Question: 1

താഴെ കൊടുത്തിരിക്കുന്നവയിൽ കാറ്റിന്റെ പ്രവർത്തനംമൂലം രൂപപ്പെടുന്ന ഭൂരൂപമേത് ?

Aസിറക്കുകൾ

Bബീച്ചുകൾ

Cകടൽത്തീര ക്ലിഫ്

Dകൂൺ ശില

Answer:

D. കൂൺ ശില

Question: 2

ജോയിയും ജയനും ഒരു തുക 3 : 7 എന്ന അംശബന്ധത്തിൽ വീതിച്ചു. ജയന് 2000 രൂപ അധികം കിട്ടിയെങ്കിൽ എത്രരൂപയാണ് വീതിച്ചത്?

A10000 രൂപ

B5000 രൂപ

C6000 രൂപ

D7000 രൂപ

Answer:

B. 5000 രൂപ

Explanation:

ജോയിക്ക് 3x രൂപയും ജയന് 7x രൂപയുമാണ് ലഭിച്ചത് വ്യത്യാസം = 7x - 3x = 4x 4x = 2000 x = 500 Total = 10x = 5000

Question: 3

വിവരാവകാശ നിയമപ്രകാരം അപേക്ഷകന് ഇൻഫർമേഷൻ ഓഫീസർ പരമാവധി എത്ര ദിവസത്തിനകം വിവരം നൽകണം?

A25 ദിവസം

B20 ദിവസം

C30 ദിവസം

D15 ദിവസം

Answer:

C. 30 ദിവസം

Question: 4

കേരളത്തിലെ ഏറ്റവും പഴയ രാജവംശം?

Aപാണ്ഡ്യരാജ വംശം

Bചോള രാജവംശം

Cതിരുവിതാംകൂർ രാജവംശം

Dആയ് രാജവംശം

Answer:

D. ആയ് രാജവംശം

Question: 5

2018-ൽ പത്മശി ലഭിച്ച 'ഗാന്ധി അമ്മൂമ്മ' എന്ന് വിളിക്കുന്ന നാഗാലാന്റിൽ ഗാന്ധിസം പ്രചരിപ്പിക്കുന്ന വനിത ?

Aലെന്റി ആവോഥാക്കർ

Bലതികശരൺ

Cസെയ്ദ അൻവാര

Dപ്രീത് കൗർ ഗിൽ

Answer:

A. ലെന്റി ആവോഥാക്കർ

Question: 6

ചെറായി കടപ്പുറം ഏതു ജില്ലയിലാണ്?

Aവയനാട്

Bതൃശ്ശൂർ

Cഎറണാകുളം

Dകോട്ടയം

Answer:

C. എറണാകുളം

Question: 7

Choose the one which best expresses the meaning of the word ‘CEASELESS’:

AContinuous

BPeriodical

CSeasonal

DBroken

Answer:

A. Continuous

Explanation:

constant and unending. "the fort was subjected to ceaseless bombardment"

Question: 8

'ബാലൻ മുതൽ വൃദ്ധൻ വരെ' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക

Aആപാദചൂഡം

Bആബാലവൃദ്ധം

Cവൃദ്ധൻ

Dപ്രേഷകൻ

Answer:

B. ആബാലവൃദ്ധം

Question: 9

Change the voice Music is liked by most people

AMost people liked music

BMost people like music

CMost people has liked music

DMost people is liking music

Answer:

B. Most people like music

Explanation:

 • An action in a sentence can be represented in two ways, namely active and passive voice.
 • The passive voice always uses the past participle form of the main verb irrespective of any tense.
 • Only the auxiliary verbs depend upon the sentence given in the active voice.
 • Here the answer is 'Most people like music'

Question: 10

അച്ചടക്കം എന്ന വാക്കിന്റെ പര്യായം അല്ലാത്തത് ഏത് ?

Aവിനയം

Bസംയമം

Cചത്വരം

Dഅടക്കം

Answer:

C. ചത്വരം

Question: 11

വായുവിൽ പ്രതിധ്വനി കേൾക്കാൻ പ്രതിന പതലത്തിന് ഉണ്ടായിരിക്കണ്ട ചുരുങ്ങിയ അകലം-

A17 m ൽ കുറവ്

Bഎത്ര അകലത്തിലും

C17 m ൽ കൂടുതൽ

D34 m.

Answer:

C. 17 m ൽ കൂടുതൽ

Question: 12

The meaning of the phrasal verb 'pull up'

Astart

Bdemolish

Cwithdraw

Dto bring up to a stop

Answer:

D. to bring up to a stop

Explanation:

pull up=പെട്ടെന്നു നിറുത്തുക

Question: 13

അക്കഥപറയുക എന്ന ശൈലിയുടെ അർത്ഥം എന്ത്

Aകാര്യം പറയുക

Bഉപദ്രവം ഉണ്ടാക്കുക

Cവിളംബം സഹിക്കാത്ത

Dകാര്യം സാധിക്കുക

Answer:

A. കാര്യം പറയുക

Question: 14

Antonym of modesty is:

Avanity

Bruddy

Cforge

Dsecure

Answer:

A. vanity

Explanation:

modesty=താഴ്മ vanity=പൊങ്ങച്ചം

Question: 15

വടക്ക് ദിശയിലേക്ക് തിരിഞ്ഞു നിൽക്കുന്ന ഒരു കുട്ടി അവിടെ നിന്ന് നേരേ ലംബമായി 3 മീറ്റർ മുമ്പോട്ടും അവിടെനിന്ന് 4 മീറ്റർ വലത്തോട്ടും വീണ്ടും 2 മിറ്റർ ഇടത്തോട്ടും സഞ്ചരിച്ചു. ഇപ്പോൾ കൂട്ടി തിരിഞ്ഞുനിൽക്കുന്ന ദിശയേത്?

Aവടക്ക്

Bകിഴക്ക്

Cതെക്ക്

Dപടിഞ്ഞാറ്

Answer:

A. വടക്ക്

Question: 16

26-{5+[12-(12-3)]}+7=

A25

B15

C18

D10

Answer:

A. 25

Explanation:

26-{5+[12-(12-3)]}+7 26-{5+[12-9}+7 26-{8}+7 26-8+7 =33-8 = 25

Question: 17

1, 3, 7, 13, 21, ... ഈ ശ്രേണിയിൽ വിട്ട ഭാഗത്തെ സംഖ്യയേത്?

A23

B31

C34

D35

Answer:

B. 31

Explanation:

+2, +4, +6, +8, +10 എന്ന ക്രമത്തിൽ വർധിക്കുന്നു.

Question: 18

Ravi said, "Iam very happy now" This sentence can be reported as-

ARavi said that he is very happy now

BRavi id that he was very happy now

CRavi said that he was very happy then

DRavi said that he has been happy then

Answer:

C. Ravi said that he was very happy then

Explanation:

(c) is the correct answer. Incorrect usages in (a) 'is 'now' (b) now (d) has been

Question: 19

the tea produced by India is better ------ Pakistan

Athan that of

Bthan those of

Cthan this of

Dthan those of

Answer:

A. than that of

Explanation:

where there are two objects of comparison ,than to avoid repetitions of name 'that of'is used in singular nouns and 'those of ' is used for plural nouns

Question: 20

Here are 35 students in a class. Suma ranks third among the girls in the class. Amit ranks 5th amongs the boys in the class. Suma is one rank below Amit in the class. No two students hold the same rank in the class. What is Amit's rank in the class?

A6

B5

C8

D7

Answer:

D. 7

Explanation:

Suma ranks third among the girls. Amit ranks fifth among boys. Suma come after Amit in the class. It means two girls and four boys rank higher than Amit in the class. Therefore Amit rank 7th in the class.

Question: 21

അക്കങ്ങൾ വെറും വരകളായി സൂചിപ്പിച്ച ഒരു ക്ലോക്കിന്റെ കണ്ണാടിയിലെ പ്രതിബിംബത്തിൽ നോക്കിയപ്പോൾ 8.30 ആണ് സമയം. എന്നാൽ ശരിയായ സമയം എത്?

A6.30

B9.30

C3.30

D2.30

Answer:

C. 3.30

Explanation:

ശരിയായ സമയം = 11:60 - 8:30 = 3.30

Question: 22

ആദ്യമായി വനിത ബറ്റാലിയൻ ആരംഭിച്ച അർധസൈനിക വിഭാഗം ഏതാണ് ?

Aകോസ്റ്റ് ഗാർഡ്‌സ്

BI.T.B.P

CC.R.P.F

Dഅസം റൈഫിൾസ്

Answer:

C. C.R.P.F

Question: 23

'ആർദ്രം' പദ്ധതി നടപ്പിലാക്കുന്ന ഡിപാർട്ട്മെൻറ് ഏതാണ് ?

Aആരോഗ്യ വകുപ്പ്

Bസാക്ഷരത മിഷൻ

Cസമുഹ്യ ക്ഷേമ വകുപ്പ്

Dസഹകരണ വകുപ്പ്

Answer:

A. ആരോഗ്യ വകുപ്പ്

Question: 24

മനുഷ്യൻ്റെ ശ്രവണ പരിധി എത്രയാണ് ?

