ഒരു ഗോളത്തിന് ആരം ഇരട്ടിയായാൽ വ്യാപ്തം എത്ര മടങ്ങാകും ?

ചുറ്റളവ് 30 സെ.മീ. ആയ ചതുരാകൃതിയിലുള്ള ഒരു കാർഡിൻ്റെ നീളത്തിൻ്റെ 2 മടങ്ങ് വീതിയുടെ 3 മടങ്ങിനോട് തുല്യമാണ്. അതിൻറെ വീതി എത്ര ?

ഒരു ചതുരത്തിന്റെ വീതി 10 സെ.മീ. വിസ്തീർണ്ണം 200 ചതുരശ്ര സെ.മീ. ആയാൽ നീളം:

ഒരു നിശ്ചിത പരിധികൊണ്ട് പരമാവധി വിസ്തീർണ്ണം കിട്ടുന്ന ദ്വിമാന രൂപം?

What should be the measure of the diagonal of a square whose area is 162 cm ?

രണ്ട് വൃത്തസ്തംഭങ്ങളുടെ വ്യാപ്തങ്ങളുടെ അംശബന്ധം 1 : 3 ഉം ഉയരങ്ങൾ തമ്മിലുള്ള അംശബന്ധം 3 : 4 ഉം ആയാൽ പാദ ആരങ്ങൾ തമ്മിലുള്ള അംശബന്ധം എത്ര?

ഒരു ക്യൂബിന്റെ ഓരോ വശത്തിന്റെയും നീളം ഇരട്ടിച്ചാൽ വ്യാപ്തം എത്ര മടങ്ങാകും?

22 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള ഒരു പൂന്തോട്ടത്തിന് ചുറ്റും പുറത്തായി ഒന്നരമീറ്റർ വീതിയിൽ നടപ്പാത ഉണ്ടെങ്കിൽ നടപ്പാതയുടെ വിസ്തീർണം?

ഒരു സിലിണ്ടറിന്റെ വ്യാപ്തം 12560 cm3, ഉന്നതി 40 സെൻറീമീറ്റർ ആയാൽ വ്യാസമെന്ത്?

15 സെൻറീമീറ്റർ നീളവും 13 സെൻറീമീറ്റർ വീതിയും 12 സെൻറീമീറ്റർ കനവുമുള്ള ഉള്ള ഒരു തടിക്കഷണം. അതിൽ നിന്നും മുറിച്ചെടുക്കാവുന്ന ഏറ്റവും വലിയ സമചതുരക്കട്ടയുടെ വ്യാപ്തം എത്ര?

18 സെൻറീമീറ്റർ വശമുള്ള ഉള്ള സമചതുരാകൃതിയിൽ ആയ കടലാസിനെ ഒരു മൂലയിൽ നിന്ന് 3 സെൻറിമീറ്റർ ഉള്ള ഒരു സമചതുരം മുറിച്ചുമാറ്റി എന്നാൽ ബാക്കി ഭാഗത്ത് നിന്ന് ലഭിക്കുന്ന ഏറ്റവും വലിയ സമചതുരത്തിൻറെ വിസ്തീർണ്ണം എത്രയായിരിക്കും ?

ഒരു സമചതുരത്തിന്റെ വികർണം 8 സെൻറീമീറ്റർ ആയാൽ അതിന്റെ പരപ്പളവ് കാണുക.

ഒരു സമചതുരപ്പെട്ടിയുടെ ഒരു വശം 30 സെ.മീ. ആണ്. അതിനുള്ളിൽ 5 സെ.മീ. വശങ്ങളുള്ള എത്ര സമചതുരക്കട്ടകം വയ്ക്കാം?

ഒരു ദീർഘ ചതുരത്തിന്റെ വശങ്ങൾ 3:2 എന്ന അനുപാതത്തിലാണ്. അതിന്റെ ചുറ്റളവ് 180 മീറ്ററായാൽ നീളമെന്ത്?

ഒരു ചതുരത്തിന്റെ വീതിയുടെ ഇരട്ടിയാണ് നീളം. അതിന്റെ വിസ്തീർണം 128 ച.മീ. നീളമെന്ത്?

Find the slant height of a cone whose volume is 1232 cm³ and radius of the base is 7 cm.

Two cubes have their volumes in the ratio 1:27 Find the ratio of their surface areas

ഒരു ദീർഘചതുരത്തിന്റെ വീതി നീളത്തേക്കാൾ 2 cm കുറവാണ്. അതിന്റെ ചുറ്റളവ് 20 സെ.മീ. ആണെങ്കിൽ വിസ്തീർണം എത ?

ഒരു സിലിൻഡറിന്റെ വ്യാപ്തം 12560 ഘന സെ.മീ.ഉം ഉന്നതി 40 സെ.മീ,ഉം ആയാൽ വ്യാസം എത്?

