്പിക്കപെട്ട കോട്ട
  • 1571-ൽ സാമൂതിരിയുടെ നിർദ്ദേശപ്രകാരം കുഞ്ഞാലിമരയ്ക്കാർ മൂന്നാമൻ ചാലിയം കോട്ട ആക്രമിച്ച് തകർത്തു.

Related Questions:

'ദൈവഭൂമിയുടെ സംരക്ഷകൻ' എന്നറിയപ്പെടുന്നത് :

തെറ്റായ പ്രസ്താവന ഏത് ?

  1. ഇന്ത്യയിലെ ആധിപത്യത്തിനു വേണ്ടി ബ്രിട്ടീഷുകാരും ഡച്ചുകാരും തമ്മിൽ ഇന്ത്യയിൽ നടത്തിയ യുദ്ധങ്ങൾ ആണ് കർണാട്ടിക് യുദ്ധങ്ങൾ എന്ന് അറിയപ്പെട്ടത്
  2. 1746 മുതൽ 1763 വരെയാണ് കർണാട്ടിക് യുദ്ധങ്ങൾ നീണ്ടുനിന്നത്.

ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ യൂണിഫോം ഖാദി ആയിത്തീർന്ന വർഷം ?

ഉത്തരേന്ത്യയിലെ പ്രധാന കൊള്ളസംഘമായ പിണ്ടാരികളെ അമർച്ച ചെയ്‌ത ബംഗാൾ ഗവർണർ ജനറൽ ആര് ?

നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി രൂപം കൊണ്ട "സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റി’ന്‍റെ സെക്രട്ടറി ആരായിരുന്നു?