A22 Hz _ 10000 Hz

B10 Hz _ 20000 Hz

C20 Hz _ 20000 Hz

D14 Hz _ 23000 Hz

Answer:

C. 20 Hz _ 20000 Hz

Question: 25

സംസ്കൃതത്തിൽ നിന്ന് രൂപപ്പെട്ടതും, മാറ്റം വരുത്തി മലയാളത്തിലേക്ക് സ്വീകരിച്ചതുമായ പദം ?

Aസുഖം

Bദന്തം

Cഏണി

Dമുഖം

Answer:

C. ഏണി

Question: 26

താഴെ കൊടുത്തവയിൽ ഇന്റർനെറ്റിന്റെ ഘടനാപരമായ മേൽനോട്ടത്തിനുള്ള സമിതികളിൽ ഉൾപ്പെടാത്തത് കണ്ടെത്തുക :

AWikimedia Foundation

BThe Internet Society

CIETF

DICANN

Answer:

A. Wikimedia Foundation

Question: 27

താഴെ കൊടുത്തവയിൽ നിന്ന് സ്വതന്ത്ര വിവര വിനിമയ സങ്കേതം തിരഞ്ഞെടുക്കുക :

Aട്വിറ്റർ

Bഫേസ്ബുക്

Cഡയസ്പോറ

Dവാട്ട്സപ്പ്

Answer:

C. ഡയസ്പോറ

Question: 28

DNS സംവിധാനം ഏത് സമിതിയുടെ കീഴിലാണ് നടക്കുന്നത് ?

AIETF

BURL

CW3C

DICANN

Answer:

D. ICANN

Question: 29

ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്നതെന്ന് ?

A1993 സെപ്തംബർ 28

B1993 സെപ്തംബർ 13

C1993 ഒക്ടോബർ 30

D1993 ഒക്ടോബർ 13

Answer:

A. 1993 സെപ്തംബർ 28

Question: 30

കേരളത്തിൽ പുതിയ വ്യവസായ നിക്ഷേപകരെ കൊണ്ടുവരുന്നതിനുള്ള പദ്ധതി ?

Aറൈസിംഗ് കേരള

Bഎമേർജിങ് കേരള

Cമെയ്‌ക്ക് ഇൻ കേരള

Dഓപ്പറേഷൻ കേരള

Answer:

B. എമേർജിങ് കേരള

Question: 31

ശതമാനടിസ്ഥാനത്തിൽ പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ഏത് ?

Aകേരളം

Bതമിഴ്‌നാട്

Cപഞ്ചാബ്

Dഛത്തീസ്ഗഢ്

Answer:

C. പഞ്ചാബ്

Explanation:

💠 പട്ടികജാതി കണക്കുകൾ 2011 സെൻസസിൽ : • ഇന്ത്യയിൽ ആകെ ജനസംഖ്യയുടെ എത്ര ശതമാനമാണ് പട്ടികജാതിക്കാർ - 16.6% • ഇന്ത്യയിൽ പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം - ഉത്തർപ്രദേശ് • ശതമാനടിസ്ഥാനത്തിൽ പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം - പഞ്ചാബ് (31.9%) • പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം - ചണ്ഡീഗഡ്

Question: 32

പ്രധാൻമന്തി റോസ്ഗാർ യോജന (PMRY) , പ്രധാനമന്ത്രി എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാമുമായി (PMEGP) ലയിപ്പിച്ച വർഷം ഏതാണ് ?

A2006

B2007

C2008

D2009

Answer:

C. 2008

Question: 33

ജലത്തിൽ ലയിക്കുന്ന ജീവകം ?

Aവൈറ്റമിൻ A, D, E, K

Bവൈറ്റമിൻ A, C

Cവൈറ്റമിൻ B, C

Dവൈറ്റമിൻ A, B, E, K

Answer:

C. വൈറ്റമിൻ B, C

Question: 34

“ ബാഡ് മണി ഡ്രൈവ്സ് ഗുഡ് മണി ഔട്ട് '' എന്ന നിയമത്തിന്റെ ഉപജ്ഞാതാവ് ആരാണ് ?

Aകാൾ മാർക്സ്

Bആൽഫ്രഡ്‌ മാർഷൽ

Cഡേവിഡ് റിക്കാർഡോ

Dതോമസ് ഗ്രഷാം

Answer:

D. തോമസ് ഗ്രഷാം

Question: 35

ചേർത്തെഴുതുക : നെൽ+മണി=?

Aനെനണി

Bനെൽമണി

Cനെന്മണി

Dഇവയൊന്നുമല്ല

Answer:

C. നെന്മണി

Question: 36

ആദ്യ കാലത്ത് എവറസ്റ്റ് അറിയപ്പെട്ടിരുന്ന പേരെന്താണ് ?

Aപീക്ക് 13

Bപീക്ക് 14

Cപീക്ക് 15

Dപീക്ക് 16

Answer:

C. പീക്ക് 15

Question: 37

സുപ്രീം കോടതി ജഡ്ജിയായതിനു ശേഷം ലോക്‌സഭാ സ്പീക്കർ ആയ ആദ്യ വ്യക്തി ?

Aപി സദാശിവം

Bഹരിലാൽ ജെ കനിയ

Cഎൻ സന്തോഷ് ഹെഗ്‌ഡേ

Dകെ എസ് ഹെഗ്‌ഡേ

Answer:

D. കെ എസ് ഹെഗ്‌ഡേ

Question: 38

ഭൂഗർഭ ജല വിനിയോഗവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ പദ്ധതി ഏതാണ് ?

Aഹരിയാലി നീർത്തട പദ്ധതി

Bഅർവാരി പാനി സൻസദ് നീർത്തട പദ്ധതി

Cജലക്രാന്തി പദ്ധതി

Dഅടൽ ഭുജൽ യോജന

Answer:

D. അടൽ ഭുജൽ യോജന

Question: 39

ഇന്ത്യയിൽ ശാക്തീകരണത്തിനായുള്ള ദേശീയ നയം നടപ്പാക്കിയ വർഷം ഏത് ?

A1999

B2000

C2001

D2003

Answer:

C. 2001

Question: 40

രാജീവ് ഗാന്ധി അക്ഷയ ഊർജ്ജ ദിനം എന്ന്?

Aജൂൺ 30

Bഓഗസ്റ്റ് 20

Cഡിസംബർ 14

Dഏപ്രിൽ 4

Answer:

B. ഓഗസ്റ്റ് 20

Explanation:

പ്രവർത്തി ചെയ്യാനുള്ള കഴിവാണ് ഊർജ്ജം

Question: 41

1967 ൽ എട്ടാം പട്ടികയിൽ 15-ാമത് ഭാഷയായി സിന്ധി ഉൾപ്പെടുത്തിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ?

A21-ാം ഭേദഗതി

B31-ാം ഭേദഗതി

C35-ാം ഭേദഗതി

D42-ാം ഭേദഗതി

Answer:

A. 21-ാം ഭേദഗതി

Explanation:

21-ാം ഭേദഗതി സമയത്തെ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി രാഷ്‌ട്രപതി - വി.വി ഗിരി

Question: 42

നീന്തൽക്കുളങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന വാതകം :

Aക്ലോറിൻ

Bകാർബൺ ഡൈ ഓക്സൈഡ്

C63ാറ്റിജൻ

Dഹൈഡ്രജൻ

Answer:

A. ക്ലോറിൻ

Question: 43

ഗ്രാമീണ ബാങ്കുകളുടെ ശിൽപി എന്നറിയപ്പെടുന്നത് ആരാണ് ?

Aലാലാ ലജ്പത് റായ്

Bസി ഡി ദേശ്മുഖ്

Cഅരുന്ധതി ഭട്ടാചാര്യ

Dമുഹമ്മദ് യൂനസ്

Answer:

D. മുഹമ്മദ് യൂനസ്

Question: 44

നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് സർവ്വകലാശാല ഏത് വർഷമാണ് സ്ഥാപിതമായത്?

A2003

B2004

C2005

D2002

Answer:

C. 2005

Question: 45

ഖേലോ ഇന്ത്യ പദ്ധതിയുടെ കീഴിൽ മികവിന്റെ കേന്ദ്രമായി കായിക മന്ത്രാലയം തിരഞ്ഞെടുത്ത കേരളത്തിലെ സ്ഥാപനം ?

Aസായി ട്രയിങ് സെന്റർ, കോഴിക്കോട്

Bകേരള സ്പോർട്സ് കൗൺസിൽ

Cജി വി. രാജ സ്പോർട്സ് സ്കൂൾ, തിരുവനന്തപുരം

Dലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ

Answer:

C. ജി വി. രാജ സ്പോർട്സ് സ്കൂൾ, തിരുവനന്തപുരം

Explanation:

തിരുവനന്തപുരം ജില്ലയിലെ മൈലത്ത് പ്രവര്‍ത്തിക്കുന്ന ജി.വി. രാജ സീനിയര്‍ സെക്കന്‍ഡറി സ്‌പോട്‌സ് സ്‌കൂളിനെ ഖേലോ ഇന്ത്യാ സ്റ്റേറ്റ് സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സായി തെരഞ്ഞെടുത്തു.

