Question: 1

നക്കവാരം എന്ന് പുരാതനകാലത്ത് അറിയപ്പെട്ടിരുന്ന ദ്വീപ്?

Aഅയര്‍ലാന്‍റ്

Bനിക്കോബാര്‍

Cആന്‍ഡമാന്‍

Dഗ്രീന്‍ലാന്റ്‌

Answer:

B. നിക്കോബാര്‍

Question: 2

ജാർഖണ്ഡിലെ ഝാറിയ പ്രദേശം ഏതിന്റെ ഉത്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aപെട്രോളിയം

Bസ്വർണ്ണം

Cകൽക്കരി

Dചെമ്പ്

Answer:

C. കൽക്കരി

Question: 3

അമ്മയുടെയും മകളുടെയും വയസ്സുകളുടെ തുക 49 ആണ്. 7 വർഷം മുൻപ് അമ്മയുടെ വയസ്സ് മകളുടെ വയസ്സിന്റെ 4 മടങ്ങ് ആയിരുന്നു. എന്നാൽ അമ്മയുടെ ഇപ്പോഴത്തെ വയസ്സ് എത്ര ?

A40

B45

C30

D35

Answer:

D. 35

Explanation:

7 വർഷം മുൻപ് , മകളുടെ പ്രായം x എന്നെടുത്തൽ അമ്മയുടെ പ്രായം = 4x ഇപ്പോഴത്തെ പ്രായത്തിന്റെ തുക = 49 5x + 14 = 49 5x = 35 x = 7 7 വർഷം മുൻപ് അമ്മയുടെ പ്രായം = 7 × 4 = 28 അമ്മയുടെ ഇപ്പോഴത്തെ പ്രായം = 28 + 7 = 35

Question: 4

മാനഭംഗക്കേസുകളിൽ നിയമപരമായി നൽകാവുന്ന ശിക്ഷകളെക്കുറിച്ച് പഠിക്കാനായി ഇന്ത്യ ഗവൺമെൻറ്റ് നിയമിച്ച കമ്മീഷൻറ്റെ ചെയർമാൻ ആര്?

Aജസ്റ്റിസ് ജെ.എസ് വർമ്മ

Bജസ്റ്റിസ് കെ. ജി. ബാലകൃഷ്ണൻ

Cജസ്റ്റിസ് എസ്. രാജേന്ദ്രബാബു

Dജസ്റ്റിസ് ലളിത് മോഹൻ ശർമ്മ

Answer:

A. ജസ്റ്റിസ് ജെ.എസ് വർമ്മ

Question: 5

കേരള സംഗീതത്തിന്റെ അഗസ്റ്റിൻ യുഗം എന്നറിയപ്പെടുന്നത് ആരുടെ കാലഘട്ടമാണ് ?

Aമാർത്താണ്ഡ വർമ്മ

Bറാണി ഗൗരി പാർവതി ഭായ്

Cആയില്യം തിരുനാൾ

Dസ്വാതി തിരുനാൾ

Answer:

D. സ്വാതി തിരുനാൾ

Question: 6

Most of the bananas in the basket ______ ripen .

Aare

Bis

Cwas

Dhas

Answer:

A. are

Explanation:

Most നു ശേഷം countable noun ആണെങ്കിൽ plural verb ഉം. Uncountable noun ആണെങ്കിൽ singular verb ഉം എഴുതണം. എവിടെ bananas countable noun ആണ്. അതുകൊണ്ടു plural verb ആയ 'are' വന്നു.

Question: 7

300 -നും 500 -നും ഇടയിൽ 7 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകളുണ്ട് ?

A29

B28

C30

D27

Answer:

A. 29

Explanation:

300 നു ശേഷമുള്ള 7 ന്റെ ഗുണിതം = 301
500 ന് താഴെയുള്ള 7 ന്റെ ഗുണിതം = 497
ആദ്യ പദം 301 , അവസാന പദം 497 ആയ സമാന്തര ശ്രേണിയിലെ പദങ്ങളുടെ എണ്ണം = (tnt1)d+1\frac {(tn - t1 )}d + 1 

=  (497301)7+1\frac {(497 - 301 )}7 + 1  =  1967+1\frac {196}7 + 1  = 29

Question: 8

One who studies statistics of the population:

ADermatographis

BDemographist

CDermatologist

DNone of these

Answer:

B. Demographist

Explanation:

Demographist: a scientist who studies the growth and density of populations and their vital statistics.

Question: 9

രാത്രികാലങ്ങളിൽ വഴിയിൽ ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും വേണ്ടി കേരള പോലീസ് ആരംഭിച്ച പദ്ധതി ?

Aജനമൈത്രി

Bസൈബര്‍ ഡോം

Cനിഴൽ

Dകാവൽ

Answer:

C. നിഴൽ

Question: 10

അർത്ഥമെഴുതുക -അളി

Aവണ്ട്

Bസ്നേഹം

Cപകർച്ച

Dതോഴി

Answer:

A. വണ്ട്

Question: 11

വീടുവിട്ടു താമസിക്കുന്നത്

Aപ്രാപഞ്ചികം

Bപിപാസ

Cശാരീരികം

Dപ്രവാസനം

Answer:

D. പ്രവാസനം

Question: 12

അകത്തൊതുക്കുക എന്ന ശൈലിയുടെ അർത്ഥം എന്ത്

Aമനസ്സിൽ വെറുപ്പും പുറമേ സ്നേഹവും

Bഉള്ളിൽ അടക്കുക

Cഉള്ളിലുള്ളത് മുഖത്ത് പ്രതിഫലിക്കും

Dഭക്ഷണം കഴിക്കുക

Answer:

B. ഉള്ളിൽ അടക്കുക

Question: 13

നന്നൂൽ എന്ന വാക്കിലെ സന്ധിയേത്

Aലോപാസന്ധി

Bആഗമസന്ധി

Cദിത്വസന്ധി

Dആദേശസന്ധി

Answer:

D. ആദേശസന്ധി

Explanation:

നല് + നൂൽ = നന്നൂൽ , ഇവിടെ നല് എന്ന വാക്കിലെ ല് എന്ന വർണം നഷ്ടപ്പെടുന്നു , നന്നൂൽ എന്ന വാക്കിൽ ന് എന്ന വർണം പുതുതായിട്ട് വരുന്നു . അതുകൊണ്ട് ആദേശസന്ധി

Question: 14

Identify the correctly spelt word:

Avicissitude

Bviccissitude

Cviccisitude

Dvicisitude

Answer:

A. vicissitude

Explanation:

vicissitude=പരിവര്‍ത്തനം

Question: 15

അനേകം എന്ന വാക്കിന്റെ വിപരീത പദം ഏത്

Aഏകം

Bകുറെ

Cഒത്തിരി

Dകളവ്

Answer:

A. ഏകം

Question: 16

Hard working people always succeed ..... whatever they do.

Aover

Bon

Cwith

Din

Answer:

D. in

Explanation:

succeed എന്ന വാക്കിന് ശേഷം in എന്ന preposition ഉപയോഗിക്കുന്നു.

Question: 17

Cycling keeps Sandeep fit and strong, _____ ?

ADoesn't he ?

BDoesn't it?

CDoes it?

DDoes he ?

Answer:

B. Doesn't it?

Explanation:

ഇവിടെ sentenceൽ മെയിൻ verb നെ split ചെയ്യണം . 'keeps' split ചെയ്യുമ്പോൾ does + keep എന്നാകും . ഇതിൽ നിന്ന് auxiliary verb ആയ does വെച് എഴുതണം . Question positive ആയതുകൊണ്ട് tag negative ഉപയോഗിക്കണം .

Question: 18

A : B = 3 : 4 B : C = 6 : 9 ആയാൽ A : B : C എത്ര ?

A3 : 6 : 1

B3 : 4 : 6

C6 : 9 : 8

D6 : 8 : 9

Answer:

B. 3 : 4 : 6

Explanation:

A ∶ B = (3 ∶ 4) ×3 = 9 ∶ 12 B ∶ C = (6 ∶ 9) × 2 = 12 ∶ 18 അനുപാതം A ∶ B ∶ C ആണ് ⇒ A ∶ B ∶ C = 9 ∶ 12 ∶ 18 A ∶ B ∶ C = 3 ∶ 4 ∶ 6

Question: 19

സുനിതയുടെ റാങ്ക് മുകളിൽ നിന്ന് 18-ാമതും താഴെ നിന്ന് 17-ാമതുമാണെങ്കിൽ ആ ക്ലാസ്സിൽ മൊത്തംഎത്ര കുട്ടികൾ ഉണ്ട്?

