Question:

'കേരളാ സ്കോട്ട്' എന്നറിയപ്പെടുന്ന എഴുത്തുകാരന്‍?

Aഎന്‍. കൃഷ്ണപിള്ള

Bവയലാര്‍

Cഅക്കിത്തം

Dസി. വി. രാമന്‍പിളള

Answer:

D. സി. വി. രാമന്‍പിളള

Explanation:

സി. വി. രാമന്‍പിളള

  • ' കേരള സ്കോട്ട് എന്നും 'വാഗ്ദേവതയുടെ വീരഭടന്‍' എന്നും വിശേഷിപ്പിക്കപ്പെടുന്നു. 
  • സി.വി. യുടെ മാർത്താണ്ഡവർമ്മ, ധർമ്മരാജാ, രാമരാജ ബഹദൂർ എന്നീ നോവലുകളെ ചേർത്ത് സി.വി.യുടെ ചരിത്രാഖ്യായികകൾ എന്ന് വിളിക്കുന്നു.
  • മാർത്താണ്ഡവർമ്മ മലയാളത്തിലെത്തന്നെ ആദ്യത്തെ ചരിത്രാഖ്യായികയാണ്‌.
  • അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ തിരുവിതാംകൂർ രാജാവാകുന്നതാണ്‌ 1891-ൽ പുറത്തിറങ്ങിയ ഈ നോവലിന്റെ ഇതിവൃത്തം. 
  • മലയാളി മെമ്മോറിയലിനു നേതൃത്വം നല്കിയവരിലൊരാളായ സാഹിത്യകാരൻ കൂടിയാണ് സി. വി. രാമന്‍പിളള
  • 2010 മെയ് 19 ന്  അദ്ദേഹത്തിന്റെ സ്മരണാർഥം തപാൽ വകുപ്പ് സ്റ്റാമ്പ് പ്രസിദ്ധീകരിച്ചു 

പ്രധാന കൃതികൾ:

  • മാർത്താണ്ഡവർമ്മ (1891)
  • ധർമ്മരാജാ (1913)
  • രാമരാജ ബഹദൂർ (1918)
  • പ്രേമാമൃതം (1917) (സാമൂഹ്യനോവൽ)
  • ചന്ദ്രമുഖീവിലാസം (1884)
  • മത്തവിലാസം 
  • കുറുപ്പില്ലാക്കളരി (1909)
  • തെന്തനാംകോട്ട് ഹരിശ്ചന്ദ്രൻ (1914)
  • ഡോക്ടർക്കു കിട്ടിയ മിച്ചം (1916)
  • ബട്ട്ലർ പപ്പൻ ‍(1921)

Related Questions:

ഭാഷാവൃത്തത്തിൽ രചിച്ച ആദ്യ മഹാകാവ്യം ഏതാണ് ?

"കുഴിവെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേക്കു നമ്മൾ" എന്നത് ആരുടെ വരികളാണ് ?

എം.ടി വാസുദേവൻ നായർക്ക് ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ചത് ഏത് വർഷം ?

കാക്കനാടൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നതാര് ?

"പിറക്കാതിരുന്നെങ്കിൽ പാരിൽ നാം സ്‌നേഹിക്കുവാൻ വെറുക്കാൻ തമ്മിൽ കണ്ടു മുട്ടാതെയിരുന്നെങ്കിൽ" എന്നത് ആരുടെ വരികളാണ് ?"