Question: 46

ശരിയായ വിപരീതപദം ഏത് ? ശാന്തം :

Aഅശാന്തം

Bദേഷ്യം

Cവീരം

Dരൗദ്രം

Answer:

D. രൗദ്രം

Question: 47

ഇന്ത്യൻ പ്രമുഖ വ്യവസായി രാകേഷ് ജുൻജുൻവാലയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന വിമാനക്കമ്പനി ?

Aനെസ് ജെറ്റ്

Bരാകേഷ് എയർലൈൻസ്

Cട്രൂ ജെറ്റ്

Dആകാശ് എയർലൈൻസ്

Answer:

D. ആകാശ് എയർലൈൻസ്

Explanation:

ഇന്ത്യയിലെ വാരൻ ബഫറ്റ്​ എന്നറിയപ്പെടുന്നത് - രാകേഷ് ജുൻജുൻവാല

Question: 48

ഒരു ഓഫീസിലെ തിങ്കൾ മുതൽ ശനി വരെയുള്ള ശരാശരി ഹാജർ 43 ആണ് . ആദ്യത്തെ 5 ദിവസത്തെ ശരാശരി ഹാജർ 41 ആയാൽ ശനിയാഴ്ചത്തെ ഹാജർ എത്ര?

A49

B43

C46

D53

Answer:

D. 53

Explanation:

6 ദിവസത്തെ ആകെ ഹാജർ = 6 x 43 = 258 5 ദിവസത്തെ ആകെ ഹാജർ = 5 x 41 = 205 ശനിയാഴ്ചത്തെ ഹാജർ = 258 - 205 = 53

Question: 49

രാജീവ് ഗാന്ധി ഖേൽരത്ന അവാർഡിന്റെ പുതിയ പേര് ?

Aമേജർ ധ്യാൻ ചന്ദ് ഖേൽരത്ന അവാർഡ്

Bഅരുൺ ജെയ്‌റ്റിലി ഖേൽരത്ന അവാർഡ്

Cമിൽഖ സിംഗ് ഖേൽരത്ന അവാർഡ്

Dകെ.ഡി.ജാദവ് ഖേൽരത്ന അവാർഡ്

Answer:

A. മേജർ ധ്യാൻ ചന്ദ് ഖേൽരത്ന അവാർഡ്

Explanation:

🔹 ഇന്ത്യയുടെ കായിക രംഗത്തെ പരമോന്നത പുരസ്കാരമായിരുന്നു രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് 🔹 കായികരംഗത്തെ ആജീവനാന്ത പ്രവർത്തനങ്ങൾക്ക് ധ്യാൻചന്ദിന്റെ മറ്റൊരു അവാർഡും ഉണ്ട് (2002 മുതൽ) 🔹 മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡ് സമ്മാനത്തുക -25 ലക്ഷം 🔹 ആദ്യം നേടിയത് - വിശ്വനാഥൻ ആനന്ദ് 🔹 ആദ്യ മലയാളി - കെഎം ബീനാമോൾ

Question: 50

' Juvenile justice Amendment Act ' ലോക്സഭയിൽ പാസാക്കിയത് ?

A2021 മാർച്ച് 25

B2021 മാർച്ച് 22

C2021 മാർച്ച് 24

D2020 മാർച്ച് 24

Answer:

C. 2021 മാർച്ച് 24

Question: 51

സംസ്ഥാനത്തെ 18 വയസ്സിനു താഴെയുള്ള അർബുദ - ഹൃദ്രോഗ - വൃക്കരോഗം ബാധിതരായ രോഗികൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതി ഏതാണ് ?

Aആരോഗ്യകിരണം

Bആശ്വാസകിരണം

Cതാലോലം

Dജീവനി

Answer:

A. ആരോഗ്യകിരണം

Question: 52

12\frac{1}{2}+ 13\frac{1}{3}+ ________ = 1

A5/6

B1/6

C2/3

D1/3

Answer:

B. 1/6

Explanation:

12\frac{1}{2}+ 13\frac{1}{3} = 56\frac56

156=161- \frac56 = \frac16

Question: 53

200 ന്റെ 10 ശതമാനം എത്ര?

A10

B20

C3

D40

Answer:

B. 20

Explanation:

200*10/100 = 20

Question: 54

' ആക്സിലറേറ്റിംഗ് ഇന്ത്യ - 7 ഇയേഴ്‌സ് ഓഫ് മോദി ഗവൺമെന്റ് ' എന്ന പുസ്തകം എഴുതിയത് ?

Aഅൽഫോൺസ് കണ്ണന്താനം

Bകുമുദ് ശർമ

Cദയ പ്രകാശ്

Dഒ രാജഗോപാൽ

Answer:

A. അൽഫോൺസ് കണ്ണന്താനം

Question: 55

സ്പോർട്സ് ലോട്ടറി കൊണ്ടുവന്ന ആദ്യ സംസ്ഥാനം ഏത് ?

Aകേരളം

Bസിക്കിം

Cഗുജറാത്ത്

Dഹരിയാന

Answer:

A. കേരളം

Question: 56

Which one is correctly spelt?

Ainflemmation

Binflemation

Cinflammation

Dinflamation

Answer:

C. inflammation

Question: 57

"യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്രാജ്യത്വ താല്‍പര്യം ബാള്‍ക്കന്‍ പ്രതിസന്ധിക്ക് കാരണമായി ".എങ്ങനെയെന്ന് താഴെ നൽകിയിരിക്കുന്ന വസ്തുതകളിൽ നിന്ന് കണ്ടെത്തുക:

1.ബാള്‍ക്കന്‍ മേഖല തുര്‍ക്കികളുടെ നിയന്ത്രണത്തിലായിരുന്നു.

2.1920-ല്‍ ബാള്‍ക്കന്‍ സഖ്യം തുര്‍ക്കിയെ പരാജയപ്പെടുത്തി.

3.യുദ്ധത്തിന്റെ നേട്ടങ്ങള്‍ പങ്കിടുന്നതില്‍ ബാള്‍ക്കന്‍ രാഷ്ട്രങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായി

4.ബാള്‍ക്കന്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള യുദ്ധം സംഭവിച്ചു.

A1,3,4 മാത്രം ശരിയാണ്

B2,3,4 മാത്രം ശരിയാണ്

C3,4 മാത്രം ശരിയാണ്

D1,2,3,4 ഇവയെല്ലാം ശരിയാണ്

Answer:

A. 1,3,4 മാത്രം ശരിയാണ്

Explanation:

1912ലാണ് ബാള്‍ക്കന്‍ സഖ്യം തുര്‍ക്കിയെ പരാജയപ്പെടുത്തിയത്.

Question: 58

ചുവടെ തന്നിരിക്കുന്ന സംഭവങ്ങളെ കാലഗണനാക്രമത്തില്‍ എഴുതുക

1.ഐക്യരാഷ്ട്രസംഘടനയുടെ രൂപീകരണം

2.ജര്‍മ്മനിയുടെ പോളണ്ടാക്രമണം

3.പാരീസ് സമാധാന സമ്മേളനംA1,2,3

B2,1,3

C3,2,1

D2,3,1

Answer:

C. 3,2,1

Question: 59

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ വിവരാവകാശകമ്മീഷണർമാരുടെ കാലാവധിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?

(i) കേന്ദ്ര ഗവൺമെന്റ് നിർദ്ദേശിക്കുന്ന കാലയളവിലേക്കോ അല്ലെങ്കിൽ അവർക്ക് 60 വയസ്സ് തികയുന്നത് വരെയോ

(ii) കേന്ദ്ര, സംസ്ഥാന കമ്മീഷണർമാരുടെ കാലാവധി നിശ്ചയിക്കുന്നത് അതതു സർക്കാരുകളാണ്

(iii) കേന്ദ്ര വിവരാവകാശ കമ്മീഷണർമാർ 5 വർഷത്തേക്കും സംസ്ഥാന കമ്മീഷണർമാർ 3 വർഷത്തേക്കുമാണ് നിയമിക്കപ്പെടുന്നത്

(iv) കേന്ദ്ര,  സംസ്ഥാന കമ്മീഷണർമാരുടെ കാലാവധി  3 വർഷമോ അല്ലെങ്കിൽ അവർക്ക് 65 വയസ്സ് തികയുന്നത് വരെയോ

A(ii) & (iii) ശരിയാണ്

B(iii) മാത്രമാണ് ശരി

C(i) & (iv) ശരിയാണ്

D(iv) മാത്രമാണ് ശരി

Answer:

D. (iv) മാത്രമാണ് ശരി

Explanation:

കേന്ദ്ര ഗവൺമെന്റ് നിർദ്ദേശിക്കുന്ന കാലയളവിലേക്കോ അല്ലെങ്കിൽ അവർക്ക് 65 വയസ്സ് തികയുന്നത് വരെയോ, ഏതാണോ നേരത്തേയാവുന്നത് ആ കാലയളവിലേക്കായിരിക്കും നിയമനം. ഇത് മൂന്നു വർഷമായി നിശ്ചയിച്ചിരിക്കുന്നു

Question: 60

ലോഹങ്ങളുടെ ക്രിയാശീല ശ്രേണിയുമായി ബന്ധപ്പെട്ട ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏതാണ് ?