A34

B33

C36

D35

Answer:

A. 34

Explanation:

ആകെ കുട്ടികൾ = (മുകളിലെ സ്ഥാനം + താഴത്തെ സ്ഥാനം) - 1 18 + 17 -1 = 34

Question: 20

പൂരിപ്പിക്കുക.adb-ac-da-cddcb-dbc-cdba

Abccba

Bcbbaa

Cccbba

Dbbcad

Answer:

B. cbbaa

Explanation:

adb-ac-da-cddcb-dbc-cdba എന്ന ശ്രേണിയിൽ , 4 സ്ഥാനങ്ങളിൽ abcd എന്നീ അക്ഷരങ്ങൾ സ്ഥാനം തെറ്റി നൽകിയിരിക്കുന്നു ആദ്യ നാല് സത്യങ്ങളിൽ a , b , d ഉള്ളത് കൊണ്ട് c ആയിരിക്കും മിസ്സിംഗ് ലെറ്റർ . അങ്ങനെ നോക്കിയാൽ cbbaa ആയിരിക്കും ഉത്തരം

Question: 21

MQ: 13 11 :: HJ : ?

A19 17

B18 16

C8 10

D16 18

Answer:

B. 18 16

Explanation:

There 26 is letter number. From the total subtract corresponding numberical value of given alphabet.; M= 26 - 13 = 13, Q = 26 - 15 = 11 H= 26 - 8 = 18, J = 26 - 10 = 16

Question: 22

Fill in the blank with a suitable Article .The project will be completed within____ year.

Aa

Ban

Cthe

Dnone of these

Answer:

A. a

Explanation:

The word year begins with a vowel but has a consonantal sound, so a is used.

Question: 23

20 നും 40നും ഇടയ്ക്കുള്ള അഭാജ്യസംഖ്യകളുടെ ശരാശരി _____ ആണ്.

A20

B30

C25

D35

Answer:

B. 30

Explanation:

23,29,31,37 ശരാശരി = (23 + 29 + 31 + 37)/4 = 120/4 = 30

Question: 24

ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമത വിഹാരമായ 'തവാങ് ' സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

Aഹിമാചൽ പ്രദേശ്

Bഅരുണാചൽ പ്രദേശ്

Cബീഹാർ

Dഉത്തർ പ്രദേശ്

Answer:

B. അരുണാചൽ പ്രദേശ്

Question: 25

തേനീച്ചയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?

Aഫോർമിക് ആസിഡ്

Bഹുമിക് അസിഡ്

Cസെറോട്ടിക് acid

Dകാപ്രിക് ആസിഡ്

Answer:

A. ഫോർമിക് ആസിഡ്

Question: 26

രാഷ്‌ട്രപതി തിരഞ്ഞെടുപ്പിനെപ്പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

A54

B55

C58

D61

Answer:

A. 54

Question: 27

ഒരു നിശ്ചിത തുക A ക്കും B ക്കുമായി 4 : 12 എന്ന അനുപാതത്തിൽ വിഭജിച്ചാൽ ആകെ തുകയുടെ എത്ര ഭാഗമായിരിക്കും B ക്ക് ലഭിക്കുക ?

A2/3

B3/4

C4/7

D3/5

Answer:

B. 3/4

Explanation:

A = 4x B = 12x Total = 16x B ക്ക് ലഭിക്കുന്ന ഭാഗം = 12x/16x = 3/4

Question: 28

ഐക്യരാഷ്ട്രസഭ ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച മാർഗ്ഗരേഖകൾ ഉൾക്കൊള്ളുന്ന പ്രമേയം ആദ്യമായി അംഗീകരിച്ച വർഷം ഏത്?

A1986

B1985

C1980

D1991

Answer:

B. 1985

Explanation:

ലോക ഉപഭോക്തൃ അവകാശ ദിനം- മാർച്ച് 15 ദേശീയ ഉപഭോക്ത്ര ദിനം - ഡിസംബർ 24 ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം -1986

Question: 29

മാംഗ്ലോയ്‌ഡ്സ് കൂടുതലായി കാണപ്പെടുന്നത് എവിടെ ?

Aവടക്ക്-പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിൽ

Bതെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ

Cവടക്ക്-കിഴക്കൻ ആഫ്രിക്കയിൽ

Dതെക്കേ അമേരിക്കയിൽ

Answer:

B. തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ

Explanation:

• തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ ചൈന, ജപ്പാൻ, കൊറിയ തുടങ്ങിയ രാജ്യങ്ങളിലാണ് മാംഗ്ലോയ്‌ഡ്സ് കൂടുതലായി കാണപ്പെടുന്നത്. • ആഫ്രിക്കയിലാണ് നീഗ്രോയ്ഡ്സ് ഏറ്റവുമധികം കാണപ്പെടുന്നത്. • വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലാണ് കോക്കസോയ്ഡ് വംശജർ ഏറ്റവുമധികം ഉള്ളത്. • ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലാണ് ആസ്ട്രലോയ്ഡ്സ് ഉള്ളത്.

Question: 30

കേരളത്തിൽ ആദ്യമായി സൈബർ കേസ് റജിസ്റ്റർ ചെയ്തത് എവിടെ ?

Aഎറണാകുളം

Bകോഴിക്കോട്

Cമലപ്പുറം

Dപത്തനംതിട്ട

Answer:

D. പത്തനംതിട്ട

Question: 31

നെപ്പോളിയൻ ബോണപ്പാർട്ട് ഫ്രാൻസിൻ്റെ ചക്രവർത്തിയായി സ്വയം പ്രഖ്യാപിച്ചത് ഏത് വർഷം ?

A1799

B1802

C1804

D1800

Answer:

C. 1804

Question: 32

A , B എന്നിവരുടെ വയസ്സിന്റെ റേഷ്യാ 5 : 4 ആണ്. 5 വർഷം കഴിഞ്ഞാൽ അത് 10 : 9 ആവും. എന്നാൽ A യുടെ വയസ്സ് ഇന്ന് എത്ര ?

A10

B15

C5

D4

Answer:

C. 5

Explanation:

A യുടെ വയസ്സ് = 5x B യുടെ വയസ്സ് = 4x 5 വർഷം കഴിഞ്ഞാൽ, (5x + 5)/ (4x + 5) = 10/9 ⇒ 45x + 45 = 40x + 50 5x = 5 x = 1 A യുടെ വയസ്സ് = 5x = 5

Question: 33

കേരള പട്ടിക ജാതി - പട്ടിക വർഗ്ഗ കമ്മീഷൻ്റെ ആസ്ഥാമായ അയ്യങ്കാളി ഭവൻ സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?

Aകോഴിക്കോട്

Bതൃശൂർ

Cതിരുവനന്തപുരം

Dഎറണാകുളം

Answer:

C. തിരുവനന്തപുരം

Question: 34

2021ലെ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ നോർമൻ ബോർലോഗ് പുരസ്കാരം നേടിയത് ആര് ?

Aപ്രശാന്ത് കുമാർ

Bകാജൽ ചക്രവർത്തി

Cഡോ:പി.വിജയഗോപാൽ

Dകെ.കെ.ജോഷി

Answer:

B. കാജൽ ചക്രവർത്തി

Explanation:

അഞ്ചു വർഷത്തിലൊരിക്കൽ മാത്രം നൽകുന്ന ഈ പുരസ്‌കാരത്തിന് 10 ലക്ഷം രൂപയാണ് സമ്മാനം,കൂടാതെ 5 വർഷത്തേക്ക് ഒന്നര കോടി രൂപ ഗവേഷണ ഗ്രാന്റും ലഭിക്കും. കടൽ പായലിൽ നിന്ന് ഔഷധ നിർമ്മാണത്തിനുള്ള കണ്ടുപിടിത്തത്തിനാണ് പുരസ്കാരം ലഭിച്ചത്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) പ്രിൻസിപ്പൽ സയന്റിസ്റ്റ്

Question: 35

നേപ്പിയർ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്ത തിരുവിതാംകൂർ ഭരണാധികാരി ആര് ?

Aസ്വാതി തിരുനാൾ

Bആയില്യം തിരുനാൾ

Cഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

Dശ്രീമൂലം തിരുനാൾ

Answer:

B. ആയില്യം തിരുനാൾ

Explanation:

 • കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിലാണ് നേപ്പിയർ മ്യൂസിയം സ്ഥിതി ചെയ്യുന്നത്.
 • ഇത് സ്ഥാപിക്കപ്പെട്ടത് 1855ലാണ്.
 • 1874 ൽ ഇതിന്റെ പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടത്തിന്റെ അടിത്തറ പണിതു.
 • പുതിയ കെട്ടിടം 1866 മുതൽ 1872 വരെ മദ്രാ‍സ് സർക്കാറിന്റെ ഗവർണ്ണറായിരുന്ന നേപ്പിയർ പ്രഭുവിന്റെ പേരിൽ നാമകരണം ചെയ്തു.
 • തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ആയില്യം തിരുനാൾ ആണ് മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.

