Question:

ഗാന്ധിജി വ്യക്തി സത്യാഗ്രഹം ആരംഭിച്ചപ്പോൾ കേരളത്തിലെ ആദ്യ സത്യാഗ്രഹിയായി തിരഞ്ഞെടുക്കപ്പെട്ടത് ആര് ?

Aടി ആർ കൃഷ്ണസ്വാമി അയ്യർ

Bമുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്

Cകെ കേളപ്പൻ

Dഅംശി നാരായണപിള്ള

Answer:

C. കെ കേളപ്പൻ

Explanation:

വ്യക്തി സത്യാഗ്രഹം:

  • ആഗസ്റ്റ് വാഗ്ദാനത്തിൽ അസംതൃപ്തനായ ഗാന്ധിജി ആരംഭിച്ച സത്യാഗ്രഹം.
  • വ്യക്തി സത്യാഗ്രഹം ആരംഭിച്ച സ്ഥലം - പൗനാർ
  • വ്യക്തി സത്യാഗ്രഹം ആരംഭിച്ച ദിവസം - 1940 ഒക്ടോബർ 17  
  • വ്യക്തി സത്യാഗ്രഹത്തിലെ ആദ്യത്തെ വ്യക്തി സത്യാഗ്രഹി - വിനോബാഭാവെ.
  • വ്യക്തി സത്യാഗ്രഹത്തിലെ രണ്ടാമത്തെ സത്യാഗ്രഹി - ജവഹർലാൽ നെഹ്‌റു.
  • വ്യക്തി സത്യാഗ്രഹത്തിലെ മൂന്നാമത്തെ സത്യാഗ്രഹി - ബ്രഹ്മദത്ത് .

കേരളത്തിൽ നിന്നുള്ള ആദ്യ വ്യക്തി സത്യാഗ്രഹിയായി തിരഞ്ഞെടുക്കപ്പെട്ടത് 'കേരള ഗാന്ധി' എന്നറിയപ്പെടുന്ന കെ കേളപ്പനാണ്.


Related Questions:

കാലഗണന ക്രമത്തിൽ എഴുതുക ?

  1. ചാന്നാർ ലഹള 
  2. തളിക്ഷേത്ര പ്രക്ഷോഭം 
  3. ശുചിന്ദ്രം സത്യാഗ്രഹം 
  4. കൽപ്പാത്തി സമരം 

ബ്രഹ്മാനന്ദ ശിവയോഗിയുടെ ജന്മസ്ഥലമായ ' കൊല്ലങ്കോട് ' ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?

താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.തിരുവിതാംകൂർ മഹാരാജാവായ ആയില്യം തിരുനാളിൻ്റെ കാലത്ത് തിരുവിതാംകൂർ റസിഡൻ്റ് ആയി നിയമിതനായത് മക് ഗ്രിഗർ ആയിരുന്നു.

2.മക് ഗ്രിഗർ യോഗ വിദ്യയും തമിഴും തൈക്കാട് അയ്യയിൽ നിന്നും അഭ്യസിച്ചു.

3.മക് ഗ്രിഗർ അയ്യാ ഗുരുവിനെ തൈക്കാട് റസിഡൻസിയുടെ സൂപ്രണ്ട് പദവിയിൽ നിയമിക്കുകയും ചെയ്തു.

താഴെക്കൊടുത്തിരിക്കുന്ന സംഭവങ്ങൾ കാലഗണനാക്രമത്തിൽ ആക്കുക.

  1. വൈക്കം സത്യാഗ്രഹം
  2. പാലിയം സത്യാഗ്രഹം
  3. കീഴരിയൂർ ബോംബ് കേസ്
  4. കയ്യൂർ സമരം

തിരുവിതാംകൂർ പബ്ലിക് സർവ്വീസ് കമ്മീഷൻ രൂപീകരണത്തിന് കാരണമായ പ്രക്ഷോഭം ഏത് ?