Question:

മുഖ്യവിവരാവകാശ കമ്മീഷണറേയും മറ്റ് കേന്ദ്ര വിവരാവകാശ കമ്മീഷണർമാരേയും തിരഞ്ഞെടുക്കുവാനുള്ള കമ്മറ്റിയിൽ അംഗമല്ലാത്തതാര് ?

Aഇന്ത്യൻ പ്രധാനമന്ത്രി

Bലോകസഭാ പ്രതിപക്ഷനേതാവ്

Cസുപ്രീം കോടതി ചീഫ് ജസ്റ്റിസ്

Dപ്രധാനമന്ത്രി നിയമിക്കുന്ന കേന്ദ്ര കാബിനറ്റ് മന്ത്രി

Answer:

C. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

Explanation:

വിവരാവകാശ കമ്മീഷൻ

  • വിവരാവകാശ നിയമത്തിന്റെ (2005) വ്യവസ്ഥകൾ പ്രകാരം 2005-ൽ കേന്ദ്ര വിവരാവകാശ കമ്മീഷൻ സ്ഥാപിക്കപ്പെട്ടു.
  • 2005-ലെ വിവരാവകാശനിയമ പ്രകാരം സ്റ്റാറ്റ്യൂട്ടറി പദവി നൽകപ്പെട്ടിരിക്കുന്നു.
  • കേന്ദ്ര ചീഫ് ഇൻഫർമേഷൻ കമ്മീഷണറും പത്തിൽ കൂടാത്ത ഇൻഫർമേഷൻ കമ്മീഷണർമാരും അടങ്ങുന്നതാണ് കേന്ദ്രവിവരവകാശ കമ്മീഷൻ്റെ ഘടന
  • പ്രധാനമന്ത്രി, ലോകസഭാ പ്രതിപക്ഷ നേതാവ്, ഒരു ക്യാബിനറ്റ് മന്ത്രി എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും തിരഞ്ഞെടുക്കുന്നത്.
  • കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും നിയമിക്കുന്നത് രാഷ്ട്രപതിയാണ്. ന്യൂഡൽഹിയിലെ സി.ഐ.സി ഭവനാണ് വിവരാവകാശ കമ്മീഷൻ്റെ ആസ്ഥാനം.
  • കേന്ദ്ര വിവരാവകാശ കമ്മീഷണർമാരെ പുറത്താക്കുന്നത് സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം രാഷ്ട്രപതിയുടെ ഉത്തരവിലൂടെയാണ്

Related Questions:

ഇന്ത്യൻ തദ്ദേശസ്വയം ഭരണ സ്ഥാപനത്തിന്റെ പിതാവ് ആരാണ് ?

1975 ൽ അസോസിയേറ്റ് സ്റ്റേറ്റ് ആയിരുന്ന സിക്കിമിന് സംസ്ഥാന പദവി നൽകിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ?

ഇന്ത്യൻ ഭരണഘടനയിലെ മൗലിക കർത്തവ്യങ്ങളുടെ എണ്ണം?

കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുമായി  ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ  തിരഞ്ഞെടുക്കുക.

1. 2005 ലെ  ദുരന്തനിവാരണ നിയമപ്രകാരം സ്ഥാപിച്ചു.

2. സുരക്ഷായനം എന്നതാണ് ആപ്തവാക്യം 

3.ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാൻ മുഖ്യമന്ത്രിയാണ് 

4.2008 ലാണ് കേരളത്തിലെ ആദ്യത്തെ ദുരന്തനിവാരണ അതോറിറ്റി നിലവിൽ വന്നത് 

" ഏക പൗരത്വം " എന്ന ആശയം ഇന്ത്യ കൈക്കൊണ്ടത് ഏത് രാജ്യത്തിന്‍റെ ഭരണഘടനയില്‍ നിന്നാണ് ?