Question: 36

സ്ത്രീധന നിരോധന നിയമപ്രകാരം സ്ത്രീധനം ആവശ്യപ്പെടുന്നതിനുള്ള ശിക്ഷയെന്ത് ?

Aആറുമാസം മുതൽ രണ്ടുവർഷം വരെ തടവ്

Bപതിനായിരം രൂപവരെ പിഴ

Cഇവരണ്ടും

Dഇതൊന്നുമല്ല

Answer:

C. ഇവരണ്ടും

Question: 37

സ്ത്രീലിംഗം എഴുതുക : മനുഷ്യൻ

Aമനുഷി

Bമാനുഷ

Cമാനുഷിക

Dമാനുഷ്യ

Answer:

A. മനുഷി

Question: 38

അജരം - പര്യായ പദമേത് ?

Aആന

Bകുറുക്കൻ

Cകുതിര

Dആട്

Answer:

C. കുതിര

Question: 39

പത്തനം എന്ന വാക്കിന്റെ സമാന പദം ഏത്?

Aപട്ടണം

Bപ്രദേശം

Cപ്രതിജ്ഞ

Dപ്രസ്താവന

Answer:

A. പട്ടണം

Question: 40

താഴെ പറയുന്നതിൽ മിന്റോ മോർലി റിഫോംസുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?

1) സെൻട്രൽ , പ്രൊവിൻഷ്യൽ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗസംഖ്യ വർദ്ധിപ്പിച്ചു

2) സെൻട്രൽ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗസംഖ്യ 16 ൽ നിന്നും 25 ആയി വർദ്ധിപ്പിച്ചു 

3) മുസ്ലിം വിഭാഗങ്ങളിക്ക് പ്രത്യേക നിയോജകമണ്ഡലങ്ങൾ ഏർപ്പെടുത്തി 

A1

B2

C1 , 3

Dഇവയെല്ലാം

Answer:

C. 1 , 3

Explanation:

സെൻട്രൽ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗസംഖ്യ 16 ൽ നിന്നും 60 ആയാണ് വർധിപ്പിച്ചത്

Question: 41

കേരളത്തിൽ എത്ര മുൻസിപ്പാലിറ്റികളാണുള്ളത് ?

A52

B68

C87

D98

Answer:

C. 87

Question: 42

12 വയസ്സിൽ താഴെയുള്ള സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുന്നത് കുറ്റകരമാക്കുന്ന വകുപ്പ് ഏതാണ് ?

A375 A

B375 DA

C376 A

D376 DB

Answer:

D. 376 DB

Question: 43

അന്യായമായ തടഞ്ഞുവെക്കലിനുള്ള ശിക്ഷ 1 വർഷത്തെ തടവോ 1000 രൂപ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും ഒരുമിച്ചോ ലഭിക്കുമെന്ന് പറയുന്ന വകുപ്പ് ഏതാണ് ?

A341

B341 A

C342

D343 A

Answer:

C. 342

Question: 44

ഇന്ത്യൻ ശിക്ഷ നിയമത്തിനും മറ്റ് നിയമങ്ങൾക്കും കീഴിലുള്ള കുറ്റകൃത്യങ്ങളും വിചാരണയും ദി കോഡ് ഓഫ് ക്രിമിനൽ പ്രോസിഡ്യുയറിൽ ഏത് സെക്ഷനിലാണ് പറയുന്നത് ?

Aസെക്ഷൻ 4

Bസെക്ഷൻ 5

Cസെക്ഷൻ 6

Dസെക്ഷൻ 7

Answer:

A. സെക്ഷൻ 4

Question: 45

പോലീസ് ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകാനുള്ള നോട്ടീസ് നൽകിയിട്ടും ഹാജരാകാതിരുന്നാൽ അവരെ പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റ് ചെയ്യാം എന്ന് പറയുന്ന സെക്ഷൻ ഏതാണ് ?

Aസെക്ഷൻ 40

Bസെക്ഷൻ 40 D

Cസെക്ഷൻ 41 A

Dസെക്ഷൻ 42 A

Answer:

C. സെക്ഷൻ 41 A

Question: 46

സർക്കാർ ഉദ്യോഗസ്ഥനെതിരെ സമൻസ് അയക്കുന്നതിനെക്കുറിച്ച് പറയുന്ന സെക്ഷൻ ഏതാണ് ?

Aസെക്ഷൻ 66

Bസെക്ഷൻ 67

Cസെക്ഷൻ 68

Dസെക്ഷൻ 69

Answer:

A. സെക്ഷൻ 66

Question: 47

പോലീസ് സ്റ്റേഷനിൽ പൊതുജനങ്ങൾക്കുള്ള അവകാശങ്ങളെപ്പറ്റി പറയുന്ന സെക്ഷൻ ഏതാണ് ?

Aസെക്ഷൻ 6

Bസെക്ഷൻ 7

Cസെക്ഷൻ 8

Dസെക്ഷൻ 9

Answer:

C. സെക്ഷൻ 8

Question: 48

ഒരു ട്രാഫിക് ചിഹ്നത്തിന്റെ ദൃശ്യതയെയോ പാരായണ ക്ഷമതയെയോ കുറച്ചുകൊണ്ട് വികൃതമാക്കുകയോ മറയ്ക്കുകയോ ചെയ്താലുള്ള ശിക്ഷ നടപടി എന്താണ് ? 

Aഒരു വർഷം വരെയാകാവുന്ന തടവ് അല്ലെങ്കിൽ 10000 രൂപ പിഴ

B6 മാസം വരെയാകാവുന്ന തടവ് അല്ലെങ്കിൽ 500 രൂപ പിഴ

Cഒരു വർഷം വരെയാകാവുന്ന തടവ് അല്ലെങ്കിൽ 5000 രൂപ പിഴ

D6 മാസം വരെയാകാവുന്ന തടവ് അല്ലെങ്കിൽ 100 രൂപ പിഴ

Answer:

C. ഒരു വർഷം വരെയാകാവുന്ന തടവ് അല്ലെങ്കിൽ 5000 രൂപ പിഴ

Question: 49

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ? 

i) അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്‌സൈഡ് മാറ്റങ്ങൾ രേഖപ്പെടുത്തുന്ന ഗ്രാഫ് ആണ് കീലിങ് കർവ് 

ii) അന്തരീക്ഷ വായുവിന്റെ 97% സ്ഥിതി ചെയ്യുന്നത് ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം 29 കിലോമീറ്റർ ഉയരം വരെയാണ് 

iii) അന്തരീക്ഷത്തിൽ കാണപ്പെടുന്ന പൊടിപടലങ്ങളാണ് എയ്റോസോളുകൾ 

Ai , ii ശരി

Bii , iii ശരി

Ci , ii , iii ശരി

Dഒന്നും ശരിയല്ല

Answer:

C. i , ii , iii ശരി

Question: 50

Set off means :-

Ato start a journey

Bstop a journey

Ccancel

Dthe end

Answer:

A. to start a journey

Explanation:

'Set off'  is a phrasal verb, which means:

 1. begin a journey
 2. make something start working
 3. make something explode
 4. cause something accidentally
 5. make someone/something look attractive
 6. make someone laugh/cry/talk a lot

 

Question: 51

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന മൗലിക അവകാശം ഏത്?

Aഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം

Bചൂഷണത്തിനെതിരെയുള്ള അവകാശം

Cസ്വാതന്ത്ര്യത്തിനുള്ള അവകാശം

Dസാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം

Answer:

D. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം

Question: 52

താഴെ പറയുന്നതിൽ മരണമൊഴി രേഖപ്പെടുത്താൻ അധികാരമുള്ള ഉദ്യോഗസ്ഥൻ ആരാണ് ?

1) മജിസ്‌ട്രേറ്റ് 

2) ഡോക്ടർ 

3) പോലീസ് ഓഫീസർ  

4) വില്ലജ് ഓഫീസർ 

A1 , 2

B2 , 3

C1, 4

D1 , 2 , 3

Answer:

D. 1 , 2 , 3

Question: 53

ഇന്ത്യൻ എവിഡൻസ് ആക്ടിലെ അദ്ധ്യായങ്ങളുടെ എണ്ണം എത്ര ?

A10

B11

C12

D13

Answer:

B. 11

Question: 54

ലോക എയ്ഡ്സ് ദിനവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ശരിയായത് കണ്ടെത്തുക:

i) 2021ലെ പ്രമേയം - "അസമത്വങ്ങൾ അവസാനിപ്പിക്കുക. എയ്ഡ്സ് അവസാനിപ്പിക്കുക"

ii) ഐക്യരാഷ്ട്ര സഭ 2030 ഓടുകൂടി എച്ച്ഐവി അണുബാധ ഇല്ലാതാക്കാന്‍ ലക്ഷ്യം വെക്കുന്നു.

iii) ആദ്യമായി എയ്ഡ്സ് ദിനം ആചരിച്ചത് 1987ലാണ്.

iv) ലോകാരോഗ്യ സംഘടന അടയാളപ്പെടുത്തിയ പതിനൊന്ന് ഔദ്യോഗിക ആഗോള പൊതുജനാരോഗ്യ കാമ്പെയ്‌നുകളിൽ ഒന്നാണ് ലോക എയ്ഡ്‌സ് ദിനം.

Ai, ii, iv എന്നിവ

Bi, ii, iii എന്നിവ

Ci,ii എന്നിവ

Dഎല്ലാം ശരിയാണ്

Answer:

A. i, ii, iv എന്നിവ

Explanation:

 • ലോകമെമ്പാടും എല്ലാ വർഷവും എച്ഐവീ/എയിഡ്സ് (HIV /AIDS) മഹാമാരിക്കെതിരേയുള്ള ബോധവൽക്കരണത്തിനായി ഡിസംബർ 1 ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു.
 • ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശാനുസരണം, ഐക്യരാഷ്ട്രസഭ 1988 ഡിസംബർ ഒന്ന് ആദ്യത്തെ ലോക എയിഡ്സ് ദിനമായി ആചരിച്ചു.
 • എയിഡ്സ് പകരുന്ന വഴികൾ, പ്രതിരോധ മാർഗങ്ങൾ, ചികിത്സ, എന്നിവയെക്കുറിച്ച് രാജ്യാന്തര തലത്തിൽ അവബോധമുണ്ടാക്കുക
 • രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുക, എയിഡ്സ് പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് ദിനാചരണ ലക്ഷ്യങ്ങൾ.

Question: 55

സംസ്ഥാനത്ത് ഒരു പോലീസ് കൺട്രോൾ റൂം സ്ഥാപിക്കണമെന്ന് പ്രതിപാദിക്കുന്ന CrPC സെക്ഷൻ ഏതാണ് ?

Aസെക്ഷൻ 41 C

Bസെക്ഷൻ 41 D

Cസെക്ഷൻ 43 C

Dസെക്ഷൻ 44 C

Answer:

A. സെക്ഷൻ 41 C

Question: 56

She said to me, "Do come again."

AShe requested me to coming again.

BShe request me to come again.

CShe requested me to come again.

DShe requested me come again.

Answer:

C. She requested me to come again.

Explanation:

Form of indirect speech of positive imperative sentence is :- Subject + reporting verb + object + to + balance of the question.

Question: 57

വൈറ്റമിൻ B1 ന്റെ അപര്യാപ്തത നിമിത്തം തലച്ചോറിനുണ്ടാകുന്ന രോഗം ?

Aവെർനിക്കി കോഴ്സക്കോഫ് സിൻഡ്രോം

Bഫീറ്റൽ അൽക്കഹോൾ സിൻഡ്രോം

Cഎറിത്രോബ്ലാസ്റ്റോസിസ് ഫെറ്റലിസ്

Dഹീമോക്രോമാറ്റോസിസ്

Answer:

A. വെർനിക്കി കോഴ്സക്കോഫ് സിൻഡ്രോം

Question: 58

ഒരു പരീക്ഷയിൽ ജയിക്കാൻ ഒരു വിദ്യാർത്ഥി കുറഞ്ഞത് 35% മാർക്ക് നേടിയിരിക്കണം. 200 മാർക്ക് വാങ്ങുകയും 10 മാർക്കിന് പരാജയപ്പെടുകയും ചെയ്താൽ, പരീക്ഷയിൽ പരമാവധി മാർക്ക് എത്ര?

A600

B500

C480

D540

Answer:

A. 600

Explanation:

200 മാർക്ക് വാങ്ങുകയും 10 മാർക്കിന് പരാജയപ്പെടുകയും ചെയ്താൽ, വിജയിക്കാൻ വേണ്ടത് 210 മാർക്കാണ് 35% = 210 ആകെ മാർക്ക് = 210 × 100/35 = 600

Question: 59

സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്(SPMCIL) മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

1.2006 ഫെബ്രുവരി 10 നാണ് ഇത് നിലവിൽ വന്നത്.  

2.ഇതിന്റെ ആസ്ഥാനം  റാഞ്ചി ആണ് .

3.ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ മിനിസ്ട്രി ഓഫ് കോമേഴ്‌സ്  ന്റെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. 

A1,3

B1,2

C2,3

Dഎല്ലാം ശരിയാണ്

Answer:

A. 1,3

Question: 60

ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1. പുനരുപയോഗിക്കാൻ കഴിയുന്ന ഐഎസ്ആർഒയുടെ വിക്ഷേപണ വാഹനം  ആണ് RLV -TD.

2.ISRO  യുടെ 100 മത്തെ  വിക്ഷേപണ ദൗത്യം ആണ് PSLV  C-37 .

A1 മാത്രം ശരി.

B2 മാത്രം ശരി

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

A. 1 മാത്രം ശരി.

Explanation:

ISRO യുടെ 100 മത്തെ വിക്ഷേപണ ദൗത്യം ആണ് PSLV C-40 കാർട്ടോസാറ്റ് -2 സീരീസിലുള്ള സാറ്റലൈറ്റ് ആണ് ഇതിൽ കൊണ്ടുപോയത്.

Question: 61

നവകേരളം കർമ്മപദ്ധതിയിൽ ഉൾപ്പെടാത്തത് തിരഞ്ഞെടുക്കുക.?

Aഹരിതകേരളം പദ്ധതി

Bആർദ്രം പദ്ധതി

Cപൊതു വിദ്യാഭ്യാസ സംരക്ഷണ പദ്ധതി

Dതൊഴിലുറപ്പ് പദ്ധതി

Answer:

D. തൊഴിലുറപ്പ് പദ്ധതി

Question: 62

താഴെ കൊടുത്തിട്ടുള്ളതിൽ പ്ലാസ്മയുമായി ബന്ധപ്പെട്ടത് തിരഞ്ഞെടുക്കുക.

1. ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ 

2. ഉയർന്ന താപനിലയിൽ അയോണികരിക്കപ്പെട്ട  പദാർത്ഥത്തിന്റെ അവസ്ഥ

3. സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ 

 

A1 & 2

B2 & 3

C1 & 3

Dഇവയെല്ലാം

Answer:

B. 2 & 3

Explanation:

പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ - പ്ലാസ്മ

Question: 63

ശരിയായ പ്രസ്താവന കണ്ടെത്തുക:

1.താമരശ്ശേരിചുരം നിർമ്മിക്കുന്നതിൽ ബ്രിട്ടീഷുകാരെ സഹായിച്ച ആദിവാസി കരിന്തണ്ടനാണ്.

2.കോഴിക്കോട് വയനാട് എന്നീ ജില്ലകളെ താമരശ്ശേരി ചുരം ബന്ധിപ്പിക്കുന്നു.

A1 മാത്രം

B2 മാത്രം

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. 1ഉം 2ഉം

Explanation:

 • വയനാട്ടിലെ ആദിവാസി പണിയർ വിഭാഗത്തിലെ ഒരു കാരണവരായിരുന്നു കരിന്തണ്ടൻ. 1750 മുതൽ 1799 വരെയുള്ള കാലഘട്ടത്തിൽ ഇദ്ദേഹം ജീവിച്ചിരുന്നതായി കരുതുന്നു.
 • കോഴിക്കോട് - വയനാട് പാതയിലുള്ള താമരശ്ശേരി ചുരത്തിന്റെ പിതാവായാണ് കരിന്തണ്ടനെ ആദിവാസികൾ കാണുന്നത്.
 • കോഴിക്കോട്ടു നിന്നും ചുരം വഴി വയനാടിലേക്കും അതുവഴി മൈസൂരിലേക്കും കടക്കുന്നതിന് ഒരു പാത നിർമ്മിക്കുന്നതിന് ബ്രിട്ടീഷുകാർ പല മാർഗ്ഗങ്ങളും ശ്രമിച്ചുവെങ്കിലും അവയെല്ലാം പരാജയപ്പെട്ട ശേഷം, വയനാടൻ കാടിനെയും ഭൂപ്രകൃതിയെയും നന്നായി അറിയാവുന്ന കരിന്തണ്ടന്റെ സഹായത്തോടെ ബ്രിട്ടീഷ് എഞ്ചിനീയർമാർ പുതിയ വഴി കണ്ടെത്തി 
 • ഒരു പ്രബല സാമ്രാജ്യത്തിന്, കേവലനായ ഒരു ആദിവാസിയുടെ സഹായം തേടേണ്ടി വന്നു എന്ന നാണക്കേട് മായ്ക്കാനും ഇനിയീ വഴി മറ്റാർക്കെങ്കിലും കാട്ടിക്കൊടുത്താലോ എന്ന ഭയം കൊണ്ടും കരിന്തണ്ടനെ ചതിച്ചുകൊന്നു എന്നാണ് കരുതപ്പെടുന്നത്.

Question: 64

പീനിയൽ ഗ്ലാൻഡ്മായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായവ കണ്ടെത്തുക:

1.പീനിയൽ ഗ്രന്ഥി മനുഷ്യ ശരീരത്തിലെ ജൈവഘടികാരം എന്നറിയപ്പെടുന്നു.

2.സെറാടോണിൻ മെലറ്റോണിൻ എന്നീ രണ്ട് ഹോർമോണുകൾ പീനിയൽ ഗ്രന്ഥി ഉത്പാദിപ്പിക്കുന്നു.

A1 മാത്രം ശരി

B2 മാത്രം ശരി

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. രണ്ടു പ്രസ്താവനകളും ശരിയാണ്

Explanation:

തലച്ചോറിന്റെ മദ്ധ്യഭാഗത്തായി ചെറുഗുളികയുടെ വലിപ്പത്തിലുള്ള ഒരു ഗ്രന്ഥിയാണിത്. മൂന്നാം കണ്ണ് എന്നും അറിയപ്പെടുന്നുണ്ട്.ദൈനംദിന പ്രവർത്തനങ്ങളുടെ താളക്രമം പാലിക്കുന്നതിന് സഹായിക്കുന്ന ഗ്രന്ഥി ആയതിനാൽ ജൈവഘടികാരം എന്നും അറിയപ്പെടുന്നു.

Question: 65

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.സ്പ്രിങ് ആകൃതിയിൽ കാണപ്പെടുന്ന ബാക്ടീരിയകളെ വിബ്രിയോ എന്ന് വിളിക്കുന്നു.

2.കോമ ആകൃതിയിൽ കാണപ്പെടുന്ന ബാക്ടീരിയകളെ സ്പൈറില്ലം എന്നും വിളിക്കുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

D. രണ്ടു പ്രസ്താവനകളും തെറ്റാണ്

Explanation:

സ്പ്രിങ് ആകൃതിയിൽ കാണപ്പെടുന്ന ബാക്ടീരിയകളെ സ്പൈറില്ലം എന്ന് വിളിക്കുന്നു. .കോമ ആകൃതിയിൽ കാണപ്പെടുന്ന ബാക്ടീരിയകളെ വിബ്രിയോ എന്നും വിളിക്കുന്നു

Question: 66

താഴെ പറയുന്ന ഏതൊക്കെ അവസരങ്ങളിലാണ് മജിസ്‌ട്രേറ്റിന് പ്രതിയ തടങ്കലിൽ വയ്ക്കാൻ അധികാരമില്ലാത്തത് ? 

 1. പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാത്ത സന്ദർഭത്തിൽ  
 2. രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് ആണെങ്കിൽ 
 3. ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ആണെങ്കിൽ  

Ai & iii

Bii & iii

Ci & ii

Di , ii & iii

Answer:

C. i & ii

Question: 67

ഇന്ത്യ സ്വാതന്ത്രമാകുമ്പോൾ  

 1. കെ പി സി സി പ്രസിഡന്റ് - കെ കേളപ്പൻ 
 2. ഐ എൻ സി പ്രസിഡന്റ് - ജെ ബി കൃപലാനി 
 3. ബ്രിട്ടീഷ് പ്രധാനമന്ത്രി - ക്ലെമെന്റ് അറ്റ്ലീ 
 4. അമേരിക്കൻ പ്രസിഡന്റ് - ഡ്വൈറ്റ് ഐസനോവർ

ശരിയായ ജോഡി ഏതൊക്കെയാണ് ?

A1 , 2 , 3 ശരി

B2 , 3 ശരി

C2 , 4 ശരി

Dഇവയെല്ലാം ശരി

Answer:

A. 1 , 2 , 3 ശരി

Explanation:

ഇന്ത്യ സ്വാതന്ത്രമാകുമ്പോൾ അമേരിക്കൻ പ്രസിഡന്റ് ഹാരി എസ് ട്രൂമാൻ ആയിരുന്നു

Question: 68

1973 ലെ കേശവാനന്ദ ഭാരതി കേസുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

(I). ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് ഭംഗം വരുത്താത്ത രീതിയിൽ ഏതു ഭാഗവും ഭേദഗതി ചെയ്യാനുള്ള അധികാരം പാർലമെന്റിനു ഉണ്ടെന്ന് പ്രതിപാദിക്കുന്ന കേസ് ആണിത്.  

(II) .മൗലികാവകാശങ്ങളും നിർദേശകതത്വങ്ങളും തമ്മിൽ എന്തെങ്കിലും പ്രശ്നം വരികയാണെങ്കിൽ മൗലിക അവകാശത്തിന് മുൻഗണന നൽകണമെന്ന് വിധിച്ച കേസ് ആണിത്.

A(I) മാത്രം ശരി

B(II) മാത്രം ശരി

C(I) & (II) ശരി

D(I) & (II) തെറ്റ്

Answer:

A. (I) മാത്രം ശരി

Question: 69

ശരിയായ ജോഡി ഏത് ?

1.ഭാരം കുറഞ്ഞ ലോഹം                                         -  ലിഥിയം 

2.ദ്രവണാങ്കം ഏറ്റവും കൂടിയ ലോഹം               -  ടങ്സ്റ്റൺ

3.ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം       -  മെർക്കുറി 

Aഒന്നും മൂന്നും

Bരണ്ടും മൂന്നും

Cഒന്നും രണ്ടും

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Question: 70

ഇവയിൽ ശരിയായ​ പ്രസ്താവന ഏത്?

1.പ്രകാശം ഒരു അനുപ്രസ്ഥ തരംഗം ആണ്.  

2.പ്രകാശത്തിന് തരംഗത്തിന്റെ സ്വഭാവവും പദാർഥങ്ങളുടെ സ്വഭാവവും ഉണ്ട് 

3.പ്രകാശത്തിന് സഞ്ചരിക്കാൻ ഒരു മാധ്യമം ആവശ്യമാണ്.

A1 മാത്രം ശരി

B1,3 മാത്രം ശരി

C1,2 മാത്രം ശരി

Dഎല്ലാം ശരിയാണ്

Answer:

C. 1,2 മാത്രം ശരി

Explanation:

പ്രകാശത്തിന് സഞ്ചരിക്കാൻ മാധ്യമം ആവശ്യമില്ല. പ്രകാശത്തിന് ഏറ്റവും വേഗതയുള്ളത് ശൂന്യതയിൽ ആണ്

Question: 71

ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഗാമാകിരണവുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏതാണ്?

1.ഉയർന്ന ഊർജം

2. ഉയർന്ന ആവൃത്തി

3. ഉയർന്ന തരംഗദൈർഘ്യം 


Aഒന്നും രണ്ടും

Bരണ്ടും മൂന്നും

Cഒന്നും മൂന്നും

Dഇവയെല്ലാം

Answer:

A. ഒന്നും രണ്ടും

Explanation:

വൈദ്യുത കാന്തിക തരംഗങ്ങളിൽ ആവൃത്തി കൂടിയതും ഊർജ്ജം കൂടിയതും തരംഗദൈർഘ്യം കുറഞ്ഞതുമായ കിരണം ആണ് ഗാമാ കിരണം.

Question: 72

ഒരു വീടിനു തീ പിടിക്കുന്ന സമയം വീടിന്റെ മറ്റു ഭാഗങ്ങളിലേക്ക് തീ പടരാതിരിക്കുന്നതിനുവേണ്ടിയും വീട്ടിനുള്ളിൽ ഉള്ളവരെ രക്ഷിക്കുന്നതിനു വേണ്ടിയും നടത്തുന്ന രക്ഷാപ്രവർത്തനത്തിൽ വീടിന് എന്തെങ്കിലും കേടുപാടുകൾ ഉണ്ടായാൽ അതിനെതിരെ കേസ് കൊടുക്കുമ്പോൾ ഏത് സെക്ഷൻ പ്രകാരം ആണ് ഡിഫൻസ് എടുക്കാൻ സാധിക്കുന്നത്?