Aക്രിയാശീല ശ്രേണിയിൽ മുകളിൽ നിന്ന് താഴേക്ക് വരുന്തോറും ലോഹങ്ങളുടെ ക്രിയാശീലം കൂടി വരുന്നു

Bക്രിയാശീലം കൂടിയ ലോഹങ്ങൾക്ക് ക്രിയാശീലം കുറഞ്ഞ ലോഹങ്ങളെ അവയുടെ ലവണ ലായനിയിൽ നിന്ന് ആദേശം ചെയ്യാൻ കഴിയും

Cക്രിയാശീല ശ്രേണിയിൽ ഹൈഡ്രജനു മുകളിലായി വരുന്ന ലോഹങ്ങൾ നേർപ്പിച്ച ആസിഡുമായി പ്രവർത്തിച്ച് ഹൈഡ്രജനെ ആദേശം ചെയ്യുന്നവയാണ്

Dക്രിയാശീല ശ്രേണിയിൽ ഹൈഡ്രജനു താഴെയായി വരുന്ന ലോഹങ്ങൾ നേർപ്പിച്ച ആസിഡുമായി പ്രവർത്തിക്കാത്തവയുമാണ്

Answer:

A. ക്രിയാശീല ശ്രേണിയിൽ മുകളിൽ നിന്ന് താഴേക്ക് വരുന്തോറും ലോഹങ്ങളുടെ ക്രിയാശീലം കൂടി വരുന്നു

Question: 61

കേരളത്തിലെ ആദ്യ പി എം വാണി പബ്ലിക് ഡേറ്റ ഓഫീസ് ആരംഭിച്ചത് എവിടെയാണ് ?

Aമൂന്നാർ

Bകാന്തല്ലൂർ

Cകുമളി

Dമറയൂർ

Answer:

D. മറയൂർ

Question: 62

Lily eats _____ string beans _____ broccoli .

Aeither...or

Bneither...nor

Cnot only... but also

Dwhether...or

Answer:

C. not only... but also

Explanation:

Not only...but also യുടെ അർഥം മാത്രമല്ല എന്നാണ്. ഈ വാക്യത്തിന്റെ അർഥം : സ്ട്രിംഗ് ബീൻസ് മാത്രമല്ല ബ്രൊക്കോളിയും ലില്ലി കഴിക്കുന്നു.

Question: 63

" 10 ഫ്ലാഷ് പോയിന്റ്സ്, 20 ഇയേർസ് " എന്ന പുസ്തകം രചിച്ചത് ?

Aഅഭിഷേക് ബാനർജി

Bപ്രശാന്ത് കിഷോർ

Cശശി തരൂർ

Dമനീഷ് തിവാരി

Answer:

D. മനീഷ് തിവാരി

Explanation:

• മുംബൈ ആക്രമണത്തിന്റെ വാർഷികത്തോട് അനുബന്ധിച്ച് 2021 ഡിസംബർ 2 ന് പുസ്തകം ഔദ്യോഗികമായി പുറത്തിറങ്ങും. • പുസ്തകത്തിന്റെ പേര് - " 10 Flash Points; 20 Years - National Security Situations that Impacted India " • 2012 മുതൽ 2014 വരെ വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയായിരുന്നു മനീഷ് തിവാരി.

Question: 64

വിവരാവകാശ നിയമം ഇന്ത്യൻ ഗസറ്റിൽ പബ്ലിഷ് ചെയ്തത് എന്നാണ് ?

A2005 ജൂൺ 10

B2005 ജൂൺ 18

C2005 ജൂൺ 21

D2005 ജൂൺ 25

Answer:

C. 2005 ജൂൺ 21

Question: 65

Raju asked , " Can I help you ?"

ARaju wanted to know if he could help him.

BRaju wants to know if he could help him.

CRaju wanted to know if he could helped him.

DRaju wanted to know if he can help him.

Answer:

A. Raju wanted to know if he could help him.

Explanation:

When we are reporting question, reporting verb we used is asked. Connecting word we used is the question word given in the question and if it is yes/no question we used if /whether as the connecting word. The form becomes subject + auxiliary verb .

Question: 66

ക്രിക്കറ്റിലെ ഒരു ഇന്നിംഗ്സിൽ പത്ത് വിക്കറ്റ് നേടിയ മൂന്നാമത്തെ താരം ?

Aമുത്തയ്യ മുരളീധരൻ

Bഡ്വെയ്ൻ ബ്രാവോ

Cഅജാസ് പട്ടേൽ

Dഅനിൽ കുംബ്ലെ

Answer:

C. അജാസ് പട്ടേൽ

Explanation:

144 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ മൂന്ന് തവണ മാത്രമെ ഈ നേട്ടം സംഭവിച്ചിട്ടുള്ളൂ. ഈ നേട്ടം മുൻപ് കൈവരിച്ചവർ : 1️⃣ ജിം ലേക്കർ (ഇംഗ്ലണ്ട്, 1956) 2️⃣ അനില്‍‌ കുംബ്ലെ (ഇന്ത്യ, 1999) 3️⃣ അജാസ് പട്ടേൽ (ന്യൂസീലന്‍ഡ്, 2021)

Question: 67

അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ദിനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന കണ്ടെത്തുക

i. 2021ലെ പ്രമേയം - "Aviation: Your Reliable Connection to the World"

ii. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ 50-ാം വാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായി ഈ ദിനം  ആഘോഷിക്കുന്നു.

iii. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ദിനമായി ആചരിക്കുന്നത് ഡിസംബർ ഏഴിനാണ്.

Aii, iii എന്നിവ

Bi, iii എന്നിവ

Ci, ii എന്നിവ

Dഎല്ലാം ശരിയാണ്

Answer:

A. ii, iii എന്നിവ

Explanation:

i. 2021ലെ പ്രമേയം - "Advancing Innovation for Global Aviation Development”. 2023 വരെ ഈ പ്രമേയം തന്നെയായിരിക്കും.

Question: 68

പ്രധാൻമന്ത്രി ജൻധൻ യോജന (PMJDY) യുമായി യോജിക്കുന്ന പ്രസ്താവന/പ്രസ്താവനകൾ ഏത് ?

i) ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതി. 

iI) രാജ്യത്ത് ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്ക് ബാങ്ക് അക്കൗണ്ട് ഉറപ്പാക്കാനുള്ള പദ്ധതി. 

iII) നേരിട്ടുള്ള സമഗ്ര സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതി. 

താഴെപ്പറയുന്നവയിൽ നിന്നും ശരിയായ ഉത്തരം കണ്ടെത്തുക. 

A(1) മാത്രം

B(ii), (iii) മാത്രം

C(i), (ii) മാത്രം

Dഇവയൊന്നുമല്ല

Answer:

B. (ii), (iii) മാത്രം

Question: 69

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.‘മിഷൻ ശക്തി’ എന്ന പേരിൽ ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) വിജയകരമായി നടത്തിയത് ഉപഗ്രഹ വേധ മിസൈലുകളുടെ പരീക്ഷണമാണ്.

2.ഒഡീഷയിലെ വീലർ ഐലൻഡിൽ നിന്നാണ് മിഷൻ ശക്തിയുടെ പരീക്ഷണം ഡിആർഡിഒ നടത്തിയത്.A1 മാത്രം ശരി.

B2 മാത്രം ശരി.

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ട് പ്രസ്താവനകളും തെറ്റാണ്

Answer:

C. രണ്ടു പ്രസ്താവനകളും ശരിയാണ്

Explanation:

മിഷൻ ശക്തി പരീക്ഷണത്തിലൂടെ ലോ എർത്ത് ഓർബിറ്റിലുള്ള ഉപഗ്രഹത്തെ മൂന്ന് മിനിട്ടിനുള്ളിൽ ആക്രമിച്ച് വീഴ്‌ത്താൻ ഇന്ത്യയ്‌ക്ക് കഴിഞ്ഞു.ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.

Question: 70

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ജീവകം ഡിയുടെ കുറവ് മൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗമാണ് കണ.

