മീനു തന്റെ യാത്രയുടെ ¾ ഭാഗം ബസ്സിലും ബാക്കിയുള്ള 5 കി.മീ. ഓട്ടോയിലുമാണ് സഞ്ചരിച്ചത് എങ്കിൽ മീനു ആകെ എത്ര കിലോമീറ്റർ യാത്ര ചെയ്തു ?

മീനു തന്റെ യാത്രയുടെ 3/4 ഭാഗം ബസ്സിലും ബാക്കിയുള്ള 5 കി.മീ. ഓട്ടോയിലുമാണ് സഞ്ചരിച്ചത്. എങ്കിൽ മീനു ആകെ എത്ര കിലോമീറ്റർ യാത്ര ചെയ്തു ?

ഒരു ചക്രത്തിന് 50/π സെ.മീ വ്യാസം ഉണ്ട്. ഈ വാഹനം 72 കി.മീ./മണിക്കൂർ വേഗതയിൽ സഞ്ചരിക്കുകയാണെങ്കിൽ 1 സെക്കന്റ് സമയം കൊണ്ട് വാഹനത്തിന് ചക്രം എത്ര തവണ പൂർണ്ണമായി കറങ്ങിയിരിക്കും  ?

സമിർ 200 മി. ഓടുവാനായി 24 സെക്കന്റെ എടുത്തു. സമിറിന്റെ സ്പീഡ് എത്ര ?

ഒരാൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയുള്ള കാറിൽ 8 മണിക്കൂർ യാത്ര ചെയ്തു, തിരിച്ച് മണിക്കുറിൽ 40 കിലോമീറ്റർ വേഗതയിലാണ് യാത്ര ചെയ്തതെങ്കിൽ മടക്ക യാത്രയ്ക്കടുത്ത സമയം എത് മണിക്കുർ ?

ഒരു കാറിന്റെ വേഗത മണിക്കൂറിൽ 60 കി.മീ. ആയാൽ ആ കാർ 4 മണിക്കൂർ കൊണ്ട് സഞ്ചരിച്ച ദൂരം എത്ര ?

ഒരാൾ A -യിൽ നിന്ന് B-യിലേക്ക് സ്കൂട്ടറിൽ 40 കി.മി. മണിക്കൂർ വേഗതയിൽ സഞ്ചരിച്ച് അരമണിക്കൂർ കൊണ്ട് B -യിൽ എത്തിച്ചേർന്നു. എങ്കിൽ A -യിൽ നിന്നും B-യിലേക്കുള്ള ദൂരം എത്ര ?

100 കി.മീ. ദൂരം 4 മണിക്കൂർ കൊണ്ട് യാത്ര ചെയ്യുന്ന ഒരു കാറിന്റെ വേഗതയെന്ത് ?

ഒരു വാഹനം ആകെ ദൂരത്തിന്റെ ആദ്യ പകുതി 20 km/hr വേഗതയിലും ബാക്കി ദൂരം 80 km/hr വേഗതയിലും സഞ്ചരിച്ചാൽ ശരാശരി വേഗത ?

ഒരാൾ തന്റെ കൂട്ടുകാരനെ കാണാൻ എറണാകുളത്ത് പോയി, ബസ്സിലാണ് യാത്ര, ശരാശരി 30 കി.മീ.മണിക്കുർ വേഗത്തിലായിരുന്നു സഞ്ചരിച്ചത്; തീരിച്ചു വരാൻ ഒരു കാർ കിട്ടി. ശരാശരി വേഗം60 കി.മീ / മണിക്കുർ, മൊത്തം യാത്രയുടെ ശരാശരി വേഗം എത്ര ?

60 കി. മീ. മണിക്കുർ ഒരേ വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ 4 മണിക്കൂർ കൊണ്ട് എത്ര ദൂരംസഞ്ചരിക്കും ?

രാമു തന്റെ ജോലിസ്ഥലത്തുനിന്നും 200 km അകലെയുള്ള വീട്ടിലെത്തി അമ്മയോടു പറഞ്ഞു. “ഞാൻ യാത്രയുടെ വേഗത 10 km കൂടി വർദ്ധിപ്പിച്ചിരുന്നുവെങ്കിൽ ഒരു മണിക്കൂർ മുമ്പ് വീട്ടിൽ എത്താമായിരുന്നു'' എങ്കിൽ രാമു സഞ്ചരിച്ച വേഗത എത്ര ?

മണിക്കുറിൽ 90 കിലോമീറ്റർ വേഗത്തിൽ ഓടുന്ന ഒരു വാഹനം 1 മിനിട്ടിൽ എത്ര ദൂരം ഓടും ?

