Updated on: 28 Nov 2023

Share

whatsapp icon

Kerala PSC Lab Assistant Exam Syllabus, Exam Date 2023

കേരളത്തിലുള്ള ഹയർ സെക്കന്ററി സ്കൂളിലെ ലാബ് അസിസ്റ്റന്റ് (Laboratory Assistant) ജോലി നേടാനുള്ള പരീക്ഷയാണ് Lab Assistant. കേരള പി.എസ്.സി നടത്തുന്ന പരീക്ഷ വഴി Kerala State Higher Secondary Education (KSHE) ഡിപ്പാർട്മെന്റിലേക്കാണ് നിയമനം ലഭിക്കുക. 
പത്താം തരം യോഗ്യതയുള്ള പരീക്ഷയാണ് ലാബ് അസിസ്റ്റന്റ് പരീക്ഷ. LDC പരീക്ഷയുടെ സിലബസും ലാബ് അസിസ്റ്റന്റ് പരീക്ഷയുടെ സിലബസും ഒന്നായിരിക്കും. പരീക്ഷയുടെ വിശദമായ സിലബസും അപേക്ഷിക്കേണ്ട തീയതി, എങ്ങനെ ആയിരിക്കും ജോലി, പരീക്ഷയുമായി ബന്ധപ്പെട്ട മറ്റ് സംശയങ്ങൾ എല്ലാം താഴെ നൽകിയിട്ടുണ്ട്.

ഹയർ സെക്കന്ററി സ്കൂളിലെ ലാബുകളിൽ സഹായിക്കുക എന്നതാണ് ലാബ് അസ്സിസ്റ്റന്റിന്റെ ജോലി. അധ്യാപകരോടും വിദ്യാർത്ഥികളോടൊപ്പവും സമയം ചിലവഴിച്ച് പ്രവർത്തിക്കേണ്ട ജോലിയായത് കൊണ്ട് തന്നെ മറ്റ് സർക്കാർ ജോലികളുടെ പോലെയുള്ള ജോലി ഭാരം ഈ പോസ്റ്റിൽ ഉണ്ടാവില്ല. കുട്ടികൾ ലാബിലേക്ക് വരുന്ന സമയത്ത് മാത്രമാണ് ജോലി ചെയ്യേണ്ടതായി വരുന്നുള്ളു, അത് കൂടാതെ സ്കൂളിനു ലഭിക്കുന്ന 2 മാസത്തെ വേനലവധി ലാബ് അസ്സിസ്റ്റന്റിനും ലഭിക്കുന്നു,അത് കാരണം വർഷത്തിൽ 10 മാസമാണ് ജോലിയുണ്ടാവുകയുള്ളു.

 

Category Number

ഈ പോസ്റ്റിന്റെ കാറ്റഗറി നമ്പർ - 447/2023 എന്നതാണ്. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 29, 2023.

 

യോഗ്യത

    • പത്താം ക്ലാസ് വിജയിച്ചവർക്ക് ഈ പരീക്ഷ എഴുതാവുന്നതാണ്.

നോട്ടിഫിക്കേഷനിൽ പ്രത്യേകമായി എടുത്തു പറഞ്ഞ രണ്ടാമത്തെ യോഗ്യതയാണ് Laboratory Attender Test പാസായിരിക്കണം എന്നത്. എന്നാൽ പരീക്ഷക്ക് അപേക്ഷിക്കുന്ന സമയത്ത് ഈ ടെസ്റ്റ് പാസായിരിക്കണം എന്നില്ല. ഈ ടെസ്റ്റ് പിന്നീട് മെയ്ൻസ് ലിസ്റ്റ് പാസായവർക്ക് വേണ്ടി psc നടത്തുന്നതാണ്. പ്രൊബേഷൻ പ്രഖ്യാപിക്കുന്ന സമയത്ത് ഈ പരീക്ഷ പാസായാൽ മതി.
ചുരുക്കി പറഞ്ഞാൽ  "Pass in Laboratory Attender's Test conducted by Kerala Public Service Commission" എന്നുള്ളത് കണ്ട് നിങ്ങൾ അപേക്ഷിക്കാതിരിക്കരുത്, 10 ക്ലാസ് നിങ്ങൾ പാസായിട്ടുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ഈ ലാബ് അസിസ്റ്റന്റ് പരീക്ഷ എഴുതാൻ നിങ്ങൾക്ക് യോഗ്യതയുണ്ട്.

പ്രായ പരിധി 

18 വയസിനും 36 വയസിനും ഇടയിലുള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുക.

1987 ജനുവരി 2നും 2005 ജനുവരി 1 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് (രണ്ട് തീയതികളും ഉൾപ്പെടെ) മാത്രമാണ് ഈ പോസ്റ്റിന് അപേക്ഷിക്കാൻ കഴിയുക. 
പട്ടികജാതിയിൽ പെട്ട ഉദ്യോഗാർത്ഥികൾക്ക് 5 വയസ് ഇളവുണ്ട്. മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികൾക്ക് 3 വയസ് ഇളവുണ്ട്.

