1950 ജനുവരി 26 ന് ഭരണഘടന നിലവിൽ വരുമ്പോൾ എട്ട് ഷെഡ്യൂളുകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ എത്ര ഷെഡ്യൂളുകൾ ഉണ്ട് ?

ബാഹ്യവും ആഭ്യന്തരവുമായ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിൽ രാഷ്ട്രത്തിനുള്ള അധികാരം അറിയപ്പെടുന്നത് ?

ഗവൺമെൻ്റിൻ്റെ അധികാരങ്ങൾക്കു ഭരണഘടന പരിധി നിർണയിക്കുന്നതുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

1) ഗവൺമെൻ്റിന്  അധികാരങ്ങൾ നൽകുന്നതോടൊപ്പം ഭരണഘടന അതിൻ്റെ  പരിധിയും നിർണയിക്കുന്നു. ഒരു ജനാധിപത്യ ഭരണഘടന ഒരിക്കലും ഗവൺമെൻ്റിന് അനിയന്ത്രിതമായ അധികാരങ്ങൾ നൽകില്ല.

2) ഗവൺമെൻ്റിൻ്റെ അധികാരങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ അതു സേച്ഛാധിപത്യപരമായും ജനവിരുദ്ധമായും പ്രവർത്തിക്കും. 

3) അഭിപ്രായസ്വാതന്ത്യം, മനസ്സാക്ഷിക്കനുസരിച്ചു പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം, സംഘടനാസ്വാതന്ത്ര്യം, വ്യാപാരസ്വാത്രന്ത്ര്യം തുടങ്ങിയ ചില അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ ഭരണഘടന പൗരന്മാർക്കു നൽകിയിട്ടുണ്ട്. ഗവൺമെൻ്റിൻ്റെ അധികാരങ്ങൾക്ക് കടിഞ്ഞാണിടുകയാണ് ഇതിൻ്റെ ലക്ഷ്യം.

4) ദേശീയ അടിയന്തരാവസ്ഥക്കാലത്ത് ഈ അവകാശങ്ങളെ പരിമിതപ്പെടുത്താനും പിൻവലിക്കാനുമുള്ള അധികാരം ഗവൺമെൻ്റിനുണ്ട്. എങ്കിലും ഈ അവകാശങ്ങൾ പിൻവലിക്കേണ്ട സാഹചര്യങ്ങൾ ഏതൊക്കെയാണെന്നു ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്.

"ഗവൺമെൻ്റ് ഒരു പൗരനോട് ഏതെങ്കിലും ഒരു മതം പിന്തുടരാനോ ഒരു മതവും പിന്തുടരുവാൻ പാടില്ലെന്നോ കൽപിക്കാൻ പാടില്ല' - ഇതു ഭരണഘടനയുടെ ഏതു കർത്തവ്യത്തിൽപ്പെട്ടതാണ്?

ഇക്കൂട്ടത്തിൽ ഇന്ത്യൻ ഭരണഘടനയുടെ പ്രത്യേകതകൾ ഏതെല്ലാം ?

  1. ഇന്ത്യൻ ഭരണഘടന ഒരു സജീവ പ്രമാണമാണ്

  2. ബുദ്ധിപൂർവം രൂപപ്പെടുത്തിയ നിയന്ത്രണങ്ങളും സന്തുലനവുമാണ് ഇന്ത്യൻ ഭരണഘടനയുടെ വിജയത്തെ സുഖമമാക്കിയത്

  3. ഇന്ത്യൻ ഭരണഘടന അധികാരത്തെ നിയമനിർമാണസഭ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി, തിരഞ്ഞെടുപ്പു കമ്മിഷൻ തുടങ്ങിയ സ്ഥാപനങ്ങൾക്കിടയിൽ വിഭജിക്കുന്നു. ഏതെങ്കിലും ഒരു സ്ഥാപനത്തിൻ്റെ  നിലപാടുകളെ മറ്റു സ്ഥാപനങ്ങൾ അനുകൂലിക്കുന്നു

  4. വ്യവസ്ഥകൾക്കു മാറ്റം വരുത്താനുള്ള സാധ്യതയും അത്തരത്തിലുള്ള മാറ്റങ്ങൾക്കുള്ള പരിധിയും തമ്മിൽ വലിയ അന്തരം നിലനിർത്തുന്നു. അങ്ങനെ ജനങ്ങൾ ആദരിക്കുന്ന പ്രമാണമായി എന്നുമെന്നും നിലനിൽക്കുമെന്ന് ഉറപ്പുവരുത്താൻ ഇന്ത്യൻ ഭരണഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്

കാലഗണനാക്രമത്തിൽ എഴുതുക: 

 a) ഭരണഘടനയുടെ കരടുരൂപം തയാറാക്കാൻ ഡ്രാഫ്റ്റിങ് കമ്മിറ്റി രൂപീകരിച്ചു. 

 b) ഡോ. രാജേന്ദ്രപ്രസാദ് ഭരണഘടനാ നിർമാണസഭയുടെ സ്ഥിരം അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 

c) ഭരണഘടനാ നിർമാണസഭയിലേക്കുള്ള തിരഞ്ഞടുപ്പ് നടന്നു. 

d) ഭരണഘടനാ നിർമാണസഭയുടെ ആദ്യ സമ്മേളനം. നടന്നു,