8 മീറ്റർ ചുറ്റളവുള്ള ഒരു സമചതുരം 16 തുല്യ സമചതുരങ്ങളായി മുറിച്ചാൽ കിട്ടുന്ന സമചതുരത്തിന്റെ ചുറ്റളവെത്ര?

ഒരു വശത്തിന്റെ നീളം 3/4 മീറ്റർ ആയ സമചതുരത്തിന്റെ വിസ്തീർണം എത്ര ച. മീറ്റർ?

ഒരു സമചതുരത്തിന്റെ ഒരു വശം ഇരട്ടിച്ചാൽ, വിസ്തീർണം എത്ര മടങ്ങ് വർധിക്കും?

ഒരു ചതുരത്തിന്റെ നീളം 40 സെ.മീ. വീതി 30 സെ.മീ. ഈ ചതുരത്തിന്റെ നാലു മൂലയിൽനിന്നും 3 സെ.മീ. വശമുള്ള ഓരോ സമചതുരങ്ങൾ മുറിച്ചു മാറ്റിയാൽ ബാക്കിയുള്ള ഭാഗത്തിന്റെ വിസ്തീർണ്ണമെന്ത്?

അർധവൃത്താകൃതിയിലുള്ള ഒരു പാത്രത്തിൽ 5 ലിറ്റർ വെള്ളം കൊള്ളും. അതിന്റെ ഇരട്ടി വ്യാസമുള്ള അർധവൃത്താകൃതിയിലുള്ള മറ്റൊരു പാത്രത്തിൽ എത്ര വെള്ളം കൊള്ളും?

ഒരു ഗോളത്തിന്റെ ആരം ഇരട്ടിയായാൽ വ്യാപ്തം എത്ര മടങ്ങാകും?

ചുറ്റളവ് 30 സെ.മീ ആയ ചതുരാകൃതിയിലുള്ള ഒരു കാർഡിന്റെ നീളത്തിന്റെ 2 മടങ്ങ് വീതിയുടെ 3 മടങ്ങിനോട് തുല്യമാണ്. അതിന്റെ വീതി എത്ര?

10 സെ.മീ. വീതം നീളമുള്ള സമചതുരാകൃതിയായ ഒരു കാർഡ്ബോർഡിന്റെ നാലു മൂലകളിൽ നിന്നും 2 സെ.മീ. വീതം നീളമുള്ള സമചതുരാകൃതിയായ കാർഡ്ബോഡ് മുറിച്ചു മാറ്റിയാൽ ശേഷിക്കുന്ന ഭാഗത്തിന്റെ വിസ്തീർണം എത്ര?

4 x 8 x 10 അളവുള്ള ഒരു ചതുരക്കട്ടയിൽ നിന്നും 2 സെ.മീ, വശമുള്ള എത്ര ക്യൂബുകൾ ഉണ്ടാക്കാം?

ഒരു ത്രികോണത്തിന്റെ രണ്ട് കോണുകൾ യഥാക്രമം 110°, 45° ആയാൽ മൂന്നാമത്തെ കോൺ എത് ?

8 സെ.മീ. നീളമുള്ള ഒരു ചതുരത്തിന്റെ അതേ ചുറ്റളവുള്ള ഒരു സമചതുരത്തിന് 7 സെ.മീ വശമുണ്ട്. ചതുരത്തിന്റെ വീതി എത്ര സെ.മീറ്റർ ?

ഒരു സമചതുര സ്തൂപികയുടെ ചരിവുയരം 15 cm , പാദവക്ക് 12 cm, ആയാൽതൂപികയുടെ ഉയരം എത്ര ?

ഒരു സമചതുരത്തിന്റെ വികർണത്തിന്മേൽ വരച്ചിരിക്കുന്ന മറ്റൊരു സമചതുരത്തിൻറ വിസ്തീർണം 200cm^2 ആയാൽ ആദ്യ സമചതുരത്തിൻ്റെ വിസ്തീർണം ?

ഒരു ചതുരത്തിന്റെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം 5 : 3 ആണ്. നീളം 60 സെന്റിമീറ്റർ ആയാൽ വീതി എന്ത് ?

ഒരു വൃത്തത്തിന്റെ ആരം (radius) 4 മടങ്ങു വർധിപ്പിച്ചാൽ ആ വൃത്തത്തിന്റെ പരപ്പളവ് (area) എത്ര മടങ്ങു വർദ്ധിക്കും?

നീളം  3343\frac34 മീറ്ററും വീതി 9139 \frac13 മീറ്ററും ആയ ചതുരത്തിന്റെ പരപ്പളവ് എത്ര ചതുരശ്രമീറ്ററാണ് ?