നോട്ടിഫിക്കേഷൻ 

Higher secondary lab assistant പരീക്ഷയുടെ വിജ്ഞാപനം ഒക്ടോബർ മാസം 30-നാണ് പുറത്ത് വന്നത്.  പൂർണമായിട്ടുള്ള 2023 Lab assistant (HSE) notification pdf file ഇവിടെ ക്ലിക്ക് ചെയ്തു കൊണ്ട് Download ചെയ്യാവുന്നതാണ്. 
ജില്ലാ തലത്തിലാണ് ഈ പോസ്റ്റിലേക്ക് നിയമനം നടക്കുന്നത്.

ശമ്പളം 

വിജ്ഞാപനം പ്രകാരം അടിസ്ഥാന ശമ്പളം  24,400 രൂപയാണ്. Scale of pay നൽകിയിട്ടുള്ളത് 24,400 മുതൽ 55,200 രൂപ വരെയാണ്.  അടിസ്ഥാന ശമ്പളത്തിലേക്ക് DA, HRA എന്നിവ കൂട്ടുമ്പോൾ തുടക്കത്തിൽ തന്നെ 28,000 ന് മുകളിൽ ശമ്പളം ലഭിക്കും.
അതായത് ജോലിയിൽ പ്രവേശിച്ച് തുടക്കത്തിൽ തന്നെ 28,000 രൂപക്ക് മുകളിൽ ശമ്പളമായി ആദ്യ മാസം തന്നെ ലഭിക്കും.

 

പ്രൊമോഷൻ 

ഈ ജോലിയിൽ പ്രവേശിച്ച ശേഷം ഉയർന്ന പ്രൊമോഷൻ സാധ്യത വളരെ കുറവാണ്. ഗ്രേഡ് കൂടും എന്നല്ലാതെ ഉയർന്ന തസ്തികയിലേക്ക് എത്തിപ്പെടാനുള്ള സാധ്യത വിരളമാണ്. നമ്മുടെ യോഗ്യത പിന്നീട് വർധിച്ചാൽ പോലും പ്രൊമോഷൻ ലഭിക്കുകയില്ല.

 

സിലബസ് 

നിലവിലുള്ള 10th മെയ്ൻസ് പരീക്ഷയുടെ സിലബസ് അനുസരിച്ചാണ് നമ്മൾ ഈ പരീക്ഷക്ക് തയ്യാറെടുക്കേണ്ടത്. ഇവിടെ ക്ലിക്ക് ചെയ്തു കൊണ്ട് വിശദമായി സിലബസ് നൽകിയിട്ടുണ്ട്, അത് കൂടാതെ Lab assistant syllabus pdf നിങ്ങൾക്ക് ഡൗൺലോഡ് ചെയ്തു എടുക്കാവുന്നതുമാണ്. 

 

പരീക്ഷ പരിശീലനം

ഈ പരീക്ഷക്ക് എങ്ങനെ തയ്യാറെടുക്കാം എന്ന് ആശങ്കപ്പെടേണ്ടതില്ല. ഈ പരീക്ഷക്ക് വേണ്ട മുഴുവൻ study notes, പരിശീലിക്കാനുള്ള ചോദ്യങ്ങൾ, 100 മാർക്കിന്റെ പരീക്ഷ, മെന്റർഷിപ്‌ സഹായം, കൃത്യമായ time table തുടങ്ങിയവ Challenger App -ൽ ലഭ്യമാക്കിയിട്ടുണ്ട്. ഇപ്പോൾ തന്നെ download ചെയ്തു തയ്യാറെടുപ്പ് ആരംഭിക്കാവുന്നതാണ്.

എന്ത് കൊണ്ട് ലാബ് അസിസ്റ്റന്റ് പരീക്ഷക്ക് നിങ്ങൾ തയ്യാറെടുക്കണം എന്ന് താഴെയുള്ള വീഡിയോ കണ്ടു വിലയിരുത്താവുന്നതാണ്.

 

Summary

Post Laboratory Assistant
Department Higher Secondary Education
Scale of pay ₹ 24,400- ₹55,200 
Qualification 10th Pass
Last date to apply 29 November 2023

 

Doubts

ഇവിടെ നൽകിയ കാര്യങ്ങളുമായോ, പരീക്ഷയുമായോ മറ്റു സംശയങ്ങൾ ഉണ്ടെങ്കിൽ ഇവിടെ ക്ലിക്ക്  ചെയ്തു കൊണ്ട് WhatsApp നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.

 

FAQ

  1. What is the salary of Lab assistant at a higher secondary school in Kerala?
    Based on the latest 2023 notification, salary of a Lab assistant of higher seconday school is Rs. 28,000 including DA and HRA. Basic salary of Lab assistant is Rs. 24,400.

  2. 10 ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുമോ ?
    അതെ, പത്താം ക്ലാസ് പാസായവർക്ക് ഈ പരീക്ഷക്ക് അപേക്ഷിക്കാവുന്നതാണ്.

Related Contents: