Question:

2021-ൽ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്കാരം ലഭിച്ചതാർക്ക് ?

Aഎം.കെ.സാനു

Bആലങ്കോട് ലീലാകൃഷ്ണൻ

Cകെ.ബി. ശ്രീദേവി

Dസുഗതകുമാരി

Answer:

C. കെ.ബി. ശ്രീദേവി

Explanation:

  • ഭക്ത കവിയായിരുന്ന പൂന്താനത്തിൻ്റെ സ്മരണയ്ക്കായി ഗുരുവായൂർ ദേവസ്വമാണ് 'ജ്ഞാനപ്പാന പുരസ്കാരം' ഏർപ്പെടുത്തിയിരിക്കുന്നത്.
  • പൂന്താനത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതിയാണ് 'ജ്ഞാനപ്പാന'.

  • 2020- ലെ പൂന്താനം ജ്ഞാനപ്പാന പുരസ്കാര ജേതാവ് പ്രഭാവർമ്മ ആയിരുന്നു.
  • 2021ലെ പുരസ്കാരം സാഹിത്യത്തിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് കെ.ബി. ശ്രീദേവിക്ക് ലഭിച്ചു.
  • 2022 ലെ ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം പ്രശസ്ത കവിയും ഗാനരചയിതാവും വിവർത്തകനും ചിത്രകാരനും ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ ജയകുമാറിനാണ് ലഭിച്ചത്.

  • 50,001 രൂപയും ഗുരുവായൂരപ്പൻ്റെ ചിത്രം ആലേഖനം ചെയ്ത 10 ഗ്രാം സ്വർണപ്പതക്കവും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ജ്ഞാനപ്പാന പുരസ്കാരം.

Related Questions:

ദേശീയ ബാലാവകാശ കമ്മീഷൻ ഏര്‍പ്പെടുത്തിയ 2022ലെ മികച്ച പെര്‍ഫോമിംഗ് ഡിസ്ട്രിക്ട് അവാര്‍ഡ് ലഭിച്ച കേരളത്തിൽ നിന്നുള്ള ജില്ല ?

2021ൽ അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച അർബൻ ബാങ്കായി തിരഞ്ഞെടുത്തത് ?

2021ൽ ബ്രിട്ടിഷ് രാജ്ഞിയുടെ ജന്മദിനത്തോടനുബന്ധിച്ച് നൽകുന്ന മെംബർ ഓഫ് ബ്രിട്ടീഷ് എംപയർ (എംബിഇ) പുരസ്കാരം നേടിയ മലയാളി ?

ചെറുകാട് സ്മാരക ട്രസ്റ്റിന്റെ 2022 - ലെ ചെറുകാട് പുരസ്‌കാരം നേടിയ നാടകകൃത്ത് ആരാണ് ?

കേരള സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം  ഏത് വർഷം മുതലാണ് നൽകിത്തുടങ്ങിയത് ?