Question:

ഇന്ത്യ - അന്റാർട്ടിക്ക് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചതാര് ?

Aഅമിത് ഷാ

Bജിതേന്ദ്ര സിംഗ്

Cകിരൺ റിജ്ജു

Dനരേന്ദ്ര സിങ് ടോമർ

Answer:

B. ജിതേന്ദ്ര സിംഗ്

Explanation:

അന്റാർട്ടിക്ക് ഭൂഖണ്ഡത്തിലെ സന്തുലിതാവസ്ഥ നിലനിർത്താനായി ഗവേഷണ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമാണ് സർക്കാർ ബിൽ കൊണ്ട് വന്നത്. ബില്ലിലെ പ്രധാന കാര്യങ്ങൾ ---------- • ഇന്ത്യൻ കോടതികളുടെ അധികാര പരിധി അന്റാർട്ടിക്കയിലേക്ക് നീട്ടും. • ഭൂഖണ്ഡത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ അന്വേഷിക്കാനും വിചാരണ ചെയ്യാനും ഇന്ത്യൻ കോടതികൾക്ക് അനുമതി നൽകിയിട്ടുണ്ട്. • അന്റാർട്ടിക്കയിലെ പരിസ്ഥിതി സംരക്ഷണത്തിനുള്ള മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. • ഇന്ത്യൻ ടൂർ ഓപ്പറേറ്റർമാരെ അന്റാർട്ടിക്കയിൽ പ്രവർത്തിക്കാൻ അനുവദിക്കുന്നു. • അന്റാർട്ടിക്കയിൽ നിന്നുള്ള ഏതെങ്കിലും ജീവിയെ ഉപദ്രവിക്കുകയോ, അല്ലെങ്കിൽ ഒരു വിദേശ ജീവിയെ ഭൂഖണ്ഡത്തിലേക്ക് കൊണ്ടു വന്നാൽ 7 വർഷം വരെ തടവും 50 ലക്ഷം രൂപ പിഴയും ലഭിക്കും. • ഒരു അന്റാർട്ടിക്ക-ഭരണ സമിതി രൂപീകരിക്കും. അന്റാർട്ടിക്ക ഭരണ സമിതി ---------- • ഭൗമ ശാസ്ത്ര മന്ത്രാലയം സെക്രട്ടറിയാണ് സമിതിയുടെ അധ്യക്ഷൻ. • ഈ കമ്മിറ്റി അനുമതി നൽകിയാൽ മാത്രമേ ​​ഗവേഷണത്തിനോ അല്ലാതെയോ അന്റാർട്ടിക്കയിലേക്ക് പ്രവേശിക്കാൻ സാധിക്കൂ.


Related Questions:

ഏറ്റവും കൂടുതൽ നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച വ്യക്തി ആര് ?

ലോക്‌സഭയുടെ സെക്രട്ടറി ജനറലായ ആദ്യ വനിത ആര് ?

താഴെ പറയുന്നതിൽ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെടാത്ത മലയാളി ആരൊക്കെയാണ് ? 

i) ജി രാമചന്ദ്രൻ 

ii) എൻ ആർ മാധവ മേനോൻ 

iii) ജോൺ മത്തായി 

iv) കെ ആർ നാരായണൻ 

പാർലമെൻ്ററി സമ്പ്രദായവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

1) പ്രധാനമന്ത്രി നേതൃത്വം നൽകുന്നു.

2) കാര്യനിർവഹണ വിഭാഗവും നിയമനിർമാണവിഭാഗവും തമ്മിൽ ബന്ധം ഉണ്ടായിരിക്കുന്നതല്ല. 

3) രാഷ്ട്രത്തലവൻ നാമമാത്ര രണാധികാരിയായിരിക്കും 

4) മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം പാർലമെൻ്ററി സമ്പദായത്തിൻ്റെ  പ്രത്യേകതയാണ്. 

പാർലമെൻ്റ് / നിയമസഭാ സിറ്റിങ് ഒരു നിശ്ചിത സമയത്തേക്ക് നിർത്തി വെക്കുന്നതിനെ എന്ത് പറയുന്നു ?