Question:

സൈനിക സഹായ വ്യവസ്ഥ ഏർപ്പെടുത്തിയ ഗവർണർ ജനറൽ ആര്?

Aറോബർട്ട് ക്ലൈവ്

Bവെല്ലസ്ലി പ്രഭു

Cകഴ്‌സൺ പ്രഭു

Dറിപ്പൺ പ്രഭു

Answer:

B. വെല്ലസ്ലി പ്രഭു

Explanation:

ഇന്ത്യയിൽ ബ്രിട്ടീഷുകാരുടെ സാമ്രാജ്യവികസനത്തിനും കൂടുതൽ അധികാരം ഉറപ്പിക്കുന്നതിനും വേണ്ടി വെല്ലസ്ലി പ്രഭു ആവിഷ്കരിച്ച പദ്ധതിയാണ് സൈനികസഹായവ്യവസ്ഥ എന്ന പേരിൽ അറിയപ്പെടുന്നത്. സൈനിക സഹായ വ്യവസ്ഥ നിലവിൽ വന്നത് - 1798 സൈനിക സഹായ വ്യവസ്ഥയിൽ ആദ്യം ഒപ്പുവച്ചത് - ഹൈദരാബാദ്. 1798 - ൽ ഒപ്പ് വെച്ച ഉടമ്പടി പ്രകാരം നിസാം ഇംഗ്ലീഷുകാർക്ക്‌ ബെല്ലാരി, കടപ്പ, അനന്തപൂർ എന്നീ ജില്ലകൾ വിട്ടു കൊടുത്തു.


Related Questions:

ഇന്ത്യൻ തദ്ദേശസ്വയം ഭരണ സ്ഥാപനത്തിന്റെ പിതാവ് ആരാണ് ?

താഴെ പറയുന്നതിൽ ലോർഡ് മിന്റോയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ?

1) ബംഗാൾ വിഭജനം നിലവിൽ വന്നപ്പോൾ ഇന്ത്യൻ വൈസ്രോയി 

2) മുസ്ലിം ലീഗ് നിലവിൽ വന്നപ്പോൾ ഇന്ത്യൻ വൈസ്രോയി 

3) ' ഫാദർ ഓഫ് കമ്മ്യൂണൽ ഇലക്ടോറേറ്റ് ' എന്നറിയപ്പെടുന്ന ഇന്ത്യൻ വൈസ്രോയി 

4) ദീപാവലി പ്രഖ്യാപനം നടത്തിയ വൈസ്രോയി 

ആധുനിക തപാൽ സംവിധാനം, ടെലഗ്രാഫ് എന്നിവ ആരംഭിച്ച ഗവർണർ ജനറൽ ?

സമർത്ഥമായ നിഷ്ക്രിയത്വ നയം നടപ്പിലാക്കിയ വൈസ്രോയി ആര് ?

കണ്ണൂർ രാജാവിന്റെ കപ്പിത്താനായ വലിയ ഹസ്സനെ വധിച്ച പോർച്ചുഗീസ് വൈസ്രോയ് ?