2.ഓസ്റ്റിയോ മലേഷ്യ എന്ന രോഗവും ജീവകം ഡി യുടെ അപര്യാപ്തത മൂലമാണ് ഉണ്ടാകുന്നത്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റ്

Answer:

C. 1ഉം 2ഉം

Explanation:

കുട്ടികളിലെ ആവശ്യ ഘടകമായ കാത്സ്യം, വിറ്റാമിന്‍ ഡി എന്നിവയുടെ അപര്യാപ്‌തതമൂലം ഉണ്ടാകുന്ന രോഗമാണ്‌ റിക്കറ്റ്‌സ്. തലയോട്ടിയുടെയും നെഞ്ചിന്റെയും രൂപ വ്യത്യാസം, കൈകാലുകള്‍ക്ക്‌ വളവ്‌ എന്നിവയാണ്‌ രോഗ ലക്ഷണങ്ങള്‍.മണിബന്ധത്തിന്റെ എക്‌സറേയിലൂടെ രോഗനിര്‍ണയവും ചികിത്സാ പുരോഗതിയും അറിയാന്‍ കഴിയുന്നതാണ്‌. കാത്സ്യം, വിറ്റാമിന്‍ ഡി എന്നിവ നല്‍കിയുള്ള ചികിത്സാരീതിയാണ്‌ ഇത്തരം കുട്ടികള്‍ക്ക്‌ നല്‍കുന്നത്‌.അസ്ഥികളുടെ ബലത്തിന് വൈറ്റമിൻ ഡി അത്യാവശ്യമാണ്. കുട്ടികളിൽ വൈറ്റമിൻ ഡിയുടെ അളവ് കുറഞ്ഞാൽ ളർച്ചക്കുറവും അംഗവൈകല്യവും ഉണ്ടാകാം. മുതിർന്നവരിൽ അസ്ഥികൾ മൃദുവായി പോകുന്ന ഓസ്റ്റിയോ മലേഷ്യ ന്നറിയപ്പെടുന്ന അവസ്ഥ ഉണ്ടാകാം. പൊതുവേ വെയിലു കൊള്ളാത്തവരിലും, വ്യായാമരഹിതമായ ജീവിതം നയിക്കുന്നവരിലുമാണ് ഈ അവസ്ഥകൾ കണ്ടു വരാറുള്ളത്.

Question: 71

തെറ്റായ പ്രസ്താവന ഏത് ?

1.പാർശ്വഫലങ്ങൾ കുറഞ്ഞ ക്യാൻസർ ചികിത്സാ രീതിയാണ് ഇമ്മ്യൂണോ തെറാപ്പി.

2.ഇമ്മ്യൂണോ തെറാപ്പിയിൽ  മോണോ ക്ലോണൽ ആൻറി ബോഡികളെ ഉപയോഗപ്പെടുത്തുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും ശരിയാണ്

Answer:

D. രണ്ടു പ്രസ്താവനകളും ശരിയാണ്

Explanation:

കാൻസർ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ചികിത്സയാണ് ഇമ്മ്യൂണോ തെറാപ്പി. മറ്റ് ക്യാൻസർ ചികിത്സ ഓപ്ഷനുകളുമായി താരതമ്യം ചെയ്യുമ്പോൾ, ഇമ്മ്യൂണോ തെറാപ്പി ആധുനിക ചികിത്സ രീതിയായി പരിഗണിക്കപ്പെടുന്നു,താരതമ്യേന പാർശ്വഫലങ്ങൾ കുറവാണ് ഇതിന്. ഇമ്മ്യൂണോ തെറാപ്പിയിൽ മോണോ ക്ലോണൽ ആൻറി ബോഡികളെ ഉപയോഗപ്പെടുത്തുന്നു.

Question: 72

I T ആക്ട് 2000 നിലവിൽ വരുമ്പോൾ അതിലെ ഭാഗങ്ങളുടെ എണ്ണം എത്ര ?

A38

B94

C48

D68

Answer:

B. 94

Question: 73

ചുവടെ കൊടുത്തിരിക്കുന്നതിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

1. 1978 ൽ 44 ആം ഭരണഘടന ഭേദഗതിയിലൂടെ സ്വത്തവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തു. 

2. ഇപ്പോൾ സ്വത്തവകാശം ഒരു നിയമപരമായ അവകാശം മാത്രമാണ്. 

3.സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത സമയത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആയിരുന്നു.

A1 മാത്രം ശരി. .

B3 മാത്രം ശരി

C1,2 മാത്രം ശരി

Dഎല്ലാ പ്രസ്താവനകളും ശരിയാണ്.

Answer:

C. 1,2 മാത്രം ശരി

Explanation:

ഇന്ത്യയിലെ പൗരന്മാരുടെ മൗലികാവകാശങ്ങളിൽപ്പെട്ടിരുന്ന സ്വത്തവകാശം (അനുഛേദം 31), 1978-ലെ 44-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് നിയമാവകാശമായി മാറിയത്. ഭൂപരിഷ്‌കരണ നയങ്ങളുടെ ഭാഗമായി മൊറാർജി ദേശായി സർക്കാർ ആണ് ഈ ഭേദഗതി കൊണ്ടുവന്നത്.ഭരണഘടനയുടെ പന്ത്രണ്ടാം ഭാഗത്തിലെ അനുഛേദം 300-എ പ്രകാരമാണ് ഇത് നിയമപരമായ അവകാശമാക്കിയിരിക്കുന്നത്

Question: 74

സിഡ്നി പോയിറ്റിയറുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക:

i. അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ കറുത്ത വര്‍ഗക്കാരൻ 

ii.മികച്ച അഭിനേതാവിനുള്ള ആദ്യത്തെ ഓസ്കാർ അവാർഡ് നേടിയ കറുത്ത വര്‍ഗക്കാരൻ.

iii. അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ യു.എസ് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം പുരസ്കാരം ലഭിച്ചിട്ടുണ്ട്.

iv. മികച്ച സംവിധായകനുള്ള ഓസ്കാർ അവാർഡ് നേടിയ ആദ്യത്തെ കറുത്ത വര്‍ഗക്കാരൻ.

Aഎല്ലാം ശരിയാണ്

Bi, ii, iii എന്നിവ

Cii, iii, iv എന്നിവ

Di, ii, iv എന്നിവ

Answer:

B. i, ii, iii എന്നിവ

Question: 75

താഴെ പറയുന്ന പ്രസ്താവനകളിൽ നന്ദലാൽ ബോസുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ? 

 1. അബനീന്ദ്രനാഥ്‌ ടാഗോറിന്റെ ശിഷ്യനായിരുന്നു  
 2. ഇദ്ദേഹത്തിന്റെ ചിത്രങ്ങളിൽ അജന്തയിലെ ഗുഹാചിത്രങ്ങളുടെ ശക്തമായ സ്വാധീനം കാണാം
 3. 1954 ൽ പത്മവിഭൂഷൺ ലഭിച്ചു 
 4. വിശ്വഭാരതി സർവ്വകലാശാല ' ദേശികോത്തമ ' എന്ന ബഹുമതി നൽകി ആദരിച്ചു  

A1 , 2 ശരി

B2 , 3 ശരി

C1 , 2 , 3 ശരി

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി

Question: 76

കേരള ലോകായുക്ത നിയമം 1999 ഭേദഗതി ചെയ്യുന്നതിനുള്ള ഓർഡിനൻസ് നിലവിൽ വന്നതെന്ന് ?

A07 ഫെബ്രുവരി 2022

B08 ഫെബ്രുവരി 2022

C07 ജനുവരി 2022

D16 ജനുവരി 2022

Answer:

A. 07 ഫെബ്രുവരി 2022

Explanation:

• ലോകായുക്ത 1999 നിയമത്തിലെ 14-ആം വകുപ്പാണ് ഭേദഗതി ചെയ്തത് 14-ആം വകുപ്പ് ------------- 1999ലെ ലോകായുക്ത നിയമത്തിലെ 14–-ാം വകുപ്പ്‌ പ്രകാരം ഉത്തരവിട്ടാൽ ആരോപിതരെ ഉടൻ അധികാര സ്ഥാനത്തു നിന്ന് നീക്കണം. സ്ഥാനം രാജിവച്ച ശേഷമേ ഹൈക്കോടതിയിൽ ഭരണഘടന വകുപ്പ് 226 പ്രകാരം റിട്ട് ഹർജി നൽകാനാവൂ. മാറ്റംവരുന്ന നാല് വ്യവസ്ഥകൾ ------------- 1️⃣ പൊതുപ്രവർത്തകരുടെ അഴിമതി തെളിഞ്ഞാൽ അവരെ സ്ഥാനഭ്രഷ്ടരാക്കാനുള്ള വിധി സംസ്ഥാന സർക്കാരിന് തള്ളാനും കൊള്ളാനും അധികാരമുണ്ടാകും. ലോകായുക്ത വിധിയിന്മേൽ ഹിയറിങ് നടത്തി ഗവർണർ, മുഖ്യമന്ത്രി, സർക്കാർ എന്നിവർക്ക് തീരുമാനമെടുക്കാം. 2️⃣ ലോകായുക്തയായി വിരമിച്ച സുപ്രീംകോടതി ജഡ്ജി, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരെയേ നിയമിക്കാവൂ എന്നതിനുപകരം വിരമിച്ച ഹൈക്കോടതി ജഡ്ജിയെ നിയമിക്കാം. 3️⃣ ലോകായുക്തയിലെ ന്യായാധിപന്മാരുടെ പരമാവധി പ്രായപരിധി 70 വയസ്സായി നിജപ്പെടുത്തി. 4️⃣ ലോകായുക്ത അവധിയിലാകുകയോ ഒഴിവുവരുകയോ ചെയ്താൽ മുതിർന്ന ഉപലോകായുക്തയ്ക്ക് ചുമതല വഹിക്കാം. കേരള ലോകായുക്ത ------------- • ലോകായുക്ത നിയമം 1999 പ്രകാരം സ്ഥാപിതമായ സ്റ്റാറ്റൂറ്ററി സ്ഥാപനമാണ്. • വിരമിച്ച സുപ്രീംകോടതി ജഡ്ജി, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ജഡ്ജിയെയും ലോകായുക്തയായി നിയമിക്കാം • പരമാവധി പ്രായപരിധി - 70 വയസ്സ് / 5 വർഷം • ലോകായുക്ത അവധിയിൽ ആകുകയോ ഒഴിവ് വരികയോ ചെയ്താൽ മുതിർന്ന ഉപലോകായുക്തയ്ക്ക് ചുമതല വഹിക്കാം • കേരള ലോകായുക്ത നിലവിൽ വന്നത് -1998 നവംബർ 15

Question: 77

താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക:

1.1760 ലാണ് വാണ്ടിവാഷ് യുദ്ധം നടന്നത്.

