Question:

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം ?

A2010

B2011

C2014

D2013

Answer:

A. 2010

Explanation:

  • കേരളത്തിലെ എല്ലാ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും നഗര ദാരിദ്ര ലഘൂകരണത്തിന് നടപ്പിൽ വരുത്തുന്ന പദ്ധതിയാണ് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി.
  • 2010ലാണ് കേരള സർക്കാർ ഈ പദ്ധതി ആരംഭിച്ചത്.
  • നഗരപ്രദേശങ്ങളിൽ സ്ഥിരതാമസക്കാരായ അവിദഗ്ദ്ധ കായികാധ്വാനത്തിന് തയ്യാറുള്ള പ്രായപൂർത്തിയായ അംഗങ്ങൾ ഉൾപ്പെടുന്ന കുടുംബത്തിന് പ്രതിവർഷം 100 തൊഴിൽ ദിവസങ്ങൾ ഈ പദ്ധതിയിലൂടെ ഉറപ്പു നൽകുന്നു.
  • 333 രൂപയാണ് നിലവിൽ അയ്യങ്കാളി നഗര തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ കീഴിലുള്ള തൊഴിലാളികളുടെ ദിവസ വേതനം.

Related Questions:

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ പുതുക്കിയ നിരക്ക് ?

' ട്രെയിനിങ് ഓഫ് റൂറൽ യൂത്ത് ഫോർ സെൽഫ് എംപ്ലോയ്‌മെന്റ് ' ( TRYSEM ) പദ്ധതി ആരംഭിച്ചത് എന്ന് ?

അനാഥരോ, മാതാപിതാക്കളുടെ അനാരോഗ്യത്താൽ സംരക്ഷിക്കാൻ ആളില്ലാതിരിക്കുകയോ ചെയ്യുന്ന കുട്ടികൾക്ക് പ്രതിമാസ ധനസഹായം നൽകുന്ന പദ്ധതി ?

ദേശീയ - സംസ്ഥാന പാതയോരങ്ങളിൽ നല്ല ശൗചാലയങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ?

കേരള സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും ഏർപ്പെടുത്തിയ മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതി ഏത് ?