Question:

'Wakening call' എന്നറിയപ്പെടുന്ന റിട്ട് ?

Aമാന്‍ഡമസ്

Bഹേബിയസ് കോര്‍പ്പസ്

Cപ്രൊഹിബിഷന്‍

Dക്വാ-വാറന്റോ

Answer:

A. മാന്‍ഡമസ്

Explanation:

റിട്ടുകൾ (Writs in Indian Constitution)

  • മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവിനെ റിട്ട് എന്നു പറയുന്നു.
  • ഭരണഘടനയുടെ 32-ാം വകുപ്പു പ്രകാരമാണ് സുപ്രീം കോടതി, ഹൈക്കോടതി എന്നിവ റിട്ടുകൾ പുറപ്പെടുവിക്കുന്നത്.
  • സുപ്രീംകോടതി റിട്ടുകൾ പുറപ്പെടുവിക്കുന്നതിനെ പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദം : അനുച്ഛേദം 32
  • ഹൈക്കോടതി റിട്ടുകൾ പുറപ്പെടുവിക്കുന്നതിനെ പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദം : അനുഛേദം 226

ഭരണഘടനാപരമായ പരിഹാരങ്ങൾക്ക് ഇന്ത്യൻ ഭരണഘടനയിൽ 5 റിട്ടുകൾ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

  1. ഹേബിയസ് കോർപ്പസ് (Habeas Corpus): അന്യായമായി തടഞ്ഞുവച്ചയാളെ മോചിപ്പിക്കാൻ പുറപ്പെടുവിക്കുന്ന നിർദേശമാണ് ഹേബിയസ് കോർപ്പസ്. ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഈ റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരം സുപ്രീംകോടതിയിലും ഹൈക്കോടതിയിലും മാത്രമായി നിക്ഷിപ്തമാണ്.
  2. മാൻഡമസ് (Mandamus): വ്യക്തികളെയോ സ്ഥാപനങ്ങളെയോ സ്വന്തം കർത്തവ്യം നിർവ്വഹിക്കാൻ അനുശാസിച്ചുകൊണ്ട് സുപ്രീം കോടതിയോ ഹൈകോടതിയോ നൽകുന്ന കല്പനയാണ് മാൻഡമസ് റിട്ട്.
  3. ക്വോ വാറന്റോ (Quo-Warranto): അർഹതയില്ലാത്ത ഉദ്യോഗം വഹിക്കുന്നതിൽനിന്ന് തടയാനോ പദവി ഒഴിഞ്ഞു കിടക്കുന്നതായി പ്രഖ്യാപിക്കാനോ വേണ്ടി പുറപ്പെടുവിക്കുന്ന റിട്ടാണ് ക്വോ വാറന്റോ.
  4. സെർഷ്യോററി (Certiorari): അധികാരതിർത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കീഴ്‌ക്കോടതിയിൽനിന്ന് കേസ് മേൽക്കോടതിയിലേക്ക് മാറ്റാൻ കൽപ്പിക്കുന്ന റിട്ടാണ് സെർഷ്യോററി.
  5. പ്രൊഹിബിഷൻ (Prohibition): കീഴ്‌ക്കോടതികൾ അധികാരാതിർത്തി ലംഘിക്കുന്നതും നീതിനിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നതും തടയാൻ പുറപ്പെടുവിക്കുന്ന റിട്ടാണിത്.

Related Questions:

2019 ലെ 104-ാം ഭരണഘടനാ ഭേദഗതി പ്രകാരം ഇന്ത്യൻ നിയമനിർമ്മാണ സഭകളിലെ ആംഗ്ലോ-ഇന്ത്യൻ സംവരണത്തിൽ വന്ന മാറ്റം ?

നഗരപാലികാ നിയമം, മുനിസിപ്പാലിറ്റി നിയമം എന്നിങ്ങനെ അറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി ഏത് ?

ഇന്ത്യൻ ഭരണഘടനയിലെ “മൗലികാവകാശങ്ങൾ” ഏത് ഭരണഘടനയെ മാതൃകയാക്കിയാണ് തയ്യാറാക്കിയിട്ടുള്ളത് ?

പാർലമെൻ്ററി സമ്പ്രദായവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

1) പ്രധാനമന്ത്രി നേതൃത്വം നൽകുന്നു.

2) കാര്യനിർവഹണ വിഭാഗവും നിയമനിർമാണവിഭാഗവും തമ്മിൽ ബന്ധം ഉണ്ടായിരിക്കുന്നതല്ല. 

3) രാഷ്ട്രത്തലവൻ നാമമാത്ര രണാധികാരിയായിരിക്കും 

4) മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം പാർലമെൻ്ററി സമ്പദായത്തിൻ്റെ  പ്രത്യേകതയാണ്. 

ജി.വി.കെ. റാവു കമ്മിറ്റിയുമായി ബന്ധപ്പെട്ട പ്രസ്താവന തിരഞ്ഞെടുക്കുക.

1.1977 ൽ നിലവിൽ വന്നു.

2.ഡിസ്ട്രിക് ഡെവലപ്മെന്റ് കമ്മീഷണർ പോസ്റ്റ് ക്രിയേറ്റ് ചെയ്തു

3.പഞ്ചായത്തീരാജ് സംവിധാനത്തിലുള്ള  തിരഞ്ഞെടുപ്പ് കൃത്യമായ ഇടവേളകളിൽ നടത്തണം എന്ന് നിർദ്ദേശിച്ചു.