2.ഫ്രഞ്ച് അധിനിവേശം ഇന്ത്യയിൽ അവസാനിക്കാൻ കാരണമായ യുദ്ധം ആണ് വാണ്ടിവാഷ് യുദ്ധം.

3.വാണ്ടിവാഷ് യുദ്ധത്തിൽ ഇംഗ്ലീഷ് സൈന്യത്തെ നയിച്ചത് സാർ ഐർക്യുട്ട് ആയിരുന്നു.

4.കൗണ്ട് ഡി ലാലി ആയിരുന്നു വാണ്ടിവാഷ് യുദ്ധത്തിൽ ഫ്രഞ്ച് സൈന്യത്തെ നയിച്ചത്.

A1,2

B2,3

C1,2,4

D1,2,3,4

Answer:

D. 1,2,3,4

Explanation:

1760-ൽ ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മിൽ ഇന്ത്യയിൽ നടന്ന യുദ്ധമായിരുന്നു വാണ്ടിവാഷ് യുദ്ധം . ആഗോള സപ്തവർഷയുദ്ധത്തിന്റെ ഭാഗമായ ഫ്രഞ്ച്-ബ്രിട്ടീഷ് കൊളോണിയൽ സാമ്രാജ്യങ്ങൾ തമ്മിൽ നടന്ന മൂന്നാം കർണാടക യുദ്ധത്തിന്റെ ഭാഗമായിരുന്നു ഈ യുദ്ധം. തമിഴ്നാട്ടിലെ വന്ത വാസിയിൽ ആയിരുന്നു യുദ്ധം നടന്നത്. 1760 ജനുവരി 22, ഐർ കൂട്ടിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സേന ജനറൽ തോമസ് ലാലിയുടെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സേനയെ പരാജയപ്പെടുത്തി.ഫ്രഞ്ച് അധിനിവേശം ഇന്ത്യയിൽ അവസാനിക്കാൻ കാരണമായ യുദ്ധം ആണ് വാണ്ടിവാഷ് യുദ്ധം

Question: 78

ഇന്നലെയുടെ 10 ദിവസം മുമ്പ് ചൊവ്വാഴ്ചയായിരുന്നുവെങ്കിൽ, നാളെ കഴിഞ്ഞുള്ള 11-ാം ദിവസം ഏതായിരിക്കും?

Aബുധൻ

Bവ്യാഴം

Cവെള്ളി

Dശനി

Answer:

B. വ്യാഴം

Explanation:

ഇന്നലെയുടെ10 ദിവസം മുമ്പ് → ചൊവ്വാഴ്ച അതിനാൽ, ഇന്നത്തെ ദിവസം = 10 ദിവസം + ഇന്നലെ + ഇന്ന്. (12 ദിവസങ്ങൾ) 12 ദിവസങ്ങൾ = 5 ശിഷ്ട ദിവസങ്ങൾ , ഇന്നത്തെ ദിവസം ചൊവ്വാഴ്ചയെക്കാൾ 5 ദിവസം മുന്നിലാണ്, അതായത്, ഞായറാഴ്ച. 11-ാം ദിവസം 10 ദിവസത്തിനുശേഷം വരും അതിനാൽ, ആകെ ദിവസങ്ങൾ = 10 + 1 (നാളെ) = 11 ദിവസം. 11 ദിവസം = 4 ശിഷ്ട ദിവസങ്ങൾ ഞായറാഴ്ച. + 4→വ്യാഴം

Question: 79

Might is right- ശരിയായ പരിഭാഷ ഏത്?

Aകയ്യൂക്കുള്ളവൻ കാര്യക്കാരൻ

Bശരി എന്തോ അത് നടപ്പിലാക്കുന്നവൻ

Cശരിയും തെറ്റും വേർതിരിക്കുന്നവർ

Dശരി മാത്രം നോക്കുന്നവർ

Answer:

A. കയ്യൂക്കുള്ളവൻ കാര്യക്കാരൻ

Question: 80

അംസകം : ഭാഗം, അംശുകം:.........?

Aവസ്ത്രം

Bഅഴക്

Cഭംഗി

Dദുഃഖം

Answer:

A. വസ്ത്രം

Question: 81

താഴെ പറയുന്നവയിൽ ഏതാണ് പണ്ഡിറ്റ് കറുപ്പനെ സംബന്ധിച്ച ശരിയായ പ്രസ്താവന ?

i) കൊച്ചിൻ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നു. 

ii) വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തു. 

iii) 'പുലയർ' എന്ന കവിത എഴുതി. 

A(i) ഉം (iI) ഉം മാത്രം

B(ii) ഉം (iii) ഉം മാത്രം

C(i) ഉം (iii) ഉം മാത്രം

D(i) മാത്രം

Answer:

C. (i) ഉം (iii) ഉം മാത്രം

Question: 82

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?

Aനമ്മുടെ നാട്ടിൽ എല്ലായിടത്തും സർവ്വത്ര അഴിമതിയാണ്

Bനമ്മുടെ നാട്ടിൽ എല്ലാടവും സർവ്വത്ര അഴിമതിയാണ്

Cനമ്മുടെ നാട്ടിൽ എല്ലായിടത്തും അഴിമതിയാണ്

Dഇതൊന്നുമല്ല

Answer:

C. നമ്മുടെ നാട്ടിൽ എല്ലായിടത്തും അഴിമതിയാണ്

Question: 83

ഫ്രഞ്ച് വിപ്ലവാനന്തരം ഫ്രാൻസിൽ രൂപപ്പെട്ട ഡയറക്ടറി എന്ന ഭരണസംവിധാനത്തിനെ പറ്റി താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.1790 ൽ നിലവിൽവന്ന ഡയറക്ടറി എന്ന ഇൻസ്റ്റിറ്റ്യൂഷൻ ആഭ്യന്തര കാര്യങ്ങളിലും വിദേശകാര്യങ്ങൾ  കൈകാര്യം ചെയ്യുന്നതിലും ഒരുപോലെ പരാജയപ്പെട്ടു.

2.അംഗങ്ങൾ തമ്മിൽ ഐക്യത്തോടെയും ഒരുമയോടെയും സംയുക്തമായി ഭരിക്കാതെ  തർക്കങ്ങളിലും പിണക്കങ്ങളിലും  മുന്നോട്ടു പോകുന്ന ഒരു ഇൻസ്റ്റിറ്റ്യൂഷൻ ആയിരുന്നു ഡയറക്ടറി. 

3.ഡയറക്ടറിയിലെ ഓരോ അംഗങ്ങളും തങ്ങളുടെ സ്വാർത്ഥ താല്പര്യം മുന്നിൽ കണ്ടു കൊണ്ട് മാത്രമായിരുന്നു ഭരിച്ചിരുന്നത്.

4.ഡയറക്ടറിയുടെ ഭരണത്തിന് കീഴിൽ ഫ്രാൻസിൽ സാമ്പത്തിക മാന്ദ്യം വർദ്ധിച്ചു.


A1,2,3

B2,3,4

C1,2,4

D1.3.4

Answer:

B. 2,3,4

Explanation:

1795 ലാണ് ഫ്രാൻസിൽ 'ഡയറക്ടറി' എന്ന ഭരണ സംവിധാനം നിലവിൽ വന്നത്.ഡയറക്ടറി എന്ന ഇൻസ്റ്റിറ്റ്യൂഷൻ ആഭ്യന്തര കാര്യങ്ങളിലും വിദേശകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും ഒരുപോലെ പരാജയപ്പെട്ടു. ഭരണകാര്യങ്ങളിൽ താൽപര്യമില്ലാതെ സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി പരസ്പരം കലഹിക്കുന്ന അംഗങ്ങളായിരുന്നു ഡയറക്ടറിയിൽ ഉണ്ടായിരുന്നത്. ഫ്രഞ്ച് വിപ്ലവാനന്തരം ഫ്രാൻസിൽ സാമ്പത്തികമായി നിലനിന്നിരുന്ന അടിയന്തരാവസ്ഥയെ തരണംചെയ്യാൻ വേണ്ടിയുള്ള ഒരു നടപടികളും ഡയറക്ടറി എടുത്തിരുന്നില്ല എന്നു മാത്രമല്ല അവർ എടുത്ത പല തീരുമാനങ്ങളും വീണ്ടും ഫ്രാൻസിനെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കി.

Question: 84

ശരിയായത് തിരഞ്ഞെടുക്കുക.

