Question:

ആരാണ് ഹരിതഗൃഹ പ്രഭാവം കണ്ടെത്തിയത് ?

Aജോ ഫർമാൻ

Bബ്രയാൻ ഗാർഡിനെർ

Cജോസഫ് ഫോറിയർ

Dജോനതൻ ഷാങ്ക്ലിൻ

Answer:

C. ജോസഫ് ഫോറിയർ

Explanation:

  • ഹരിതഗൃഹ പ്രഭാവം കണ്ടെത്തിയത്- ജോസഫ് ഫോറിയർ
  • ആദ്യമായി ഓസോൺ ശോഷണം സ്ഥിരീകരിച്ചവർ - ജോ ഫർമാൻ, ബ്രയാൻ ഗാർഡിനെർ, ജോനതൻ ഷാങ്ക്ലിൻ

ഹരിതഗൃഹപ്രഭാവം (Green House Effect)

  • ഭൂമിയിൽ നിന്നുമുയർന്നു പോകുന്ന താപകിരണങ്ങൾ തിരികെ വീണ്ടും ഭൂമിയിൽ തന്നെ തിരിച്ചെത്തുന്ന പ്രതിഭാസം 
  • ഹരിതഗൃഹപ്രഭാവത്തിനു കാരണമാകുന്ന വാതകങ്ങൾ - ഹരിതഗൃഹ വാതകങ്ങൾ
  • ഹരിതഗൃഹ വാതകങ്ങൾ - കാർബൺ ഡയോക്സൈഡ്, മീഥേൻ, ക്ലോറോഫ്ലൂറോ കാർബൺ, നൈട്രസ് ഓക്സൈഡ്,ഓസോൺ
  • അന്തരീക്ഷത്തിലുള്ള ഹരിതഗൃഹവാതകങ്ങളിൽ ഏറ്റവുമധികമുള്ളത് കാർബൺ ഡൈ ഓക്സൈഡാണ്.
  • ഹരിതഗൃഹ വാതകങ്ങളിലുണ്ടാവുന്ന ക്രമാതീതമായ വർദ്ധനവ് അന്തരീക്ഷ താപനില വർദ്ധിപ്പിക്കുന്നു.
  • ഹരിതഗൃഹ വാതകങ്ങളിലൂടെ അന്തരീക്ഷ താപനിലയിലുണ്ടാവുന്ന വർദ്ധനവിനെ വിളിക്കുന്നത് - ആഗോളതാപനം(Global Warming) .

Related Questions:

ഓസോൺ പാളിക്ക് വിള്ളൽ ഉണ്ടാകുന്ന വാതകമേത് ?

ഭൂമിയുടെ പ്രതലത്തോട് ഏറ്റവും ചേർന്നുള്ള അന്തരീക്ഷ പാളി ഏത് ?

താഴെ പറയുന്ന പ്രസ്താവനകളിൽ പസഫിക് സമുദ്രവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?   

  1. ഇംഗ്ലീഷ് അക്ഷരമാലയിലെ ' S ' ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം   
  2. 4280 മീറ്റർ ശരാശരി ആഴമുള്ള പസഫിക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗത്ത് 11034 മീറ്റർ താഴ്ച്ച ഉണ്ട്   
  3. പസഫിക് സമുദ്രത്തെ അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നും വേർതിരിക്കുന്ന പനാമ കനാൽ പസഫിക്കിന്റെ കവാടം എന്നറിയപ്പെടുന്നു   
  4. അഗ്നിപർവ്വത സ്ഫോടനങ്ങളുടെയും ഭൂകമ്പങ്ങളുടെയും സാന്നിധ്യത്താൽ ശ്രദ്ധേയമായ റിങ് ഓഫ് ഫയർ എന്ന മേഖല സ്ഥിതി ചെയ്യുന്നത് പസഫിക് സമുദ്രത്തിലാണ്    

അൻപത് വർഷമായി കത്തിക്കൊണ്ടിരിക്കുന്ന ' നരകത്തിലേക്കുള്ള കവാടം ' എന്നറിയപ്പെടുന്ന പ്രകൃതിവാതക വിള്ളൽ ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?

താഴെ തന്നിരിക്കുന്നവയിൽ നിന്നും ശരിയായ പ്രസ്താവന കണ്ടെത്തുക:

1.ഒരു ധാതുവിനെ പ്രത്യക്ഷത്തിൽ ശ്രദ്ധിക്കപ്പെടാൻ ഉതകുന്ന ഭൗതിക ഗുണമാണ് അതിൻറെ നിറം.

2.ഒരേ ധാതു ചിലപ്പോൾ വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടാറുണ്ട്.

3.ധാതുക്കളിൽ ഉൾപ്പെടുന്ന മാലിന്യങ്ങളും അതിന്റെ  നിറത്തെ സ്വാധീനിക്കാറുണ്ട്