Question:

ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സമ്പ്രദായമായ 'നയി താലിം' (വർധ)യെ കുറിച്ച് പഠിക്കാൻ ഏർപ്പാടാക്കിയ കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു ?

Aജവഹർലാൽ നെഹ്‌റു

Bസക്കീർ ഹുസൈൻ

Cബി.ആർ അംബേദ്‌കർ

Dസർദാർ വല്ലഭായ് പട്ടേൽ

Answer:

B. സക്കീർ ഹുസൈൻ

Explanation:

നയി താലിം (Nai Talim)

  • വിദ്യാഭ്യാസവും ജോലിയും വെവ്വേറെയല്ലെന്ന് പ്രസ്താവിക്കുന്ന ഒരു തത്വമാണ് ‘നയി താലിം’ അഥവാ അടിസ്ഥാന വിദ്യാഭ്യാസം.
  • ഈ അധ്യാപനശാസ്ത്രത്തെ അടിസ്ഥാനമാക്കി മഹാത്മാഗാന്ധി ഇതേ പേരിൽ ഒരു വിദ്യാഭ്യാസ പാഠ്യപദ്ധതി പ്രോത്സാഹിപ്പിച്ചു.
  • ഉൽപ്പാദനകരമായ ഏതെങ്കിലും തൊഴിലുമായി ബന്ധപ്പെടുത്തി വേണം  വിദ്യഭ്യാസം നൽകാൻ എന്നു ഗാന്ധിജി നിർദേഷിച്ചു.
  • എട്ടു മുതൽ പതിനാലുവയസ്സുവരെയുളള കു‌ട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യഭ്യാസം അവരുടെ മാതൃഭാഷയിൽ നൽകുക എന്നതും ഇതിൻറെ ഭാഗമാണ്.
  •  'എല്ലാവർക്കും അടിസ്ഥാന വിദ്യാഭ്യാസം'എന്നാണ് ‘നയി താലിം’ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.
  • INC യുടെ 1937-ലെ വാർദ്ധാ സമ്മേളനം ഈ പദ്ധതിയെക്കുറിച്ച് പഠിക്കാനായി ഡോ.സാക്കീർ ഹുസൈന്റെ നേതൃത്ത്യത്തിൽ ഒരു കമ്മറ്റിയെ നിയമിച്ചിരുന്നു.

 


Related Questions:

പഴശ്ശി കലാപം അടിച്ചമർത്താൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ ആരാണ് ?

അമൃത ഷേർ-ഗിൽ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി ആരംഭിച്ചതാര് ?

സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി ആരംഭിച്ച വർഷം ഏത് ?

രാമകൃഷ്ണ മിഷന് രൂപം നൽകിയ സാമൂഹ്യ പരിഷ്‌കർത്താവ് ആര് ?