1. MGNREGA പദ്ധിതി പ്രകാരം ഏറ്റവും കൂടുതൽ കൂലി ലഭിക്കുന്ന സംസ്ഥാനം - കേരളം

2. MGNREGA പദ്ധിതി പ്രകാരം ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്ന കേന്ദ്രഭരണ പ്രദേശം -  ആൻഡമാൻ & നിക്കോബാർ 

3. MGNREGA പദ്ധിതി പ്രകാരം ഏറ്റവും കുറവ് കൂലി ലഭിക്കുന്ന സംസ്ഥാനം  - ഛത്തീസ്‌ഗഢ്, മധ്യ പ്രദേശ്

4. MGNREGA പദ്ധിതി പ്രകാരം ഏറ്റവും കുറവ് വേതനം ലഭിക്കുന്ന കേന്ദ്രഭരണ പ്രദേശം - ദാമൻ ആൻഡ് ദിയു

A1&3

B3&4

C2&4

D2&3

Answer:

D. 2&3

Question: 85

താഴെ തന്നിരിക്കുന്നതിൽ ശെരിയായ പ്രസ്താവന ഏത്?

1. ഗ്രാമീണ മേഖലയിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബത്തിലെ ഒരു വ്യക്തിക്ക് തൊഴിൽ ഉറപ്പ് നല്കുന്ന പദ്ധതിയാണ് ജവഹർ റോസ്ഗാർ യോജന(JRY).

2. 1999 ഏപ്രിൽ 7ന് ആരംഭിച്ച തൊഴിൽ ഉറപ്പ് പദ്ധതിയാണ് ജവഹർ റോസ്ഗാർ യോജന.

3. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്

4. ദേശീയ ഗ്രാമീണ തൊഴിൽ പദ്ധതിയും (NREP) ഗ്രാമീണ ഭൂരഹിത തൊഴിൽ ഉറപ്പ് പദ്ധതിയും (RLEGP) സംയോജിച്ചതാണ് ജവഹർ റോസ്ഗാർ യോജന 

A1,2&3

B2,3&4

C1,2&4

D1,3&4

Answer:

D. 1,3&4

Explanation:

 • ഗ്രാമീണ മേഖലയിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങളിലെയും ഒരാൾക്ക് തൊഴിൽ ഉറപ്പ് നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ജവഹർ റോസ്ഗർ യോജന.
 • 1989 ഏപ്രിൽ 1ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയാണ്‌ ജവാഹര്‍ തൊഴില്‍ദാന പരിപാടി (ജവഹർ റോസ്ഗാർ യോജന) ആരംഭിച്ചത്‌.
 • അതുവരെ നിലവിലുണ്ടായിരുന്ന ദേശീയ (ഗ്രാമീണ തൊഴില്‍ദാന പരിപാടി (NREP), ഗ്രാമീണ ഭൂരഹിത തൊഴില്‍ ഭദ്രതാ പരിപാടി (RLEGP) എന്നിവയെ ഈ പദ്ധതിയില്‍ ലയിപ്പിച്ചു.
 • ഏഴാം പഞ്ചവത്സര പദ്ധതി കാലയളവിൽ ആണ് ജവഹർ റോസ്ഗാർ യോജന നിലവിൽ വന്നത്.

Question: 86

ഇന്ത്യയിലെ വലിയ വ്യാപാര സാംസ്കാരിക കേന്ദ്രമായ ജിയോ വേൾഡ് സെന്റർ നിലവിൽ വരുന്നത് എവിടെയാണ് ?

Aബെംഗളൂരു

Bമുംബൈ

Cകൊൽക്കത്ത

Dന്യൂഡൽഹി

Answer:

B. മുംബൈ

Question: 87

രാവിലെ പിരിച്ചെഴുതുക ?

Aരാവ് + ഇലെ

Bരാവിൽ + എ

Cരാ + വിലെ

Dരാവി + ലെ

Answer:

B. രാവിൽ + എ

Question: 88

"ഭൂമിയുടെ ആൽബദോ' എന്നറിയപ്പെടുന്നത് ?

Aഭൗമവികിരണം

Bഭൂമിയിൽ എത്തിച്ചേരുന്ന വികിരണം

Cഭൂമിയിൽ എത്താതെ പ്രതിഫലിച്ചു പോകുന്ന വികിരണം

Dഅഭിവഹനം

Answer:

C. ഭൂമിയിൽ എത്താതെ പ്രതിഫലിച്ചു പോകുന്ന വികിരണം

Question: 89

ഗവൺമെൻ്റിൻ്റെ അധികാരങ്ങൾക്കു ഭരണഘടന പരിധി നിർണയിക്കുന്നതുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

1) ഗവൺമെൻ്റിന്  അധികാരങ്ങൾ നൽകുന്നതോടൊപ്പം ഭരണഘടന അതിൻ്റെ  പരിധിയും നിർണയിക്കുന്നു. ഒരു ജനാധിപത്യ ഭരണഘടന ഒരിക്കലും ഗവൺമെൻ്റിന് അനിയന്ത്രിതമായ അധികാരങ്ങൾ നൽകില്ല.

2) ഗവൺമെൻ്റിൻ്റെ അധികാരങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ അതു സേച്ഛാധിപത്യപരമായും ജനവിരുദ്ധമായും പ്രവർത്തിക്കും. 

3) അഭിപ്രായസ്വാതന്ത്യം, മനസ്സാക്ഷിക്കനുസരിച്ചു പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം, സംഘടനാസ്വാതന്ത്ര്യം, വ്യാപാരസ്വാത്രന്ത്ര്യം തുടങ്ങിയ ചില അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ ഭരണഘടന പൗരന്മാർക്കു നൽകിയിട്ടുണ്ട്. ഗവൺമെൻ്റിൻ്റെ അധികാരങ്ങൾക്ക് കടിഞ്ഞാണിടുകയാണ് ഇതിൻ്റെ ലക്ഷ്യം.

4) ദേശീയ അടിയന്തരാവസ്ഥക്കാലത്ത് ഈ അവകാശങ്ങളെ പരിമിതപ്പെടുത്താനും പിൻവലിക്കാനുമുള്ള അധികാരം ഗവൺമെൻ്റിനുണ്ട്. എങ്കിലും ഈ അവകാശങ്ങൾ പിൻവലിക്കേണ്ട സാഹചര്യങ്ങൾ ഏതൊക്കെയാണെന്നു ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്.

A1, 2, 3, 4

B1, 2, 3

C1, 3, 4

D1, 3

Answer:

A. 1, 2, 3, 4

Explanation:

ഗവൺമെൻ്റിനെ വിമർശിക്കുന്നതുൾപ്പെടെയുള്ള വിവിധ അവകാശങ്ങൾ ഭരണഘടന ജനങ്ങൾക്ക് നൽകുന്നു.

Question: 90

കാലഗണനാക്രമത്തിൽ എഴുതുക: 

 a) ഭരണഘടനയുടെ കരടുരൂപം തയാറാക്കാൻ ഡ്രാഫ്റ്റിങ് കമ്മിറ്റി രൂപീകരിച്ചു. 

 b) ഡോ. രാജേന്ദ്രപ്രസാദ് ഭരണഘടനാ നിർമാണസഭയുടെ സ്ഥിരം അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 

c) ഭരണഘടനാ നിർമാണസഭയിലേക്കുള്ള തിരഞ്ഞടുപ്പ് നടന്നു. 

d) ഭരണഘടനാ നിർമാണസഭയുടെ ആദ്യ സമ്മേളനം. നടന്നു,

A1-c, 2-b, 3-d, 4-a

B1-c, 2-d, 3-a, 4-b

C1-b, 2-a,3-c, 4-d

D1-c, 2-d, 3-b, 4-a

Answer:

D. 1-c, 2-d, 3-b, 4-a

Explanation:

ഭരണഘടന നിർമ്മാണ സമിതിയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ : ബി. ആർ. അംബേദ്കർ

Question: 91

യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് ?

Aഎൽബ്രൂസ് പർവ്വതം

Bഅരരാത്ത് പർവ്വതം

Cഗ്രോസ്ഗ്ലോക്ക്നർ പർവ്വതം

Dകോമ പെഡ്രോസ പർവ്വതം

Answer:

A. എൽബ്രൂസ് പർവ്വതം

Question: 92

മൂക്കിൻ്റെ അഗ്രഭാഗത്ത് കാണപ്പെടുന്ന കല ഏത്?

Aഅസ്ഥികല

Bപേശികല

Cനാഡീകല

Dതരുണാസ്ഥികല

Answer:

D. തരുണാസ്ഥികല

Question: 93

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

 1. ഹിന്ദിയിൽ രചിച്ച ജനഗണമനയുടെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത് രവീന്ദ്രനാഥ ടാഗോർ.

 2. 1911 ഡിസംബർ 27 -ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കൽക്കത്താ സമ്മേളനത്തിലാണ് ജനഗണമന ആദ്യമായി ആലപിച്ചത്.

 3. ശങ്കരാഭരണം രാഗത്തിലാണ് ദേശീയ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് .

 4. 1950 ജനവരി 26 നാണ് 'ജന ഗണ മന' ദേശീയഗാനമായി അംഗീകരിച്ചത്.

