Question:

1931 - ലെ ഗുരുവായൂർ സത്യാഗ്രഹത്തിനു നേതൃത്വം നൽകിയത് ആരാണ് ?

Aകെ. കേളപ്പൻ

Bടി. കെ. മാധവൻ

Cമന്നത്ത് പത്മനാഭൻ

Dകെ. മാധവൻ നായർ

Answer:

A. കെ. കേളപ്പൻ

Explanation:

1931-32 കാലത്ത് നടന്ന സമരമാണ് ഗുരുവായൂർ സത്യാഗ്രഹം. ഹിന്ദുക്കളുടെ വളരെ പ്രധാനപ്പെട്ട ആരാധനകേന്ദ്രങ്ങളിലൊന്നായ ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാ ജാതിയിലുംപെട്ട ഹിന്ദുക്കൾക്ക് പ്രവേശനം അനുവദിച്ചുകൊടുക്കുക എന്നതായിരുന്നു ഗുരുവായൂർ സത്യാഗ്രഹത്തിലൂടെ ലക്ഷ്യംവെച്ചത്. കോഴിക്കോട് നടന്ന കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിൽവെച്ച് തീണ്ടലിനും മറ്റ് അനാചാരങ്ങളാക്കുമെതിരായി സമരം നടത്താൻ തീരുമാനിക്കുകയുണ്ടായി. തുടർന്ന് ഗുരുവായൂരിൽ വെച്ച് സമരം നടത്താനും കെ.കേളപ്പൻ നേതാവായും തീരുമാനിക്കപ്പെട്ടു.


Related Questions:

'ഹോർത്തൂസ് മലബാറിക്കസ്' എന്ന ഗ്രന്ഥം രചിച്ചത് ആര് ?

അഞ്ചുതെങ്ങ് പണ്ടകശാല നിർമ്മിക്കാൻ ബ്രിട്ടീഷുകാർക്ക് അനുവാദം നൽകിയ ഭരണാധികാരി ആരാണ് ?

ബ്രിട്ടീഷുകാർ അഞ്ചുതെങ്ങ് കോട്ട പണികഴിപ്പിച്ചത് ഏത് വർഷമായിരുന്നു ?

ആറ്റിങ്ങൽ കലാപം നടന്ന സമയത്തെ വേണാട് രാജാവ് ആര് ?

ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക.

വർഷം           സംഭവം 

(i) 1730      -     (a) മാന്നാർ ഉടമ്പടി 

(ii) 1742     -     (b) ഗജേന്ദ്രമോക്ഷം ചുമർചിത്രം

(iii) 1750    -     (c) എട്ടുവീട്ടിൽപിള്ളമാരെ തൂക്കിക്കൊന്നു

(iv) 1746    -     (d) മുറജപം ആദ്യമായി ആഘോഷിച്ച വർഷം