A man complete a journey in 10 hours. He travels first half of the journey at the rate of 21 km/hr and second half at the rate of 24 km/hr. Find the total journey in km :

54 km/hr വേഗത്തിൽ സഞ്ചരിക്കുന്ന 140 മീ നീളമുള്ള ട്രെയിൻ 160 മീ നീളമുള്ള പാലം കടന്നു പോകാൻ എത്ര സമയം എടുക്കും ?

30 Km/hr വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു കാറിന്റെ 1/3 വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരാൾക്ക് 6 മിനിറ്റ് കൊണ്ട് എത്ര ദൂരം സഞ്ചരിക്കാൻ കഴിയും ?

36 Km/hr വേഗത്തിൽ സഞ്ചരിക്കുന്ന ഒരു കാർ സെക്കൻഡിൽ എത്ര ദൂരം സഞ്ചരിക്കും ?

15 km/hr വേഗത്തിൽ സഞ്ചരിക്കുന്ന ഒരാൾ ഒരു പാലം 3 മിനിറ്റ് കൊണ്ട് കടന്നാൽ പാലത്തിന്റെ നീളം ?

ഒരാൾ A യിൽ നിന്ന് B യിലേക്ക് 20 km/hr വേഗത്തിലും, B യിൽ നിന്ന് A യിലേക്ക് 30km/hr വേഗത്തിലും സഞ്ചരിച്ചാൽ അയാളുടെ ശരാശരി വേഗം എത്ര ?

ഒരാൾ A യിൽ നിന്ന് Bയിലേക്ക് 60 km/hr വേഗത്തിലും B യിൽ നിന്ന് A യിലേക്ക് 40 km/hr വേഗത്തിലും സഞ്ചരിച്ചാൽ ആകെ യാത്രയുടെ ശരാശരി വേഗം ?

സന്ദീപ് 100 മീ. ദൂരം 12 സെക്കൻഡിലും, സനോജ് 12.5 സെക്കൻഡിലും ഓടും എന്നാൽ സന്ദീപ് ഫിനിഷ് ചെയ്യുമ്പോൾ സനോജ് എത്ര പിന്നിലായിരിക്കും ?

155 മീ, 125 മീ. നീളമുള്ള രണ്ട് തീവണ്ടികൾ സമാന്തരപാതകളിൽ 76km/hr, 58km/hr വേഗത്തിൽ സഞ്ചരിക്കുന്നു. ഇവ പരസ്പരം കടന്നുപോകാൻ എത സമയം വേണം ?

72 കി/മണിക്കൂർ എന്നത് എത മീറ്റർ/സെക്കൻഡ് ആണ് ?

രണ്ട് കാറുകൾ ഒരു സ്ഥലത്ത് നിന്നും വിപരീത ദിശയിലേക്ക് 70km/hr, 50km/hr വേഗത്തിലും സഞ്ചരിക്കുന്നു. എങ്കിൽ അവതമ്മിലുള്ള അകലം 60 km ആകാൻ എത്ര സമയം എടുക്കും?

ഒരു സ്ഥലത്തുനിന്ന് പുറപ്പെടുന്ന രണ്ട് ആളുകൾ 10 km/hr വേഗത്തിലും, 8 km/hr വേഗത്തിലും വിപരീതദിശകളിൽ സഞ്ചരിക്കുന്നു. എങ്കിൽ 5 മണിക്കൂർകൊണ്ട് അവർ സഞ്ചരിച്ച ആകെ ദൂരം?

50 km/hr വേഗത്തിൽ സഞ്ചരിക്കുന്ന കാർ A യിൽ നിന്നും B യിലെത്താൻ 3 മണിക്കൂർ 15 മിനിറ്റ് എടുത്താൽ A യും B യും തമ്മിലുള്ള അകലം.

ഒരു കാറിന്റെ ചക്രത്തിന് 50 സെ.മീ. വ്യാസം ഉണ്ട്. ഈ വാഹനം 72 കി. മീ. മണിക്കുർ വേഗത്തിൽ സഞ്ചരിക്കുകയാണെങ്കിൽ 1 സെക്കൻഡ് സമയംകൊണ്ട് വാഹനത്തിന്റെ ചകം എത്ര തവണ പൂർണമായി കറങ്ങിയിരിക്കും?

ഒരു കുട്ടി സെക്കന്റിൽ 5 മീറ്റർ എന്ന തോതിൽ സൈക്കിൾ ചവിട്ടുന്നു. എങ്കിൽ സൈക്കിളിന്റെ വേഗത എത്ര ?