Aസെക്ഷൻ 82

Bസെക്ഷൻ 81

Cസെക്ഷൻ 83

Dസെക്ഷൻ 54

Answer:

B. സെക്ഷൻ 81

Question: 73

കുട്ടികൾക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങൾ സംബന്ധിച്ച് പരാതികൾ ഓൺലൈനായി നൽകാനുള്ള കേന്ദ്ര സർക്കാർ പദ്ധതി?

Aപോക്സോ ഇ-ബോക്സ്

Bപോക്സോ മെയിൽ ബോക്സ്

Cപോക്സോ ലൈവ് ലൈൻ

Dഇവയൊന്നുമല്ല

Answer:

A. പോക്സോ ഇ-ബോക്സ്

Question: 74

കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം റിപ്പോർട്ട് ചെയ്യുന്നതിൽ പോക്സോ ആക്ട് നിഷ്കർഷിച്ചിട്ടുള്ള സമയപരിധി എത്ര?

A90 ദിവസം

B30 ദിവസം

C45 ദിവസം

Dസമയപരിധി ഇല്ല

Answer:

D. സമയപരിധി ഇല്ല

Explanation:

കുട്ടിയായിരുന്ന സമയത്ത് നേരിടേണ്ടി വന്ന അതിക്രമത്തെക്കുറിച്ച് ഏതു പ്രായത്തിൽ വേണമെങ്കിലും ഒരാൾക്ക് പരാതി നൽകാവുന്നതാണ്.

Question: 75

രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര വിമാന സർവീസ് കമ്പനി ?

Aവിസ്താര

Bഎയർ ഇന്ത്യ

Cസ്‌പൈസ്ജെറ്റ്

Dഇൻഡിഗോ

Answer:

D. ഇൻഡിഗോ

Question: 76

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1.1756 ൽ ബംഗാളിലെ നവാബായ സിറാജ് - ഉദ് -ദൗള 146 ഓളം വരുന്ന ബ്രിട്ടീഷ് പട്ടാളക്കാരെ ഇരുട്ടുമുറിയിൽ അടച്ച് ശ്വാസംമുട്ടിച്ചുകൊന്നു. 

2.ഇത് ചരിത്രത്തിൽ ബ്ലാക്ക് ഹോൾ ട്രാജഡി എന്ന പേരിൽ അറിയപ്പെടുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം ശരി.

Explanation:

1756 ൽ ബംഗാളിലെ നവാബായ സിറാജ് - ഉദ് -ദൗള കൽക്കട്ട പിടിച്ചെടുത്ത ശേഷം 146 ഓളം വരുന്ന ബ്രിട്ടീഷ് പട്ടാളക്കാരെ ഇരുട്ടുമുറിയിൽ അടച്ച് ശ്വാസംമുട്ടിച്ചുകൊന്നു. ഇത് ചരിത്രത്തിൽ ഇരുട്ടറ ദുരന്തം(Black Hole Tragedy )എന്ന പേരിൽ അറിയപ്പെടുന്നു. ഏകദേശം 123 പേരാണ് ഈ ഒരു ദുരന്തത്തിൽ മരിച്ചതായി പറയപ്പെടുന്നത്.

Question: 77

ശരിയായ പ്രസ്താവന ഏത് ?

1.ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യം ഒരു വശത്തും ബംഗാൾ നവാബായ മിർ കാസിം; അവധിലെ നവാബായ ഷൂജ ഉദ്-ദൗള; മുഗൾ ചക്രവർത്തിയായ ഷാ ആലം രണ്ടാമൻ എന്നിവരുടെ സൈന്യങ്ങൾ മറുവശത്തുമായി പോരാടിയ യുദ്ധമാണ് ബക്സർ യുദ്ധം.

2. ഈ നിർണ്ണായകമായ യുദ്ധത്തിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പരാജയപെട്ടു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റ്

Answer:

A. 1 മാത്രം.

Explanation:

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യം ഒരു വശത്തും ബംഗാൾ നവാബായ മിർ കാസിം; അവധിലെ നവാബായ ഷൂജ ഉദ്-ദൗള; മുഗൾ ചക്രവർത്തിയായ ഷാ ആലം രണ്ടാമൻ എന്നിവരുടെ സൈന്യങ്ങൾ മറുവശത്തുമായി പോരാടിയ യുദ്ധമാണ് ബക്സർ യുദ്ധം. 1764 ഒക്ടോബറിൽ ഇന്ത്യയിലെ ഇന്നത്തെ ബിഹാർ സംസ്ഥാനത്തിലുള്ള ബക്സർ എന്ന ഗംഗാതീരത്തുള്ള പട്ടണത്തിലാണ് ഈ യുദ്ധം നടന്നത്. ഈ നിർണ്ണായകമായ യുദ്ധത്തിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി വിജയിച്ചു.

Question: 78

Pack : wolves :: __________ : books . Choose the correct option.

Acompany

Bflight

Cpile

Dbunch

Answer:

C. pile

Explanation:

A company of parrots A flight of birds A bunch of bananas/grapes/things/widgeon

Question: 79

ശരിയായ പദം ഏത്?

Aഉദ്ഘാടനം

Bഅല്ലങ്കിൽ

Cഅപഗ്രദനം

Dഅനാസ്ത

Answer:

A. ഉദ്ഘാടനം

Question: 80

താഴെപ്പറയുന്ന സാമ്പത്തിക ശാസ്ത്ര ഗ്രന്ഥങ്ങൾ - ഗ്രന്ഥകർത്താക്കൾ എന്നിവയിൽ ശരിയായത് ഏതെല്ലാം ?

1.ആഡംസ്മിത്ത് - വെൽത്ത് ഓഫ് നേഷൻസ്

2.ഗുന്നാർ മിർഡൽ - ഏഷ്യൻ ഡ്രാമ

3.അമർത്യാസെൻ - പോവർട്ടി ആൻഡ് ഫാമിൻ

4.ദാദാഭായി നവറോജി - പോവർട്ടി ആൻഡ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ

A1,2

B2,3

C1,2,3

D1,2,3,4

Answer:

D. 1,2,3,4

Question: 81

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1.'തിയറി ഓഫ് മോറൽ സെന്റിമെന്റ്സ് ' ലയണൽ റോബിൻസിൻ്റെ അതിപ്രശസ്തമായ കൃതിയാണ്.

2.മനുഷ്യരുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങളും പരിമിതമായ വിഭവങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠനം നടത്തിയ സാമ്പത്തിക ശാസ്ത്രജ്ഞൻ ആയിരുന്നു ലയണൽ റോബിൻസ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

B. 2 മാത്രം.

Explanation:

'തിയറി ഓഫ് മോറൽ സെൻറിമെൻസ്' ആഡം സ്മിത്തിൻ്റെ പ്രശസ്തമായ രചനയാണ്. മനുഷ്യരുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങളും പരിമിതമായ വിഭവങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠനം നടത്തിയ പ്രശസ്തനായ ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞൻ ആയിരുന്നു ലയണൽ റോബിൻസ്.

Question: 82

ഇവയിൽ ക്രിക്കറ്റും ഇംഗ്ലണ്ടുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ക്രിക്കറ്റിൻ്റെ ജന്മദേശമാണ് ഇംഗ്ലണ്ട്.

2.ടെസ്റ്റ് ക്രിക്കറ്റിൽ 5 ലക്ഷം റൺസ് തികച്ച ആദ്യ രാജ്യമാണ് ഇംഗ്ലണ്ട്.

3.ആയിരം ടെസ്റ്റ് മത്സരങ്ങൾ കളിച്ച ആദ്യ രാജ്യം ഇംഗ്ലണ്ടാണ്.

4.ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്ന മത്സരമാണ്  ആഷസ് കപ്പ് .

A1,2

B2,3

C3,4

D1,2,3,4

Answer:

D. 1,2,3,4

Question: 83

നയനേന്ദ്രിയം പിരിച്ചെഴുതുക?

Aനയനം + ഇന്ദ്രിയം

Bനയനെ + ഇന്ദ്രിയം

Cനയൻ + ഇന്ദ്രിയം

Dനയനം + എന്ദ്രിയം

Answer:

A. നയനം + ഇന്ദ്രിയം

Question: 84

വിവരാവകാശ നിയമത്തിൽ പൊതു അധികാരികളെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?