Aരണ്ടും മൂന്നും ശരി

Bഒന്നും, മൂന്നും ശരി

Cമൂന്ന് മാത്രം ശരി

Dഒന്നും നാലും ശരി

Answer:

A. രണ്ടും മൂന്നും ശരി

Explanation:

ബംഗാളിയിൽ രചിച്ച "ജന ഗണ മന" എന്ന ഗാനത്തിന് 'ഭാഗ്യവിധാതാ' എന്നാണ് ആദ്യം പേരിട്ടിരുന്നത്. ഇന്ത്യൻ പാർലമെന്റിൽ ഈ ഗാനം ആദ്യമായി അവതരിപ്പിച്ചത് 1950 ജനവരി 24നാണ്. ഈ ദിവസമാണ് 'ജന ഗണ മന' ദേശീയഗാനമായി അംഗീകരിച്ചത്.

Question: 94

താഴെപ്പറയുന്നവയിൽ ആന്റിസെപ്റ്റിക് ആയി ഉപയോഗിക്കുന്നത് ഏതെല്ലം ?

1.ഫിനോൾ

2.ബോറിക് ആസിഡ്

3.ക്ലോറോഫോം

4. പാരസെറ്റമോൾ 

Aരണ്ടും മൂന്നും

Bഒന്നും മൂന്നും

Cഒന്നും രണ്ടും

Dഒന്നും നാലും

Answer:

C. ഒന്നും രണ്ടും

Explanation:

ശരീരത്തിന് പുറത്തുള്ള രോഗകാരികളെ നശിപ്പിക്കുവാൻ ഉപയോഗിക്കുന്ന ഔഷധം - ആന്റിസെപ്റ്റിക്ക്

Question: 95

ഹരിത കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.ശുചിത്വ – മാലിന്യ സംസ്‌കരണം, മണ്ണ് – ജല സംരക്ഷണം, ജൈവകൃഷി മുതലായവ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി.

2.2016 ഡിസംബർ 8ന് പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടു.

3.ഹരിതകേരളം പദ്ധതിയുടെ അധ്യക്ഷൻ മുഖ്യമന്ത്രിയാണ്.

4.ഗായകൻ കെ.ജെ. യേശുദാസാണ് ഹരിത കേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ആയി നിയമിതനായത്.

 

A1,2

B2,3,4

C1,2,4

D1,2,3,4

Answer:

D. 1,2,3,4

Explanation:

ശുചിത്വ – മാലിന്യ സംസ്‌കരണം, മണ്ണ് – ജല സംരക്ഷണം, ജൈവകൃഷി രീതിയ്ക്ക് പ്രാമുഖ്യം കൊടുത്തു കൊണ്ടുളള കൃഷിവികസനം എന്നീ മൂന്ന് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ് ഹരിത കേരളം മിഷന്‍. കേരളത്തിന്റെ സവിശേഷതകളായി പ്രകീര്‍ത്തിക്കപ്പെട്ടിരുന്ന വൃത്തിയും ജലസമൃദ്ധിയും വീണ്ടെടുക്കുക, സുരക്ഷിത ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ഹരിത കേരള മിഷന്റെ മുഖ്യ ലക്ഷ്യങ്ങള്‍. കാലാവസ്ഥാ വ്യതിയാനം പോലെയുളള പുതിയ വെല്ലുവിളികള്‍ നേരിടുന്നതിനുളള പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും മിഷന്‍ ലക്ഷ്യമിടുന്നു. 2016 ഡിസംബർ 8ന് പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ട ഹരിതകേരളം പദ്ധതിയുടെ അധ്യക്ഷൻ മുഖ്യമന്ത്രിയാണ്. .ഗായകൻ കെ.ജെ. യേശുദാസാണ് ഹരിത കേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ആയി നിയമിതനായത്.

Question: 96

ആം ആദ്‌മി ബീമ യോജനയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ഇന്‍ഷ്വറന്‍സ്‌ പദ്ധതിയാണ് ആം ആദ്‌മി ബീമ യോജന

2.ഗ്രാമപ്രദേശങ്ങളിലെ ഭൂരഹിതരായ ഓരോ കുടുംബത്തിനും ഇൻഷുറൻസ് ഏർപ്പെടുത്തുന്ന പദ്ധതിയാണിത്.

3.2007 ഒക്ടോബറിലാണ് പദ്ധതി ആരംഭിച്ചത്.

4.ആം ആദ്‌മി ബീമ യോജന പദ്ധതിയുടെ ഫണ്ട് കൈകാര്യം ചെയ്യുന്നത് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ്.

A1,2,3

B1,2,4

C1,3,4

D1,2,3,4

Answer:

D. 1,2,3,4

Explanation:

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ഇന്‍ഷ്വറന്‍സ്‌ പദ്ധതിയാണ് ആം ആദ്‌മി ബീമ യോജന.ഗ്രാമപ്രദേശങ്ങളിലെ ഭൂരഹിതരായ ഓരോ കുടുംബത്തിനും ഇൻഷുറൻസ് ഏർപ്പെടുത്തുന്ന പദ്ധതിയാണിത്. തൊഴില്‍, പുനരധിവാസ വകുപ്പാണ്‌ നടപ്പാക്കുക.അപേക്ഷകര്‍ 18നും 59നും ഇടയില്‍ പ്രായമുള്ള ഗൃഹനാഥനോ/നാഥയോ ആയിരിക്കണം. 2007 ഒക്ടോബറിലാണ് പദ്ധതി ആരംഭിച്ചത്. ആം ആദ്‌മി ബീമ യോജന പദ്ധതിയുടെ ഫണ്ട് കൈകാര്യം ചെയ്യുന്നത് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ്.

Question: 97

താഴെപ്പറയുന്നവയിൽ ശുക്രനുമായി ബന്ധപ്പെട്ട പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

1.ഏറ്റവും ചൂടുകൂടിയ ഗ്രഹമാണ് ശുക്രൻ 

2.ഏറ്റവും തിളക്കമുള്ള ഗ്രഹം 

3.സൾഫ്യൂരിക് ആസിഡിൻ്റെ മേഘപാളികൾ ഉള്ള ഗ്രഹം

4.സൂര്യൻറെ അരുമ എന്നറിയപ്പെടുന്ന ഗ്രഹം

A1,3&4

B2&3

C2,3&4

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Explanation:

ശുക്രൻ ∎ സൂര്യൻറെ അരുമ എന്നറിയപ്പെടുന്ന ഗ്രഹം ∎ ഏറ്റവും ചൂടുകൂടിയ ഗ്രഹം ∎ ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം ∎ ഏറ്റവും തിളക്കമുള്ള ഗ്രഹം ∎ ലൂസിഫർ എന്നറിയപ്പെടുന്ന ഗ്രഹം

Question: 98

Do not laugh ………poor. Choose the correct preposition.

Aon

Bof

Cin

Dat

Answer:

D. at

Explanation:

laugh എന്ന വാക്കിന് ശേഷം at എന്ന preposition ഉപയോഗിക്കുന്നു.

Question: 99

ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ആണ് താഴെ നൽകിയിരിക്കുന്നത്.ശരിയായവ തിരഞ്ഞെടുക്കുക:

 (i) ഭാഗം III ൽ ഉൾപ്പെടുത്തിയിരിക്കുന്നു

(ii) റഷ്യൻ ഭരണഘടനയിൽ നിന്നും കടം കൊണ്ടത്

(iii) ന്യായവാദാർഹമായത്

(iv) സ്വത്തവകാശത്തെ ഒഴിവാക്കി

Ai,ii,iii

Bi,iii,iv

Ci,iii

Di,iv

Answer:

B. i,iii,iv

Explanation:

 • ഇന്ത്യൻ ഭരണഘടനയിലെ മൂന്നാം ഭാഗത്തിൽ 12 മുതൽ 35 വരെയുള്ള അനുഛേദങ്ങളിലാണ് മൗലികവാകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത്.
 • മൗലികാവകാശ ധ്വംസനമുണ്ടായാൽ കോടതി മുഖേന അതു സംരക്ഷിച്ചു കിട്ടുന്നതിനുള്ള അവകാശം പൗരനുണ്ട്.
 • 1978 ലെ 44-ാം നിയമ ഭേദഗതിയിലൂടെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് സ്വത്തവകാശം ഇല്ലാതായി.
 • ഭരണഘടനയുടെ പന്ത്രണ്ടാം ഭാഗത്തിലെ അനുഛേദം 300-എ പ്രകാരമാണ് സ്വത്തവകാശത്തെ നിയമപരമായ അവകാശം മാത്രം ആക്കിയിരിക്കുന്നത്.

Question: 100

താഴെപ്പറയുന്നവയിൽ കൺകറന്റ് ലിസ്റ്റിൽ പെടുന്ന വിഷയങ്ങൾ ഏവ ?

 1. വിദ്യാഭ്യാസം 
 2. ജയിൽ 
 3. വനം 
 4. ബാങ്കിങ് 

Ai , ii , iii

Bii , iii , iv

Ci , iii

Dഇവയെല്ലാം

Answer:

C. i , iii