രാജുവിന്റെ ബോട്ട് 30 കിലോമീറ്റർ വടക്കോട്ടും പിന്നീട് 40 കിലോമീറ്റർ പടിഞ്ഞാറോട്ടും ഓടിച്ചു . ഇപ്പോൾ പുറപ്പെട്ട സ്ഥലത്ത് നിന്ന് എത്ര ദൂരെയാണ് ബോട്ട് നിൽക്കുന്നത്?

സ്കൂട്ടറിൽ 36 കി.മീ. വേഗതയിൽ സഞ്ചരിച്ച് 4 മണിക്കൂർ കൊണ്ട് സ്കൂളിലെത്തുന്ന അദ്ധ്യാപകൻ 3 മണിക്കൂർ കൊണ്ട് സ്കൂളിലെത്തണമെങ്കിൽ സ്കൂട്ടറിന്റെ വേഗം എത്ര കിലോമീറ്റർ ആക്കണം?

A bus travels 66km at an average speed of 33 km/hr and again travels 40km at an average speed of 40km/hr. Average speed of the bus for the entire trip is?

Two trains of equal length are running on parallel lines in the same direction at 46 km/hr. and 36 km/hr. The faster train passes the slower train in 36 seconds. Find the length of each train.

ഒരു വസ്തു 4 സെക്കന്റിൽ 30 മീ, സഞ്ചരിക്കുന്നു. തുടർന്ന് 6 സെക്കന്റിൽ മറ്റൊരു 70 മീ. സഞ്ചരിക്കുന്നു. വസ്തുവിന്റെ ശരാശരി വേഗത എന്താണ്?

ഒരു തീവണ്ടിയുടെ ശരാശരി വേഗത 120 കി.മീ/മണിക്കൂര്‍ ആണ്‌. അതിന്റെ വേഗത 160 കി.മീ/മണിക്കൂര്‍ ആയിരുന്നുവെങ്കില്‍ യാത്ര 1 1⁄2 മണിക്കൂര്‍ നേരത്തെ പൂര്‍ത്തിയാക്കാമായിരുന്നു. എങ്കിൽ തീവണ്ടി സഞ്ചരിച്ച ദൂരം ഏത്ര?

ഒരു സൈക്കിളിന്റെ വേഗത 8 മീറ്റര്‍/സെക്കന്‍റ്‌ ആണ്. അതേ വേഗതയി‌ല്‍ സഞ്ചരിക്കുകയാണെങ്കില്‍ ആ സൈക്കിൾ 1 1⁄4 മണിക്കൂര്‍ കൊണ്ട്‌ എത്ര ദൂരം സഞ്ചരിക്കും?

ഒരു ബസ് 10 m/s വേഗതയിൽ നീങ്ങുന്നു. ഒരു സ്കൂട്ടർ 100 സെക്കൻഡിൽ ബസിനെ മറികടക്കാൻ ആഗ്രഹിക്കുന്നു. ബസ് സ്കൂട്ടറിൽ നിന്ന് 1 കിലോമീറ്റർ അകലെയാണെങ്കിൽ, സ്കൂട്ടർ എത്ര സ്പീഡിൽ ബസിനെ പിന്തുടരണം?

ഒരേ നീളമുള്ള രണ്ട് ട്രെയിനുകൾ യഥാക്രമം മണിക്കൂറിൽ 46 കിലോമീറ്ററും മണിക്കൂറിൽ 36 കിലോമീറ്ററും വേഗതയിൽ ഒരേ ദിശയിലേക്ക് നീങ്ങുന്നു. വേഗതയേറിയ ട്രെയിൻ 36 സെക്കൻഡിനുള്ളിൽ വേഗത കുറഞ്ഞ ട്രെയിനിനെ മറികടക്കുന്നു. ഓരോ ട്രെയിനിന്റെയും നീളം എത്രയാണ്?

രാവിലെ 9 മണിക്ക് സ്റ്റേഷൻ A യിൽ നിന്ന് സ്റ്റേഷൻ B യിലേക്ക് മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ, ഒരു ട്രെയിൻ പുറപ്പെടുന്നു. 2 മണിക്കൂറിന് ശേഷം, മറ്റൊരു ട്രെയിൻ സ്റ്റേഷൻ B യിൽ നിന്ന് സ്റ്റേഷൻ A യിലേക്ക് മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയിൽ പുറപ്പെടുന്നു. രണ്ട് സ്റ്റേഷനുകൾ തമ്മിലുള്ള ദൂരം 320 കിലോമീറ്ററാണെങ്കിൽ, ഏത് സമയത്താണ് ട്രെയിനുകൾ ഒരുമിച്ചെത്തുന്നത്?