Aവകുപ്പ് 2(h)

Bവകുപ്പ് 2(f)

Cവകുപ്പ് 2(j)

Dവകുപ്പ് 2(i)

Answer:

A. വകുപ്പ് 2(h)

Explanation:

RTI Act 2005 Section 2(h) - പൊതു അധികാരികൾ

Question: 85

മാനവ സന്തോഷ സൂചിക കണ്ടുപിടിക്കുന്നതിന് പരിഗണിക്കുന്ന ഘടകങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

1.ആരോഗ്യം

2.ജീവിതനിലവാരം

3.പ്രകൃതിയുടെയും ജൈവവൈവിധ്യത്തിന്റെയും സംരക്ഷണം

4.സാമൂഹികജീവിതവും അയല്‍പക്കബന്ധവും

A1,2

B2,3,4

C1,3,4

D1,2,3,4

Answer:

D. 1,2,3,4

Explanation:

9 ഘടകങ്ങളാണ് മാനവ സന്തോഷ സൂചിക കണ്ടുപിടിക്കുന്നതിന് പരിഗണിക്കുന്നത്: 1.ആരോഗ്യം 2.ജീവിതനിലവാരം 3.പ്രകൃതിയുടെയും ജൈവവൈവിധ്യത്തിന്റെയും സംരക്ഷണം 4.സാമൂഹികജീവിതവും അയല്‍പക്കബന്ധവും 5. അഴിമതിരഹിതഭരണം 6.സാംസ്കാരികവൈവിധ്യം 7.വിദ്യാഭ്യാസം 8.സമയത്തിന്റെ ഫലപ്രദമായ ഉപയോഗം 9.മാനസികാരോഗ്യം

Question: 86

താഴെക്കൊടുത്തിരിക്കുന്ന ചേരുപടികളിൽ ശരിയായി ചേർത്തിരിക്കുന്നവ ഏതൊക്കെ ?

ഭാരതപര്യടനം തുറവൂർ വിശ്വംഭരൻ
മഹാഭാരത പര്യടനം ഇരാവതി കാർവെ
മഹാഭാരത പഠനങ്ങൾ കുട്ടികൃഷ്ണമാരാർ
യയാതി വി.എസ്. ഖണ്ഡേക്കർ

A1 and 2

B1, 3, 4

C3 and 4

D4 only

Answer:

D. 4 only

Explanation:

• വി.എസ്. ഖാണ്ഡേക്കർ എഴുതി 1959-ൽ പ്രസിദ്ധീകരിക്കപ്പെട്ട മറാഠി നോവലാണ് യയാതി. • പ്രൊഫ. തുറവൂർ വിശ്വംഭരൻ രചിച്ച വൈദികസാഹിത്യ കൃതിയാണ് "മഹാഭാരത പര്യടനം ഭാരതദർശനം: പുനർവായന". • കുട്ടികൃഷ്ണമാരാരുടെ 1948-ൽ ഇറങ്ങിയ കൃതിയാണ്‌ ഭാരതപര്യടനം. • മഹാഭാരത പഠനങ്ങള്‍ - ഇരാവതി കാര്‍വെ.

Question: 87

ജീവനും വ്യക്തിസ്വാതന്ത്യത്തിനുമുള്ള അവകാശവുമായി ബന്ധപ്പെട്ട ഈ പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം? 

1) നിയമപരമായ നടപടി മുഖേനയല്ലാതെ ഒരാൾക്ക് അയാളുടെ ജീവനോ വ്യക്തി സ്വാതന്ത്യമോ നിഷേധിക്കാൻ പാടില്ലെന്ന് ഈ അവകാശം അനുശാസിക്കുന്നു. 

 2) ജീവനും വ്യക്തിസ്വാതന്ത്യത്തിനുമുള്ള അവകാശം 'മൗലികാവകാശങ്ങളുടെ അടിത്തറ' എന്നറിയപ്പെടുന്നു.

3) ഒരു പൗരനും വ്യക്തിസ്വാതന്ത്യം നിഷേധിക്കാൻ പാടില്ല. ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും തോന്നിയ മട്ടിൽ ഒരാളെ അറസ്റ്റ് ചെയ്യാനോ ജയിലിലടക്കാനോ ശിക്ഷിക്കാനോ അവകാശമില്ല.

4) അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്ക് അറസ്റ്റിൻ്റെ കാരണം അറിയാനുള്ള അവകാശമുണ്ട്.

5) ജീവിക്കാനുള്ള അവകാശത്തിൽ പാർപ്പിടവും ഉപജീവനത്തിനുമുള്ള അവകാശം ഉൾപ്പെടുന്നില്ല. 

Aഇവയെല്ലാം

B1, 2, 3, 4

C1, 3, 4

D1, 2, 4

Answer:

B. 1, 2, 3, 4

Explanation:

ജീവനും വ്യക്തി സ്വതന്ത്രത്തിനുമുള്ള അവകാശത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത് ആര്‍ട്ടിക്കിള്‍ 21

Question: 88

കരുതൽ തടങ്കലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1) ഒരു വ്യക്തിയെ ആറു മാസത്തിൽ കൂടുതൽ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ പാടില്ല. ആറു മാസത്തിനു ശേഷം ആ കേസ് പുനഃപരിശോധനയ്ക്കായി ഒരു ഉപദേശക സമിതിയുടെ മുൻപിൽ കൊണ്ടുവരണം.

2) ഒരു വ്യക്തി രാഷ്ട്രത്തിൻ്റെ സുരക്ഷയ്ക്കോ ക്രമസമാധാനത്തിനോ ഭീഷണി ഉയർത്തുമെന്നു ഗവൺമെൻ്റിനു തോന്നുകയാണെങ്കിൽ അയാളെ അറസ്റ്റ് ചെയ്യാനും വിചാരണയില്ലാതെ തടങ്കലിൽ വയ്ക്കാനും ഗവൺമെൻ്റിനു അധികാരമുണ്ട്. 

3) കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനു മുൻപായി വ്യക്തിയെ അതിനുള്ള കാരണവും അയാളിൽ ചുമത്തിയിരിക്കുന്ന കുറ്റവും അറിയിച്ചിരിക്കണം. 

4) കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന വ്യക്തിക്ക് അതിനെതിരെ ബന്ധപ്പെട്ടവർക്കു നിവേദനം നൽകാനുള്ള സ്വാതന്ത്ര്യമുണ്ട്.

A2, 3

B1, 2, 3, 4

C1, 2, 3

D2, 3, 4

Answer:

D. 2, 3, 4

Explanation:

കരുതൽ തടങ്കലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുഛേദം : 22

Question: 89

ഇവയിൽ ദാരിദ്ര്യനിർമാർജന പദ്ധതികൾ ഏതൊക്കെ?

1) REGP 

2) LPG  

3) JRY 

4) PMRY

A1, 2, 3, 4

B1, 4

C2, 3, 4

D1, 3, 4

Answer:

D. 1, 3, 4

Explanation:

REGP - Rural Employment Generation Programme. JRY - Jawahar Rozgar Yojana. PMRY - Pradhan Mantri Rozgar Yojana

Question: 90

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

1. ഇന്ത്യൻ ഭരണഘടനയുടെ ഭാഗം IV A  മൗലിക കടമകളെക്കുറിച്ച് പ്രതിപാദിക്കുന്നു.

2.1976 ൽ 44-ാമത് ഭരണഘടനാ ഭേദഗതി നിയമപ്രകാരമാണ് പൗരന്മാരുടെ മൗലിക കടമകൾ കൂട്ടിച്ചേർത്തത്.

3.മൗലിക കടമകൾ യു‌എസ്‌എസ്ആർ/റഷ്യയിൽ നിന്ന് എടുത്തിട്ടുള്ളതാണ്.

 

 

A1&2

B1&3

C2&3

D1,2&3

Answer:

B. 1&3

Explanation:

1976 ൽ സ്വരൻ സിംഗ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, 42-ാമത് ഭരണഘടനാ ഭേദഗതി നിയമപ്രകാരമാണ് പൗരന്മാരുടെ മൗലിക കടമകൾ കൂട്ടിച്ചേർത്തത്.

Question: 91

Every girl _________ participated in the game. Choose the correct answer.

Ahas

Bare

Chave

Dwere

Answer:

A. has

Explanation:

Rule : Every + Singular noun + Singular verb. Every + girl + has + participated in the game.

Question: 92

ഇന്ത്യയിൽ കൊഴുപ്പ് നികുതി ആദ്യമായി ഏർപ്പെടുത്തിയ സംസ്ഥാനം ഏത് ?

Aപഞ്ചാബ്

Bകേരളം

Cഗുജറാത്ത്

Dമധ്യപ്രദേശ്

Answer:

B. കേരളം

Explanation:

ഇന്ത്യയിൽ കൊഴുപ്പ് നികുതി ആദ്യമായി ഏർപ്പെടുത്തിയ സംസ്ഥാനം കേരളമാണ്. അനാരോഗ്യകരമായ ബര്‍ഗര്‍, പിസ, പാസ്ത എന്നിങ്ങനെയുള്ള ജങ്ക് ഫുഡ് നിരുത്സാഹപ്പെടുത്താനാണ് കൊഴുപ്പ് നികുതി എന്ന ആശയം ഏർപ്പെടുത്തിയത്.

Question: 93

ഇന്ത്യയുമായി കര അതിർത്തി പങ്കുവെയ്ക്കുന്ന അയൽ രാജ്യങ്ങൾ ഏതാണെന്ന് കണ്ടെത്തുക :

(i) ചൈന

(ii) നേപ്പാൾ

(iii) പാക്കിസ്ഥാൻ

(iv) ഭൂട്ടാൻ

A(i) & (iv)

B(ii) & (iii)

C(iv) & (iii)

D(i), (ii), (iii) & (iv)

Answer:

D. (i), (ii), (iii) & (iv)

Explanation:

ഇവയെല്ലാം ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ ആണ്.

Question: 94

നെഗറ്റീവ് പ്രവൃത്തിക്ക് ഉദാഹരണങ്ങൾ ഏതെല്ലാം ?

i) ഒരു വസ്തു താഴേയ്ക്ക് വീഴുമ്പോൾ ഗുരുത്വാകർഷണബലം ചെയ്യുന്ന പ്രവർത്തി

ii) ഒരു വസ്തു ഉയർത്തുമ്പോൾ ഗുരുത്വാകർഷണബലം ചെയ്യുന്ന പ്രവർത്തി

iii) ഒരു വസ്തു ചരിവ് തലത്തിലൂടെ താഴേക്ക് നീങ്ങുമ്പോൾ ഘർഷണബലം ചെയ്യുന്ന പ്രവർത്തി.

Ai & ii only

Bi & iii only

Cii & iii only

Di,ii & iii

Answer:

C. ii & iii only

Explanation:

ബലവും (Force),സ്ഥാനചലനവും (Displacement) ബലവും വിപരീത ദിശയിലായിരിക്കുമ്പോൾ നടക്കുന്ന പ്രവർത്തിയെ നെഗറ്റീവ് വർക്ക് എന്ന് വിളിക്കുന്നു.

Question: 95

ശരിയായ ജോഡി ഏത് ?

 1. MKSS - വിവരാവകാശത്തിന് വേണ്ടിയുള്ള പ്രസ്ഥാനം
 2. സ്വത്തവകാശം - നിയമപരമായ അവകാശം
 3. ബഹുമതികൾ റദ്ദാക്കൽ - മൗലിക അവകാശം
 4. ഇന്ത്യൻ ഭരണഘടനയുടെ ഭാഗം IV (A) - മൗലിക കടമകൾ

 

A1 , 2 , 3

B1 , 3 , 4

Cഎല്ലാം ശരിയാണ്

Dഎല്ലാം തെറ്റാണ്

Answer:

C. എല്ലാം ശരിയാണ്

Question: 96

താഴെ പറയുന്നതിൽ തെറ്റായ പ്രസ്താവന ഏത് ?

 1. വിറ്റാമിൻ സി യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗമാണ് - സ്‌കർവി
 2. കോളറ - വൈറൽ രോഗം
 3. നിറമില്ലാത്ത ദ്രാവക സംയോജക കലയാണ് ലിംഫ് 
 4. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ കൊഴുപ്പ് സംഭരിക്കുന്ന അവയവം - കരൾ 

A1 മാത്രം

B2 മാത്രം

C2 , 4

Dഇവയെല്ലാം ശരി

Answer:

B. 2 മാത്രം

Explanation:

ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ്‌ കോളറ . വിബ്രിയോ കോളറേ (Vibrio Cholerae) എന്ന ബാക്റ്റീരിയയാണ്‌ രോഗം പരത്തുന്നത്.

Question: 97

ഇന്ത്യയിൽ സൈബർ നിയമം പാസ്സാക്കിയ വർഷം ?

A2003 മെയ് 5

B1998 ഡിസംബർ 28

C2000 ജൂൺ 9

D1990 ഒക്ടോബർ 8

Answer:

C. 2000 ജൂൺ 9

Question: 98

താപനിലയിലെ ഏറ്റക്കുറച്ചിൽ മൂലം ധാതുക്കളുടെ വികാസ- സങ്കോച ഫലമായി സംഭവിക്കുന്ന അപക്ഷയം ഏതാണ് ?

Aഭൗതിക അപക്ഷയം

Bരാസിക അപക്ഷയം

Cജൈവിക അപക്ഷയം

Dഇവയൊന്നുമല്ല

Answer:

A. ഭൗതിക അപക്ഷയം

Explanation:

 • ശിലകൾ പൊട്ടിപ്പൊടിയുകയോ  വിഘടിക്കുകയോ ചെയ്യുന്ന പ്രതിഭാസമാണ് അപക്ഷയം.
 • അപക്ഷയത്തെ പ്രധാനമായും മൂന്നായി തരം തിരിച്ചിരിക്കുന്നു.
 • ഭൗതിക അപക്ഷയം, രാസിക അപക്ഷയം, ജൈവിക അപക്ഷയം എന്നിവയാണ് മൂന്നുതരത്തിലുള്ള അപക്ഷയങ്ങൾ.
 • താപനിലയിലെ ഏറ്റക്കുറച്ചിൽ മൂലം ധാതുക്കളുടെ വികാസ- സങ്കോച ഫലമായി സംഭവിക്കുന്ന അപക്ഷയമാണ് ഭൗതിക അപക്ഷയം.

Question: 99

താഴെ തന്നിരിക്കുന്നതിൽ ' യൂറോ ' ഔദ്യോഗിക നാണയമായി ഉപയോഗിക്കാത്ത യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ ഏതൊക്കെയാണ് ? 

 1.  ക്രൊയേഷ്യ
 2. ചെക്ക് റിപ്പബ്ലിക്
 3. ഡെൻമാർക്ക്
 4. ഹംഗറി 

A1 , 2

B2 , 3

C3 , 4

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Explanation:

ബൾഗേറിയ , ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, ഹംഗറി, പോളണ്ട്, റൊമാനിയ, സ്വീഡൻ എന്നി രാജ്യങ്ങൾ ' യൂറോ ' ഔദ്യോഗിക നാണയമായി ഉപയോഗിക്കുന്നില്ല

Question: 100

ഭരണഘടനാ നിർമ്മാണ സഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന പ്രസ്താവനകൾ ഏത് ? 

1) ക്യാബിനറ്റ് മിഷൻ പദ്ധതി പ്രകാരമാണ് രൂപം കൊണ്ടത്.

2) 3 മലയാളി വനിതകൾ പങ്കെടുത്തു.

3) ഡ്രാഫ്റ്റിംങ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ Dr. രാജേന്ദ്ര പ്രസാദ് ആയിരുന്നു.

4) K. M. മുൻഷി ഡ്രാഫ്റ്റിംങ് കമ്മിറ്റിയിലെ ഒരു അംഗമായിരുന്നു.

A1,2,3,4

B1,2,4

C3,2

D1,2,3

Answer:

B. 1,2,4

Explanation:

 • 1946 ലെ ക്യാബിനറ്റ് മിഷൻ പ്ലാൻ നിർദ്ദേശിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ചാണ് ഭരണഘടനാ നിർമ്മാണ സഭ രൂപീകരിച്ചത്. 
 • രണഘടന നിർമ്മാണ സഭയിൽ മൊത്തം 389 അംഗങ്ങളാണ് ഉണ്ടായിരുന്നത്.
 • പാക്കിസ്ഥാനിൽ ഉൾപ്പെട്ട പ്രദേശങ്ങളിലെ അംഗങ്ങൾ പിന്മാറിയതോടെ അവസാന അംഗസംഖ്യ 299 ആയി.
 •  അമ്മു സ്വാമിനാഥൻ, ദാക്ഷായണി വേലായുധൻ ,ആനി മസ്ക്രീൻ എന്നീ 3 വനിതകൾ ഉൾപ്പെടെ17 മലയാളികളാണ് ഭരണഘടന നിർമ്മാണ സഭയിൽ അംഗങ്ങളായി ഉണ്ടായിരുന്നത്.
 • നിയമ നിർമാണ സഭയുടെ ആദ്യത്തെ സമ്മേളനം 1946 ഡിസംബർ 9 - ന് ഡോ സച്ചിദാനന്ദ സിൻഹയുടെ അധ്യക്ഷതയിൽ ചേർന്നു.
 • ഭരണഘടനാ കരട്‌ രൂപീകരണസമിതി (ഡ്രാഫ്റ്റിംഗ് കമ്മിറ്റി) അധ്യക്ഷനായിരുന്നത്‌ - ഡോ. ബി.ആര്‍ അംബേദ്കര്‍ ആയിരുന്നു.