ഒരു ഘനത്തിന്റെ വശം പകുതിയാക്കുകയാണെങ്കിൽ, അതിന്റെ വ്യാപ്തം അതിന്റെ യഥാർത്ഥ വ്യാപ്തത്തിന്റെ _______ മടങ്ങായി കുറയുന്നു.

രണ്ട് ഘനങ്ങളുടെയും ഉപരിതല വിസ്തീർണ്ണത്തിന്റെ അനുപാതം 81 ∶ 121 ആണെങ്കിൽ, ഈ രണ്ട് ഘനങ്ങളുടെയും വ്യാപ്തത്തിന്റെ അനുപാതം കണ്ടെത്തുക.

ഒരു വൃത്തസ്തൂപികയുടെ ഉയരവും, ചരിഞ്ഞ ഉയരവും യഥാക്രമം 20 സെന്റിമീറ്ററും 25 സെന്റിമീറ്ററുമാണ്, വൃത്തസ്തൂപികയുടെ വ്യാപ്തം കണ്ടെത്തുക.

ഒരു വൃത്തസ്തൂപികയുടെ വക്ര ഉപരിതല വിസ്തീർണ്ണം 12320 ചതുരശ്ര സെന്റിമീറ്ററാണ്, അതിന്റെ പാദത്തിന്റെ ആരം 56 സെന്റിമീറ്ററാണെങ്കിൽ, അതിന്റെ ഉയരം കണ്ടെത്തുക.

12 സെന്റിമീറ്റർ വ്യാസമുള്ള ഒരു ഘന ഗോളം ഉരുക്കുകയും മൂന്ന് ചെറിയത് നിർമിക്കുകയും ചെയ്യുന്നു. രണ്ട് ചെറിയതിന്റെ വ്യാസം യഥാക്രമം 6 സെന്റീമീറ്ററും 10 സെന്റിമീറ്ററുമാണെങ്കിൽ, മൂന്നാമത്തെ ചെറിയതിന്റെ ഉപരിതല വിസ്തീർണ്ണം എന്താണ് ?

ഒരു ചതുരസ്തംഭാകൃതിയിലുള്ള ബോക്സിന്റെ നീളം അതിന്റെ വീതിയുടെ 4/3 മടങ്ങാണ്. അതിന്റെ ഉയരം അതിന്റെ നീളത്തിന്റെ പകുതിയാണ്. ബോക്സിന്റെ വ്യാപ്തം 1536 ആണെങ്കിൽ, ബോക്സിന്റെ നീളം എന്താണ്?

ഒരു ഫാക്ടറി പ്രതിദിനം 120000 പെൻസിലുകൾ നിർമ്മിക്കുന്നു. സിലിണ്ടർ ആകൃതിയിൽ ഉള്ള പെൻസിലുകൾക്ക്‌ ഓരോന്നിനും 25 സെന്റീമീറ്റർ നീളവും ബേസിന്റെ ചുറ്റളവ് 1.5 സെന്റിമീറ്ററുമാണ്. ഒരു ദിവസം കൊണ്ട് നിർമ്മിക്കുന്ന പെൻസിലുകളുടെ വളഞ്ഞ പ്രതലങ്ങൾക്ക് 0.05 dm² രൂപ നിരക്കിൽ നിറം നൽകുന്നതിനുള്ള ചെലവ് നിർണ്ണയിക്കുക.

42 മീറ്റർ വ്യാസമുള്ള ഒരു വൃത്താകൃതിയിലുള്ള പുൽത്തകിടിയ്ക്ക് ചുറ്റും 3 മീറ്റർ വീതിയുള്ള പാതയുണ്ട്. ഒരു ചതുരശ്ര മീറ്ററിന് 7 രൂപ നിരക്കിൽ പാത കരിങ്കല്ല് ഇടുന്നതിനുള്ള ചെലവ് കണ്ടെത്തുക.

ഒരു ത്രികോണത്തിന്റെ മൂന്ന് വശങ്ങളുടെയും നീളം 5:12:13 എന്ന അനുപാതത്തിലാണ്. ഈ ത്രികോണത്തിന്റെ ഏറ്റവും വലിയ വശവും ഈ ത്രികോണത്തിന്റെ ഏറ്റവും ചെറിയ വശവും തമ്മിലുള്ള വ്യത്യാസം 1.6 സെന്റീമീറ്ററാണ്. ത്രികോണത്തിന്റെ വിസ്തീർണ്ണം കണ്ടെത്തുക ?

ഒരേ ചുറ്റളവുള്ള ഒരു സമചതുരത്തിന്റെ വിസ്തീർണ്ണവും ഒരു വൃത്തത്തിന്റെ വിസ്തീർണ്ണവും തമ്മിലുള്ള അനുപാതം ഇതാണ്: