Question:

വാട്ടർഗേറ്റ് സംഭവത്തെ തുടർന്ന് രാജിവെച്ച അമേരിക്കൻ പ്രസിഡണ്ട് ആര്?

Aതോമസ് ജഫേഴ്സൺ

Bബെഞ്ചമിൻ ഫ്രാങ്ക്ലിൻ

Cറിച്ചാർഡ് എം നിക്സൺ

Dജോൺ എഫ് കെന്നഡി

Answer:

C. റിച്ചാർഡ് എം നിക്സൺ


Related Questions:

ചുവടെ തന്നിരിക്കുന്ന സംഭവങ്ങളെ കാലഗണനാക്രമത്തില്‍ എഴുതുക

1.ഐക്യരാഷ്ട്രസംഘടനയുടെ രൂപീകരണം

2.ജര്‍മ്മനിയുടെ പോളണ്ടാക്രമണം

3.പാരീസ് സമാധാന സമ്മേളനം



ഫ്രാൻസിൽ നെപ്പോളിയൻ ബോണപ്പാർട്ട് അവതരിപ്പിച്ച വിദ്യാഭ്യാസ പരിഷ്കാരങ്ങളെ സംബന്ധിച്ച് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

1. നെപ്പോളിയൻ ബോണപാർട്ടിന്റെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ പൗരന്മാർക്കിടയിൽ അച്ചടക്കബോധം വളർത്തിയെടുക്കുവാൻ തക്ക രീതിയിൽ രൂപപ്പെടുത്തിയത് ആയിരുന്നു 

2.രാഷ്ട്രത്തോടുള്ള വിശ്വസ്തത പ്രോത്സാഹിപ്പിക്കുന്നതിനായി രൂപപ്പെടുത്തിയ വിദ്യാഭ്യാസപദ്ധതി ആയിരുന്നു അദ്ദേഹം അവതരിപ്പിച്ചത്.

3.മിലിറ്ററി സ്കൂളുകൾക്ക് സമാനമായ രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറ്റിയെടുത്തു. 

4.നെപ്പോളിയൻറെ ആശയങ്ങൾ പ്രകാരം രൂപമാറ്റം വരുത്തിയ പുതിയ സ്കൂളുകളെ " Leycee" (ലെയ്‌സി ) എന്നാണ് അറിയപ്പെട്ടിരുന്നത്.

ഫ്രഞ്ച് വിപ്ലവാനന്തരം ഫ്രാൻസിൽ രൂപപ്പെട്ട ഡയറക്ടറി എന്ന ഭരണസംവിധാനത്തിനെ പറ്റി താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.1790 ൽ നിലവിൽവന്ന ഡയറക്ടറി എന്ന ഇൻസ്റ്റിറ്റ്യൂഷൻ ആഭ്യന്തര കാര്യങ്ങളിലും വിദേശകാര്യങ്ങൾ  കൈകാര്യം ചെയ്യുന്നതിലും ഒരുപോലെ പരാജയപ്പെട്ടു.

2.അംഗങ്ങൾ തമ്മിൽ ഐക്യത്തോടെയും ഒരുമയോടെയും സംയുക്തമായി ഭരിക്കാതെ  തർക്കങ്ങളിലും പിണക്കങ്ങളിലും  മുന്നോട്ടു പോകുന്ന ഒരു ഇൻസ്റ്റിറ്റ്യൂഷൻ ആയിരുന്നു ഡയറക്ടറി. 

3.ഡയറക്ടറിയിലെ ഓരോ അംഗങ്ങളും തങ്ങളുടെ സ്വാർത്ഥ താല്പര്യം മുന്നിൽ കണ്ടു കൊണ്ട് മാത്രമായിരുന്നു ഭരിച്ചിരുന്നത്.

4.ഡയറക്ടറിയുടെ ഭരണത്തിന് കീഴിൽ ഫ്രാൻസിൽ സാമ്പത്തിക മാന്ദ്യം വർദ്ധിച്ചു.


ഇംഗ്ലണ്ടിൽ മൂന്നാം പാർലമെന്റ് പരിഷ്കരണം നടന്നത് ?

ടെന്നീസ് കോർട്ട് പ്രതിജ്ഞ ഏത് വിപ്ലവവുമായി ബന്ധപ്പെട്ടതാണ് ?